വര്‍ഗീസ് മാമ്മന്‍ എംഎല്‍എ
തിരുവല്ല: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹസ്വപ്നങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ എംഎല്‍എ കരുതല്‍ പദ്ധതിയുടെ ഭാഗമായി "വധുവോടൊപ്പം' എന്ന പുതിയ സംരംഭത്തിനു തുടക്കമാകുന്നു.
വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് പുളിമൂട്ടില്‍ സില്‍ക്സ് തിരുവല്ലയിലെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പിന്തുണ നല്കുന്നു.
പദ്ധതിയുടെ ഭാഗമായി അര്‍ഹരായ 10 വധുക്കള്‍ക്ക് ഒരു പവന് സ്വര്‍ണവും 50,000 രൂപ വിലവരുന്ന വിവാഹസാരിയും സമ്മാനമായി നല്‍കും.സാമ്പത്തിക പരിമിതികള്‍ ഒരു പെണ്‍കുട്ടിയുടെയും വിവാഹസ്വപ്നങ്ങള്‍ക്ക് തടസമാകരുതെന്ന ലക്ഷ്യത്തോടെയാണ് സംരംഭം.
തിരുവല്ല നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ അര്‍ഹരായ വധുക്കളെ പദ്ധതിയിലേക്ക് ശിപാര്‍ശ ചെയ്യണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.
കരുതലോടെ ചേര്‍ത്തുപിടിക്കാം, ഓരോ ജീവിതത്തെയും എന്ന സന്ദേശവുമായാണു പദ്ധതി നടപ്പാക്കുന്നത്. വിവരങ്ങള്‍ക്ക്: +91 94479 56461.
Tags : Bride Scheme Wedding dreams Varghese Mammen MLA Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash