പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 15നു തുടങ്ങും. ഐഎസ്സി പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി ഒമ്പതിനു തുടങ്ങുമെന്നും കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ cisce.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഐസിഎസ്ഇ പരീക്ഷയ്ക്ക് 3,106 സ്കൂളുകളില്‍നിന്നുള്ള 2.70 ലക്ഷത്തോളം വിദ്യാര്‍ഥികൾ അപേക്ഷിച്ചിട്ടുണ്ട്.
1651 സ്കൂളുകളിൽനിന്നായി 1,10,025 വിദ്യാര്‍ഥികള്‍ ഐഎസ്സി പരീക്ഷയിലും പങ്കെടുക്കും.
Tags : ICSE 10th Standard CISCE Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash