x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചികിത്സാ പിഴവ് പരാതി: ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ല, ആസൂത്രിത നീക്കമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍

കൊച്ചി ബ്യൂറോ
Published: November 10, 2026 12:39 PM IST | Updated: November 10, 2026 12:39 PM IST

വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി

കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ഉയര്‍ന്ന ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍മാരെ ന്യായീകരിച്ച് മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്. റഫര്‍ ചെയ്‌തെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ അബ്ദുല്‍ ജബ്ബാര്‍ തയാറായില്ല. ആശുപത്രിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതായും മുഖ്യമന്ത്രിയുടെ മണ്ഡലം ആയതുകൊണ്ട് സിപിഎം അത് പെരിപ്പിച്ചു കാണിക്കുകയാണെന്നും ചെയര്‍മാന്‍ ആരോപിച്ചു.

ആശുപത്രി സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയില്ല. സര്‍ജന്‍ അടിയന്തരമായി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരുന്നു. പക്ഷേ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ തയാറായില്ല.

പ്രാഥമികാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പറയാന്‍ സാധിക്കില്ല. മുഖ്യമന്ത്രി ഇന്ന് രാവിലെ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം ഞാന്‍ ഡിഎം ആയി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പിന്‍റെ റീജണല്‍ വിജിലന്‍സ് ടീം ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടി പറഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അതില്‍ ആര്‍ക്കെങ്കിലും കുറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടി ഉണ്ടാവുമെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.

അസഹ്യമായ കാലുവേദനയെ തുടര്‍ന്നാണ് അബ്ദുള്‍ ജബ്ബാര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. ജൂലൈ 26ന് രാത്രി 11.45നും പുലർച്ചെ 3.30നുമാണ് അബ്ദുല്‍ ജബ്ബാര്‍ ആശുപത്രിയിലെത്തിയത്. ആദ്യം വേദന മാറുന്നതിനുള്ള മരുന്ന് നല്‍കി വീട്ടിലേക്ക് വിട്ടു. വേദന മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും അപ്പോഴും വേദനസംഹാരി മാത്രമാണ് നല്‍കിയത്.

പിന്നീട് ജൂലൈ 27ന് പറവൂര്‍ താലൂക്ക് ആശുപത്രിയിലെ തന്നെ സര്‍ജനെ കാണുമ്പോഴാണ് ചലന ശേഷി നഷ്ടപ്പെട്ടെന്നും അബ്ദുള്‍ ജബ്ബാര്‍ അറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കാലുകള്‍ മുറിച്ചു മാറ്റുകയുമായിരുന്നു. രണ്ടാമത് എത്തിയപ്പോള്‍ അബ്ദുല്‍ ജബ്ബാറിനെ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരുന്നെന്നാണ് ആശുപത്രി റിപ്പോര്‍ട്ട്.

Tags : MedicalNegligence Complaint Municipality Chairman NorthParavur

Recent News

Corehub Up