x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​ൻ​എ വൈ​ദ്യു​തി ക​രാ​ർ: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേണ​മെ​ന്ന് പി​ണ​റാ​യി

വെബ്ഡെസ്ക്
Published: November 11, 2026 01:36 AM IST | Updated: November 11, 2026 01:36 AM IST

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു വൈ​​​ദ്യു​​​തി ക്ഷാ​​​മ​​​മു​​​ണ്ടെ​​​ന്നു പ്ര​​​ച​​​രി​​​പ്പി​​​ച്ചു ജ​​​ന​​​ങ്ങ​​​ളെ പ​​​വ​​​ർ​​​ക​​​ട്ട് ഭീ​​​തി​​​യി​​​ലാ​​​ഴ്ത്തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച വ​​​ൻ കൊ​​​ള്ള​​​യാ​​​ണ് ജി​​​എ​​​ൻ​​​എ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്ക​​​ലി​​​ലൂ​​​ടെ സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ടു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഈ ​​​അ​​​ഴി​​​മ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ്യ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സം​​​സ്ഥാ​​​ന​​​ത്തു വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്ലെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണെ​​​ന്ന് ഇ​​​തോ​​​ടെ തെ​​​ളി​​​ഞ്ഞു. ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ തെ​​​ളി​​​വു​​​സ​​​ഹി​​​തം പ്ര​​​തി​​​പ​​​ക്ഷ​​​വും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും തു​​​റ​​​ന്നു​​​കാ​​​ട്ടി​​​യ​​​പ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് പി​​​ൻ​​​വാ​​​ങ്ങാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യ​​​ത്.

ഇ​​​ല്ലാ​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മേ​​​ൽ വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​ൻ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ എ​​​തി​​​ർ​​​പ്പ് മ​​​റി​​​ക​​​ട​​​ന്നും ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ​​​യും സ്വ​​​ന്ത​​​മാ​​​യി ഉ​​​ത്പാ​​​ദ​​​ന​​​മി​​​ല്ലാ​​​ത്ത, വൈ​​​ദ്യു​​​തി ട്രേ​​​ഡ​​​ർ പോ​​​ലു​​​മ​​​ല്ലാ​​​ത്ത സ്വ​​​കാ​​​ര്യ ഇ​​​ട​​​നി​​​ല പ്ലാ​​​റ്റ്ഫോ​​​മി​​​ന് ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കി​​​ൽ ക​​​രാ​​​ർ ന​​​ൽ​​​കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ട​​​ത് ന​​​ഗ്ന​​​മാ​​​യ അ​​​ഴി​​​മ​​​തി​​​യാ​​​ണ്.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കൂ​​​ടി​​​യാ​​​യ വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യെ​​​പ്പോ​​​ലും ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ഈ ​​​ഇ​​​ട​​​പാ​​​ടി​​​ലെ ദു​​​രൂ​​​ഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു​​വെ​​ന്നും പി​​ണ​​റാ​​യി ആ​​രോ​​പി​​ച്ചു.

Tags : Judicial inquiry Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Pinarayi Vijayan

Recent News

Corehub Up