പ്രതീകാത്മക ചിത്രം - എഐ
ന്യൂഡല്‍ഹി: ഉപയോഗശൂന്യമായ വസ്തുക്കളും കാലഹരണപ്പെട്ട സാമഗ്രികളും മറ്റ് അനാവശ്യ സാധനങ്ങളുമുള്പ്പടെയുള്ള ആക്രി സാധനങ്ങള്‍ വിറ്റ വകയില്‍ ഇന്ത്യന്‍ റെയില്‍വേ നേടിയത് 628.49 കോടിയിലധികം രൂപ. കൂടാതെ, ഈ സാധനങ്ങള്‍ നീക്കം ചെയ്തതിലൂടെ 6,20,121 ചതുരശ്ര അടി (ഏകദേശം 14.23 ഏക്കര്‍) സ്ഥലവും ഒഴിഞ്ഞുകിട്ടി.
2026 ഒക്ടോബര്‍ രണ്ടു മുതല്‍ 31 വരെ മേഖല, ഡിവിഷൻ, ഉത്പാദന യൂണിറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് റെയില്‍വേ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി നടന്ന സ്പെഷ്യല്‍ കാമ്പെയ്ന്റെ ഭാഗമായിട്ടായിരുന്നു നടപടി.ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തിലധികം ശുചിത്വ യജ്ഞങ്ങള്‍ നടത്തി.
ഇന്ത്യന്‍ റെയില്‍വേ ഒഴിവാക്കുകയും വില്‍ക്കുകയും ചെയ്തത് 1.50 ലക്ഷത്തിലധികം ഇ-മാലിന്യ യൂണിറ്റുകളാണ്. ഇതിലൂടെ 10.43 കോടി രൂപയും ലഭിച്ചു.
Tags : Selling scrap Indian Railway Obsolete materials Land Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash