x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇനിയും അരിശം തീര്‍ന്നില്ലേ? ഇനിയെന്തിനാണ് മാപ്പ്?': കാലടി സര്‍വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: November 11, 2026 02:26 PM IST | Updated: November 11, 2026 02:26 PM IST

Image for representation

കൊച്ചി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മൂന്നു മാസം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇനിയെന്തിനാണ് മാപ്പ്, ഇനിയും അരിശം തീര്‍ന്നില്ലേയെന്നും ഹൈക്കോടതി വൈസ് ചാൻസലറോട് ചോദിച്ചു.

സസ്പെന്‍ഷന് കാരണമെന്താണെന്നും, ഈ വിഷയത്തില്‍ രണ്ട് എഫ്ഐആര്‍ എന്തിനെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഇവരൊക്കെ കുട്ടികളല്ലേയെന്ന് ചോദിച്ച കോടതി, ഇപ്പോള്‍ മുതിര്‍ന്നവരായ രാഷ്ട്രീയക്കാര്‍ കുട്ടികളായിരിക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ചോദിച്ചു.

വിദ്യാര്‍ഥികള്‍ ചെയ്തതിനെ എല്ലാത്തതിനെയും കോടതി ന്യായീകരിക്കുന്നില്ല. പക്ഷെ 60 ദിവസത്തിലേറെയായി അവര്‍ പുറത്തു നില്‍ക്കുകയല്ലെയെന്നും കോടതി പറഞ്ഞു. വൈസ് ചാന്‍സലറെ കയ്യേറ്റം ചെയ്തു, മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി. രണ്ടു സംഭവത്തിലാണ് രണ്ട് എഫ്‌ഐആര്‍ ഇട്ടതെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.

കേസില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കും. ഓഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്‍റെ പ്രതീകാത്മക ശവദാഹം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍.

Tags : HighCourt KaladyUniversity Criticism Students

Recent News

Corehub Up