x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ഇബി ചെയർമാന്‍റെ പ്രതികരണം: മന്ത്രി സണ്ണി ജോസഫിന് അതൃപ്തി

തിരുവനന്തപുരം ബ്യൂറോ
Published: November 10, 2026 01:03 PM IST | Updated: November 10, 2026 01:03 PM IST

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് (File photo)

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നും ജി​എ​ന്‍​എ​യി​ല്‍ നി​ന്നു വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ല്‍ അ​തൃ​പ്തി തു​ട​ര്‍​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്.

മു​ഖ്യ​മ​ന്ത്രി​യും കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​നും ഊ​ര്‍​ജ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​ന്ത്രി​യെ അ​റി​യി​ക്കാ​ത്ത​തി​ലു​ള്ള നീ​ര​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലു​ടെ ഓ​രോ ദി​വ​സ​വും പു​റ​ത്ത് വ​രു​ന്ന​ത്.

ഹി​മാ​ച​ലി​ല്‍ നി​ന്നു വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നോ​ടാ​യാ​യി​രു​ന്നു മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് താ​ത്പ​ര്യം. സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​യ​ത് ഹി​മാ​ച​ല്‍ വൈ​ദ്യു​തി ന​ല്‍​കി​യ​ത് കൊ​ണ്ടാ​ണെ​ന്ന് മ​ന്ത്രി പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​മാ​സം മു​ത​ല്‍ അ​ടു​ത്ത വ​ര്‍​ഷം മേയ് വ​രെ ഹി​മാ​ച​ല്‍ വൈ​ദ്യു​തി വാ​ങ്ങാ​മെ​ന്ന ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി​എ​ന്‍​എ​യി​ല്‍ നി​ന്നു വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് താ​ത്പര്യം. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തുവ​ന്നി​രു​ന്നു.

മ​ന്ത്രി​യെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി മു​ഖ്യ​മ​ന്ത്രി​യും കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​നും ഊ​ര്‍​ജ സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലാ​ണ് മ​ന്ത്രി​ക്ക് നീ​ര​സ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ജി​എ​ന്‍​എ​യി​ല്‍ നി​ന്നും വൈ​ദ്യു​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും നി​ല​വി​ല്‍ ര​ണ്ട് മാ​സ​ക്കാ​ല​ത്തേ​ക്ക് പ്ര​തി​സ​ന്ധി​യി​ല്ലെ​ന്നുമുള്ള കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ അ​ഭി​പ്രാ​യ​വും മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ മാ​ത്ര​മാ​ണ് താ​ന്‍ അ​റി​ഞ്ഞ​തെ​ന്നാ​ണ് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : KSEB Chairman Minister SunnyJoseph NPrasanth

Recent News

Corehub Up