x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്ദേ​മാ​ത​രം: സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ ബി​ജെ​പി അ​ജ​ണ്ട അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

വെബ്ഡെസ്ക്
Published: November 11, 2026 12:10 AM IST | Updated: November 11, 2026 12:10 AM IST

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: മു​​​ള്ളേ​​​രി​​​യ കു​​​ടും​​​ബാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ലാ​​​ബ് കെ​​​ട്ടി​​​ടോ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ല്‍ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ലാ​​​പ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി വി​​​വാ​​​ദം.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​ങ്കെ​​​ടു​​​ത്ത ച​​​ട​​​ങ്ങി​​​ലാ​​​ണ് ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന കാ​​​റ​​​ഡു​​​ക്ക പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ സ്ഥി​​​രം​​​സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​രാ​​​യ പി.​​​ സ​​​വി​​​താ​​​കു​​​മാ​​​രി, എ.​​​ വാ​​​സ​​​ന്തി എ​​​ന്നി​​​വ​​​ര്‍ ഈ​​​ശ്വ​​​ര​​​പ്രാ​​​ര്‍​ഥ​​​ന​​​യ്ക്ക് പ​​​ക​​​രം വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ന്‍റെ ആ​​​റു ച​​​ര​​​ണ​​​ങ്ങ​​​ളും പൂ​​​ര്‍​ണ​​​മാ​​​യും ആ​​​ല​​​പി​​​ച്ച​​​ത്.

ആ​​​ദ്യ​​​ത്തെ ര​​​ണ്ടു ച​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കു​​ശേ​​​ഷം മ​​​ന്ത്രി മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, രാ​​​ജ്മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍ എം​​​പി, ക​​​ല്ല​​​ട്ര മാ​​​ഹി​​​ന്‍ എം​​​എ​​​ല്‍​എ, ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ര്‍ ശ്രീ​​​ധ​​​ന്യ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ര്‍ ക​​​സേ​​​ര​​​യി​​​ല്‍ ഇ​​​രു​​​ന്നു. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ ദേ​​​ശീ​​​യ​​​ഗീ​​​ത​​​ത്തോ​​​ട് അ​​​നാ​​​ദ​​​ര​​​വ് കാ​​​ട്ടി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ ബി​​​ജെ​​​പി ബ​​​ദി​​​യ​​​ഡു​​​ക്ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ ആ​​​ദൂ​​​ര്‍ പൊ​​​ലി​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ ബി​​​ജെ​​​പി​​​യു​​​ടെ അ​​​ജ​​​ണ്ട ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് മ​​​ന്ത്രി കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തൊ​​​രു പ​​​ഞ്ചാ​​​യ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ ന​​​യം പി​​​ന്തു​​​ട​​​രാ​​​മാ​​​യി​​​രു​​​ന്നു. ഞ​​​ങ്ങ​​​ള്‍ അ​​​തി​​​നോ​​​ട് സ​​​ഹ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു.

ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്രം പൂ​​​ര്‍​ണ​​​മാ​​​യും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​യ​​​തി​​​നാ​​​ല്‍ ച​​​ട​​​ങ്ങ് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ​​​രി​​​പാ​​​ടി​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്രോ​​​ട്ടോ​​​ക്കോ​​​ളാ​​​ണ് പാ​​​ലി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത്. ഏ​​​തൊ​​​രു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യെ​​​യും നേ​​​രി​​​ടാ​​​ന്‍ ത​​​യാ​​​റാ​​​ണ്.-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Vande Mataram K Muraleedharan BJP Agenda Government programs Permitted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up