മഴയെ തുടർന്ന് ഹാമിൽട്ടണിലെ ഗ്രൗണ്ട് മൂടിയിട്ടിരിക്കുന്നു
ഹാമിൽട്ടൺ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുന്നു. മത്സരം അരമണിക്കൂർ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വീണ്ടും മഴ ശക്തമാകുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ 2-0 മുന്നിലാണ്. അതിനാൽ മൂന്നാം ഏകദിനത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ വിജയശിൽപികളായത് തകർപ്പൻ ഫോമിലുള്ള ബൗളർമാരാണ്. പേസ് ബൗളർമാരുടെ കൃത്യതയും വിക്കറ്റ് വേട്ടയുമാണ് ഇന്ത്യക്ക് നിർണായക മേൽക്കൈ നൽകിയത്. ഹാമിൽട്ടണിലെ പേസ് അനുകൂല പിച്ചിൽ ഇന്ത്യൻ പേസ് നിര വീണ്ടും തിളങ്ങിയാൽ കിവീകൾക്ക് കാര്യങ്ങൾ കടുപ്പമാകും.
ബാറ്റർമാരുടെ മോശം ഫോമാണ് ന്യൂസീലൻഡ് നേടുന്ന വെല്ലുവിളി. ഗ്ലെൻ ഫിലിപ്സ്, ടീം സെയ്ഫർട്ട് എന്നിവരാണ് തിളങ്ങിയ ബാറ്റർമാർ. എന്നാൽ മറ്റ് താരങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്.
Tags : heavy rain TossDelayed Rain NewZealand india