x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോൺ ചോർത്താൻ ചാര സോഫ്റ്റ്‌വേർ ; അനുമതി നൽകിയത് അമിത് ഷാ എന്നു രേഖകൾ

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 11, 2026 01:58 AM IST | Updated: November 11, 2026 01:58 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ല്‍ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​ട്യൂ​ബ​ര്‍ ധ്രു​വ് റാ​ഠി​യു​ള്‍പ്പ​ടെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്താ​ന്‍ ഇ​സ്ര​യേ​ല്‍ ക​മ്പ​നി​യു​ടെ ചാ​ര സോ​ഫ്‌​റ്റ്‌​വേ​ര്‍ കേ​ന്ദ്രം വാ​ങ്ങി​യ​താ​യി റി​പ്പോ​ര്‍ട്ട്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക്ക് (എ​ന്‍ഐ​എ) സ്‌​പൈ സോ​ഫ്റ്റ്‌​വേ​ര്‍ വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​താ​യി ഡി​ജി​റ്റ​ല്‍ അ​വ​കാ​ശസം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ ഇ​ന്‍റ​ര്‍നെ​റ്റ് ഫ്രീ​ഡം ഫൗ​ണ്ടേ​ഷ​ന്‍ (ഐ​എ​ഫ്എ​ഫ്) സ​ര്‍ക്കാ​ര്‍ രേ​ഖ​ക​ള്‍ സ​ഹി​തം വെ​ളി​പ്പെ​ടു​ത്തി.

മോ​ദി സ​ര്‍ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ​യു​ടെ വ്യ​വ​സ്ഥ​ക​ളി​ല്‍ ഇ​ള​വു ന​ല്‍കി​യാ​ണ് വി​ദേ​ശ​ക​മ്പ​നി​യാ​യ സെ​ല്ലെ​ബ്രൈ​റ്റി​ല്‍നി​ന്ന് ചാ​ര സോ​ഫ്‌​റ്റ്‌​വേ​ര്‍ വാ​ങ്ങാ​ന്‍ കേ​ന്ദ്രം 4,97,99,515 രൂ​പ​യു​ടെ ക​രാ​റി​ന് അ​നു​മ​തി ന​ല്‍കി​യ​ത്. സെ​ല്ലെ​ബ്രൈ​റ്റി​ന്‍റെ അ​ത്യാ​ധു​നി​ക മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ണ്‍ലോ​ക്കിം​ഗ് സോ​ഫ്റ്റ്‌​വേ​റാ​ണ് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

സെ​ര്‍ബി​യ, ജോ​ര്‍ദാ​ന്‍, കെ​നി​യ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ഫോ​ണു​ക​ളി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്താ​ന്‍ ഈ ​സോ​ഫ്റ്റ്‌​വേ​ര്‍ ഉ​പ​യോ​ഗി​ച്ച​താ​യി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.
നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ളും കേ​ന്ദ്ര​ത്തി​ന് അ​നു​കൂ​ല​മാ​ണ്. പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ൾ സോ​ഫ്‌​റ്റ്‌​വേ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​തി​വേ​ഗ​ത്തി​ല്‍ പ​ക​ര്‍ത്തി സം​ശ​യം തോ​ന്നാ​തെ തി​രി​ച്ചുന​ല്‍കാ​നും സാ​ധി​ക്കും. ഇ​ന്ത്യ​യി​ല്‍ പൊ​ലി​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ അ​ണ്‍ലോ​ക്ക് ചെ​യ്യു​ന്ന​തി​നും അ​വ​യി​ലെ വി​വ​ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ന്ന​തി​നും കൃ​ത്യ​മാ​യ നി​യ​മ​മോ ന​ട​പ​ടി​ക്ര​മ​മോ ഇ​ല്ല.

