x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാട്ട് വന്നില്ല, കഞ്ചാവ് വന്നു; മ്യൂസിക് സ്പീക്കറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം

കൊച്ചി ബ്യൂറോ
Published: November 11, 2026 11:27 AM IST | Updated: November 11, 2026 11:27 AM IST

അറസ്റ്റിലായ റഗുപ്ഗാസി

ആലുവ: മ്യൂസിക് സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ബംഗാള്‍ സ്വദേശി റഗുപ്ഗാസിയില്‍ (32) നിന്നും സിആര്‍പിഎഫിന്‍റെ ക്രൈം ഇന്‍റലിജന്‍സും ആലുവയിലെ സിആര്‍പിഎഫും ചേര്‍ന്നാണ് പിടികൂടിയത്.

കറുത്ത ബാഗിനുള്ളില്‍ രണ്ട് മ്യൂസിക് സ്പീക്കറുകള്‍ക്കുള്ളിലാണ് ഒന്നര കിലോയോളം ഉണങ്ങിയ കഞ്ചാവ് ഒളിപ്പിച്ചത്. കഞ്ചാവ് എറണാകുളത്തെ താമസസ്ഥലത്തേക്ക് കൊണ്ടു പോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അവിടെ വന്ന് ഒരാള്‍ കൈപ്പറ്റുമായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കി.

ആര്‍പിഎഫ് ഉദ്യോഗസ്ഥരായ എ.ജെ. ജിപിന്‍, സിജോ സേവ്യര്‍, വിജയകുമാര്‍, സുരേഷ് കുമാര്‍, സിജു, അനീഷ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Tags : Ganja Smuggling Speaker Accused Arrest Aluva

Recent News

Corehub Up