മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ 'ബിലോംഗിംഗ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകം ഡല്‍ഹിയിലെ ബുക്ക് സ്റ്റാളില്‍ വിതരണത്തിനായി വച്ചിരിക്കുന്നു.
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥാപരമായ ഓർമക്കുറിപ്പുകളടങ്ങിയ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ വിപണിയിലെത്തി. പ്രകാശനച്ചടങ്ങൊന്നുമില്ലാതെ പുസ്തകം നേരേ വായനക്കാരുടെ കൈകളിലേക്കെത്തിക്കുകയായിരുന്നു.
ഡൽഹിയിലെ പ്രമുഖ ബുക്ക് സ്റ്റാളുകളിൽ പുസ്തകം പുറത്തിറങ്ങിയ ഇന്നലെ നീണ്ട ക്യൂവുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹി കൊണാട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും പ്രമുഖ ബുക്ക് സ്റ്റാളുകളുടെ ഡിസ്പ്ലേ ഗ്ലാസുകൾ നിറയെ ഇന്നലെ സോണിയയുടെ പുസ്തകങ്ങമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരും മാധ്യമപ്രവർത്തകരും പുസ്തകത്തിന്റെ ആദ്യ കോപ്പികൾ ആദ്യദിനംതന്നെ സ്വന്തമാക്കി.
Tags : Sonia Gandhi Market Book Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash