ആര്യവീർ സെവാഗ്
അൽ അമറാത്ത്: അണ്ടർ19 ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. മത്സരം 37 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന ശക്തമായ നിലയിലാണ് ഇന്ത്യ.
ഇതിഹാസതാരം വിരേന്ദർ സെവാഗിന്റെ മകനായ ആര്യവീർ 134 പന്തിൽ 107 റൺസാണ് നേടിയത്. 13 ഫോറുകളും മൂന്ന് സിക്സറുകളും താരത്തിന്റെ ഇന്നിംഗ്സിന് മാറ്റുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആര്യവീറും ലക്ഷ്യ രാജ് റെയ്ചന്ദാനിയും ചേർന്നാണ് മികച്ച തുടക്കം നൽകിയത്. ആദ്യ പത്തോവറിൽ ഇരുവരും ചേർന്ന് 42 റൺസ് നേടി.
17 റൺസെടുത്ത ലക്ഷ്യ പുറത്തായതോടെ മൂന്നാമനായി ക്രീസിലെത്തിയ വി.കെ. വിനീതിനൊപ്പവും ആര്യവീർ മികച്ച കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ നേപ്പാളിനെതിരായ മത്സരത്തിലും ആര്യവീർ അർധസെഞ്ചുറി നേടിയിരുന്നു. 52 പന്തിൽ ഏഴ് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 70 റൺസായിരുന്നു അന്ന് താരത്തിന്റെ സമ്പാദ്യം.
Tags : Under19 Asia Cup AryavirSehwag U19AsiaCup India Uae Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash