അടൂർ പ്രകാശ്.
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാത്തതിൽ അതൃപ്തി പരസ്യമാക്കി അടൂർ പ്രകാശ്. മുന്നണി യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് ചെയർമാനോട് ചോദിക്കണം. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കണമെന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും കൺവീനറെ അറിയിക്കേണ്ടതില്ല.
മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നതെന്ന സണ്ണി ജോസഫിന്റെ പ്രതികരണത്തിലും അടൂർ പ്രകാശ് മറുപടി നൽകി. ഇക്കാര്യം സണ്ണി ജോസഫിനോട് തന്നെ ചോദിക്കണം. മന്ത്രി എന്ന നിലയിലായിരിക്കും അദ്ദേഹം അത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബോർഡ് കോർപറേഷനുകളിലെ അധ്യക്ഷസ്ഥാനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ ഉണ്ടാകണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ മന്ത്രിസഭയിലുള്ള ആളാകുമോ എന്ന കാര്യത്തിൽ തനിക്ക് അറിയില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകണമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Tags : Congress AdoorPrakash Udf KeralaPolitics Udf Meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash