പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ഇറാൻ ആക്രമിച്ചേക്കുമെന്ന രഹസ്യവിവരത്തെ തുടർന്ന് യുകെയിലെ സൈനിക താവളത്തിൽ നിന്ന് അമേരിക്കൻ വിമാനങ്ങൾ മാറ്റി. തിങ്കളാഴ്ച രാവിലെ രണ്ട് വിമാനങ്ങൾ ജർമനിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ ജർമനിയിലേക്കും മറ്റ് സൈനിക താവളങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.
വിവിധ കാരണങ്ങളാൽ സൈനിക വിമാനങ്ങൾ താവളങ്ങൾ മാറാറുണ്ടെന്നാണ് യുഎസ് വ്യോമസേനയുടെ പ്രതികരണം. എന്നാൽ വിമാനങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം അമേരിക്ക നൽകിയിട്ടില്ല. അതേസമയം മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ഇതാദ്യമായിട്ടല്ല ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽനിന്നും സുരക്ഷാ കാരണങ്ങളാൽ യുഎസ് വിമാനങ്ങൾ പിൻവലിക്കുന്നത്. കഴിഞ്ഞ മാസം ഇറാനുമായി ബന്ധമുള്ള സംഘത്തിന്റെ പശ്ചാത്തലത്തിൽ റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ ബി-1 ബോംബർ വിമാനങ്ങൾ മാറ്റിയിരുന്നു.
Tags : US military aircraft USMilitary Iran #UnitedStates UK MilitaryAircraft IranThreat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash