x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്‌​ക​ർ പോ​രാ​ട്ട​ത്തി​ലേ​ക്ക് 'രാ​മാ​യ​ണം': അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ 

ഓൺലൈൻ ഡെസ്ക്
Published: November 11, 2026 06:10 AM IST | Updated: November 11, 2026 06:10 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​ക്ക് പു​റ​മെ, നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 'രാ​മാ​യ​ണം: പാ​ർ​ട്ട് 1' 99-ാമ​ത് അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ളി​ലേ​ക്ക്  പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ സ്വ​ത​ന്ത്ര​മാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

മ​റാ​ഠി ചി​ത്ര​മാ​യ 'ഗോ​ന്ധ​ൾ' ആ​ണ് ഇ​ത്ത​വ​ണ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യ​ല്ലാ​ത്ത ചി​ത്ര​ങ്ങ​ൾ​ക്കും അ​ക്കാ​ദ​മി​യു​ടെ നി​ർ​ദ്ദി​ഷ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ്വ​ത​ന്ത്ര​മാ​യി ഓ​സ്‌​ക​റി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

യു​എ​സി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ (ലോ​സ് ആ​ഞ്ച​ല​സ്, ന്യൂ​യോ​ർ​ക്ക്, സാ​ൻ ഫ്രാ​ൻ​സി​സ്കോ തു​ട​ങ്ങി​യ​വ) തു​ട​ർ​ച്ച​യാ​യി ഏ​ഴ് ദി​വ​സം തി​യേ​റ്റ​ർ പ്ര​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന ഏ​തൊ​രു ചി​ത്ര​ത്തി​നും ജ​ന​റ​ൽ എ​ൻ​ട്രി ഫോം ​വ​ഴി ഓ​സ്‌​ക​റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 

ടൊ​റോ​ന്‍റോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ലാ​റ്റ്‌​ഫോം അ​വാ​ർ​ഡ് നേ​ടി​യ നാ​ഗാ ഭാ​ഷാ ചി​ത്രം 'ആം​ഗ്' ഉം ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

ന​വം​ബ​ർ അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്ത 'രാ​മാ​യ​ണം: പാ​ർ​ട്ട് 1' ആ​റാം ദി​വ​സം പി​ന്നി​ടു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് 403.95 കോ​ടി രൂ​പ​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​ക​ദേ​ശം 673.90 കോ​ടി രൂ​പ​യും ഗ്രോ​സ് ക​ള​ക്ഷ​ൻ നേ​ടി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ർ ക​പൂ​ർ (ശ്രീ​രാ​മ​ൻ), സാ​യ് പ​ല്ല​വി (സീ​ത), യാ​ഷ് (ര​വ​ണ​ൻ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. 

Tags : ramayanam movie Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up