ല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണം മോശമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എന്തുകൊണ്ടാണ് വായുമലിനീകരണത്തിൽ നാം വിശ്വഗുരുവാകുന്നതെന്നാണ് ഖാർഗെ പരിഹാസത്തോടെ എക്സിലൂടെ ചോദിച്ചത്.
കഴിഞ്ഞ 12 വർഷമായി വായു മലിനീകരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെറും വാചകമടി മാത്രമാണ് നടത്തിയതെന്നും അപൂർണമായ നടപടികളും പ്രചാരണ തന്ത്രങ്ങളും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളും പരസ്പരം കുറ്റപ്പെടുത്തലും ബിജെപിയുടെ മുഖമുദ്രയായി മാറിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ദേശീയ തലസ്ഥാന പ്രദേശത്തെയും (എൻസിആർ) അതിനു ചുറ്റുമുള്ള സംസ്ഥാനങ്ങളിലെയും ജനങ്ങൾ ശുദ്ധവായുവിനായി ആഞ്ഞുശ്രമിക്കുകയാണെന്നും വസ്തുതകൾ ലജ്ജാകരവും അതേസമയം ആശങ്കാജനകവുമാണെന്നും ഖാർഗെ പറഞ്ഞു.
അന്തരീക്ഷത്തിലെ സൂക്ഷ്മകണ മലിനീകരണം മൂലം 2023ൽ ഡൽഹിയിൽ 17,188 മരണങ്ങളുണ്ടായെന്നും ഇത്ആകെ മരണങ്ങളുടെ 15 ശതമാനത്തിനടുത്താണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
Tags : Kharge Vishwaguru world leader Air Pollution Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash