റാവൽപിണ്ടി ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ ബാറ്റർ സൗദ് ഷക്കീൽ ബാറ്റ് ചെയ്യുന്നു.
റാവല്‍പിണ്ടി: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ രണ്ടാംദിനവും അവസാനിച്ചു.
ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 434 റണ്‍സ് എടുത്ത് പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാംദിനം അവസാന മണിക്കൂറില്‍ ക്രീസിലെത്തിയ ശ്രീലങ്ക, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എന്ന നിലയിലാണ് മത്സരം അവസാനിപ്പിച്ചത്. കമിന്ദു മെന്‍ഡിസ് (40), ധനഞ്ജയ ഡിസില്‍വ (22) എന്നിവരാണ് ക്രീസില്‍.
സൗദ് ഷക്കീല്‍ (93), തയ്യബ് ആരിഫ് (57), അറാഫത് മിന്‍ഹാസ് (52), മുഹമ്മദ് താഹ (51), ക്യാപ്റ്റന്‍ ബബര് അസം (50) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് പാക്കിസ്ഥാനെ കൂറ്റന്‍ സ്കോറില്‍ എത്തിച്ചത്.
Tags : Test Cricket Pakistan SriLanka Sports