പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മിഷന് (എന്‍സിഡബ്ല്യു) പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍. ഏറ്റവും കൂടുതല്‍ പരാതികള്‍ ഉണ്ടാകുന്നത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ടാണെന്നും വാര്‍ത്ത ഏജന്‍സികള്‍ക്ക് നല്കിയ അഭിമുഖത്തില്‍ രഹത്കര്‍ പറഞ്ഞു.
എന്‍സിഡബ്ല്യുവില്‍ സ്ത്രീകള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കമ്മിഷന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എംഐഎസ്), ഇമെയില്‍, 24 മണിക്കൂർ ഹെല്പ്ലൈന് എന്നിവ ഉപയോഗിക്കാം. ഇതിനുപുറമെ നേരിട്ടും പരാതി നൽകാമെന്ന് അവർ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് കമ്മിഷന്റെ അടുത്തേക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍, കമ്മിഷന് അവരുടെ അടുത്തേക്ക് പോകുമെന്ന് തീരുമാനിച്ചു. രാഷ്്ട്രീയ മഹിളാ ആയോഗ് ആപ്കെ ദ്വാര്‍ എന്ന ജനസമ്പര്‍ക്ക സംരംഭം എന്സിഡബ്ല്യുവിനെ സമീപിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ സഹായിക്കാനുള്ളതാണ്.
രാജ്യമെമ്പാടുമുള്ള സ്ത്രീകളും പെണ്‍കുട്ടികളും ദേശീയ വനിതാ കമ്മിഷനെ അവരുടെ മാതൃഭവനംപോലെ കാണണം. ഒരു സ്ത്രീക്ക് പ്രശ്നം നേരിടുമ്പോള്‍, അവള് ആദ്യം ആരെയാണ് സമീപിക്കേണ്ടത്? മിക്കവരും അവരുടെ അമ്മയുടെ അടുത്തേക്ക് പോകുന്നു. അതുപോലെ, സ്ത്രീകള്‍ക്ക് മാതൃഭവനം പോലെയാണ് കമ്മിഷന്. അവര്‍ക്ക് ഭയമോ മടിയോ കൂടാതെ എന്സിഡബ്ല്യുവിനെ സമീപിക്കാമെന്നും രഹത്കര്‍ കൂട്ടിച്ചേര്‍ത്തു.
Tags : Most complaints Relate domestic violence National Commission for Women Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash