x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായുമലിനീകരണം കാലക്രമേണ കുറയും; പടക്കം പൊട്ടിച്ച ജനങ്ങളെ പ്രശംസിച്ച് ‍യോഗി

വെബ് ഡെസ്ക്
Published: November 11, 2026 06:39 PM IST | Updated: November 11, 2026 06:39 PM IST

യോഗി ആദിത്യനാഥ്

ലക്നോ: ദീപാവലി ആഘോഷത്തിൽ പടക്കം പൊട്ടിച്ച ജനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പടക്കങ്ങൾ പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഏറെ സന്തോഷം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടയിലാണ് യോഗിയുടെ ഈ പരാമർശം. അഴിമതിയിലൂടെ സമ്പൂർണ സംവിധാനത്തെ മലിനമാക്കുന്നവരെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ, ജനങ്ങൾ ഒരു ദിവസം പടക്കം പൊട്ടിച്ച് ആഘോഷിച്ചാൽ ഉടൻ മലിനീകരണത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വിമർശിച്ചു.

മലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അത്തരം പ്രശ്നങ്ങൾ ഉണ്ടായാൽത്തന്നെ കാലക്രമേണ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷങ്ങൾ നിയന്ത്രിക്കാൻ തന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചിട്ടില്ലെന്നും എല്ലാവർക്കും സ്വതന്ത്രമായി ആഘോഷിക്കാൻ പ്രോത്സാഹനം നൽകുകയായിരുന്നുവെന്നും യോഗി വ്യക്തമാക്കി.

അയോധ്യയിൽ നടത്തിയ ദീപാവലി ആഘോഷങ്ങൾ അനുസ്മരിച്ച അദ്ദേഹം, പടക്കങ്ങൾ പൊട്ടിക്കുന്നതിൽ താനും പങ്കുചേർന്നിരുന്നുവെന്നും യോഗി വ്യക്തമാക്കി.

Tags : AirPollution YogiAdityanath Pollution Frecrackers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up