ഏ​ത് ഫോൺ ലോ​ക്കും ത​ക​ര്‍ക്കും ചാ​ര​ന്‍

ആ​ന്‍ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് ഫോ​ണു​ക​ളു​ടെ പാ​സ്‌​വേ​ഡു​ക​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മ​റി​ക​ട​ക്കാ​ന്‍ സോ​ഫ്റ്റ്‌​വേ​റി​നു ക​ഴി​യും. ഒ​രി​ക്ക​ല്‍ ക​ട​ന്നാ​ല്‍ ആ ​ഫ​യ​ല്‍ സി​സ്റ്റം മു​ഴു​വ​നാ​യി പ​ക​ര്‍ത്തി ആ​വ​ശ്യ​മു​ള്ളി​ട​ത്ത് സൂ​ക്ഷി​ക്കാ​നും സാ​ധി​ക്കും.
മു​മ്പും ചാ​ര സോ​ഫ്റ്റ്‌​വേ​ര്‍ സം​ബ​ന്ധി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍ന്നി​രു​ന്നു​വെ​ങ്കി​ലും ഒ​ക്‌​ടോ​ബ​ര്‍ 10ന് ​ഡ​ല്‍ഹി​യി​ലെ കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ ധ്രു​വ് റാ​ഠി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യുയര്‍ന്ന​ത്.

ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ല്‍നി​ന്ന് പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത റാ​ഠി​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ഫോ​ണു​ക​ള്‍ ഈ ​സോ​ഫ്റ്റ്‌​വേ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍ത്താ​ന്‍ ശ്ര​മി​ച്ചു.
താ​ന്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ണി​ക്കൂ​റു​ക​ളോ​ളം ഫോ​ണ്‍ ചാ​ര്‍ജ് ചെ​യ്തി​രു​ന്ന​താ​യി ഫോ​ണി​ലെ ബാ​റ്റ​റി ആ​പ്പു​ക​ളി​ല്‍നി​ന്ന് വ്യ​ക്ത​മാ​യെ​ന്നും ഇ​ത് ചാ​ര സോ​ഫ്റ്റ്‌​വേ​ര്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത കം​പ്യൂ​ട്ട​റു​മാ​യി ബ​ന്ധി​പ്പി​ച്ചോ എ​ന്ന സം​ശ​യ​ത്തി​നി​ട​യാ​ക്കി​യെ​ന്നും റാ​ഠി പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​റി​ല്‍ ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന സ​മ​ര​ങ്ങ​ള്‍ക്കി​ടെ നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ഫോ​ണു​ക​ള്‍ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സെ​ല്ലെ​ബ്രൈ​റ്റ് സോ​ഫ്‌​റ്റ്‌​വേ​ര്‍ ഡ​ല്‍ഹി പൊ​ലി​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് 2020 മു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്.

കേരളവും വാങ്ങി

കേ​ന്ദ്ര​സ​ര്‍ക്കാ​രി​നെ കൂ​ടാ​തെ കേ​ര​ള​മു​ള്‍പ്പ​ടെ​യു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ സെ​ല്ലെ​ബ്രൈ​റ്റി​ന്‍റെ സോ​ഫ്റ്റ്‌​വേ​റു​ക​ള്‍ക്കാ​യി 2026ല്‍ ​മാ​ത്രം 11 ടെ​ന്‍ഡ​റു​ക​ളി​ലൂ​ടെ 15 ഇ​ന​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ ഭ​രി​ക്കു​മ്പോ​ഴാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ല്ലെ​ബ്രൈ​റ്റ് സോ​ഫ്‌​റ്റ്‌​വേ​ര്‍ ആ​ദ്യ​മാ​യി വാ​ങ്ങി​യ​തെ​ന്നും 2026 ജൂ​ലൈ 16ന് ​യു​ഡി​എ​ഫ് സർക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ത് സം​ബ​ന്ധി​ച്ച ക​രാ​ര്‍ പു​തു​ക്കി​യെ​ന്നും ഐ​എ​ഫ്എ​ഫ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

കേ​ര​ള ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വാ​ങ്ങു​ന്ന​തി​നാ​യി ടെ​ന്‍ഡ​ര്‍ ന​ല്‍കി​യ സ​ര്‍ക്കാ​ര്‍ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​ന്‍ഐ​എ, കേ​ന്ദ്ര കോ​ര്‍പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ്, സൈ​നി​ക കാ​ര്യ വ​കു​പ്പ്, കേ​ര​ളം, ക​ര്‍ണാ​ട​ക, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ലി​സ്, ഫോ​റ​ന്‍സി​ക് വ​കു​പ്പു​ക​ള്‍ എ​ന്നീ ഏ​ജ​ന്‍സി​ക​ളാ​ണ് സോ​ഫ്റ്റ്‌​വേ​റു​ക​ള്‍ വാ​ങ്ങി​യ​ത്.

Tags : Spy software Amit Shah Documents Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up