അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന് നടൻ മോഹൻലാൽ ആദരാഞ്ജലി അർപ്പിക്കുന്നു.
കൊച്ചി: വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറെന്ന് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു.
ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണിത്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. നരന്, പുലിമുരുകൻ, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം ചിത്രത്തില്‍ വരെ ഷാജി ഒപ്പമുണ്ടായിരുന്നുവെന്നും മോഹൻലാൽ കുറിച്ചു.
കൊച്ചി: ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് സിനിമാലോകം. കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിലും പെരുമ്പാവൂർ കാഞ്ഞിരക്കാട്ടെ സരോവരം വീട്ടിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സിനിമ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. നടൻ മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.
മോഹൻലാലിനെ കൂടാതെ ആന്റണി പെരുമ്പാവൂർ, ബി. ഉണ്ണികൃഷ്ണൻ, ജോജു ജോർജ്, തരുൺ മൂർത്തി, എം. രഞ്ജിത്ത്, ചിപ്പി, സുരേഷ് ഗോപി, ഇടവേള ബാബു, ഹരിശ്രീ അശോകൻ, ജഗദീഷ്, സിദ്ദിഖ്, ശിവദ, ലാൽ, ലാലു അലക്സ്, എം. ബാദുഷ, മനോജ് കെ. ജയൻ, ശ്രീകാന്ത് മുരളി, സിബി മലയിൽ, ലാൽ ജോസ്, വിനയൻ, മേജർ രവി, മാലാ പർവതി, ലിസ്റ്റിൻ സ്റ്റീഫൻ, ജി.സുരേഷ്കുമാർ, ഗോകുലം ഗോപാലൻ, കുക്കു പരമേശ്വരൻ, സരയു, അനന്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
Tags : Actor Mohanlal Deeply Emotional Nuances Shajikumar Cinematographer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash