x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാക്കനാട് അപകടം: മലയില്‍ ബസിനെതിരെ 154 കേസുകള്‍

കൊച്ചി ബ്യൂറോ
Published: November 10, 2026 11:45 AM IST | Updated: November 10, 2026 11:45 AM IST

Image for representation

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ മലയില്‍ ബസിനെതിരെ 154 കേസുകള്‍. സിഗ്നല്‍ തെറ്റിക്കല്‍, അമിതവേഗം, ഡോര്‍ തുറന്നിട്ട് സര്‍വീസ് നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അടക്കം 2022 മുതല്‍ 154 ഓളം കേസുകള്‍ ബസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ചുരുക്കം കേസുകളില്‍ മാത്രമാണ് പിഴ ഒടുക്കിയിട്ടുള്ളത്.

നിലവില്‍ മലയില്‍ ബസിന്‍റെ പെര്‍മിറ്റ് പത്തു ദിവസത്തേക്ക് എംവിഡി റദ്ദാക്കിയിട്ടുണ്ട്. നവംബര്‍ നാലിന് ഉണ്ടായ അപകടത്തിലാണ് തൃശൂര്‍ സ്വദേശിനിയായ അക്ഷര മരിച്ചത്. രാവിലെ എട്ടോടെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം ചുമത്തി ബസ് ഡ്രൈവര്‍ ബിനോയിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അക്ഷരയുടെ മരണത്തിന് പിന്നാലെ ബസുകളുടെ അമിതവേഗത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Tags : PrivateBus Kakkanad Accident Cases Kochi

Recent News

Corehub Up