തിരുവനന്തപരും: വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷനുകള്‍ അംഗീകരിക്കുമെന്നു ഗതാഗത മന്ത്രി സി.പി ജോണ്‍.
മോട്ടോര്‍ വാഹന നികുതി ചുമത്തല്‍ (ഭേതതഗി ) ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഗതാഗത മന്ത്രി. മോഡിഫിക്കേഷന്റെ ഭാഗമായി അതിശക്തമായ ലൈറ്റുകളും അതിഭയങ്കരമായ ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള സൈലന്‍സറുകള്‍ ഉള്‍പ്പെടെയുള്ളവയും ഘടിപ്പിക്കാന്‍ അനുവദിക്കില്ല.
എന്നാല്‍ വാഹനങ്ങളുടെ കളര്‍കോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യത്തില്‍ ഇളവുകള്‍ ചെയ്യുന്നതിനും അപകടകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കുന്നതിലും സര്‍ക്കാരിനു തടസമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.