Kerala
തിരുവനന്തപുരം: തിരുവോണദിനത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നും ബുധനാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ബുധനാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ബുധനാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു.
ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി സണ്ണി ജോസഫ്, എംഎല്‍എ ടി.ഒ. മോഹനന്, കളക്ടർ പി. വിഷ്ണുരാജ് തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്നു രാവിലെ 11.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാസവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവോണ ദിവസം നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് തിരുവോണ ദിവസം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം തുടരുകയാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ ബുധനാഴ്ച വരെ കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദം ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
ഇന്ന് കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്നും അറിയിപ്പുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്.
ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കൻ ജാർഖണ്ഡ്, തെക്കുപടിഞ്ഞാറൻ ബിഹാർ, തെക്കുകിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങൾക്കു മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, തെക്കുകിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും തുടർന്ന് ശക്തി കൂടിയ ന്യൂനമർദ മേഖലയായി ദുർബലപ്പെടാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്തും മഴ ശക്തമാകുന്നത്.
വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; കോഴിക്കോട്, കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരളം - ലക്ഷദ്വീപ് -പുതുച്ചേരി -തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് - വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കാനും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്നു.
പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ കാരണം പൊൻമുടിയിലേക്ക് സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ തോതിലുള്ള മഴ ലഭിച്ചു. ചെറുവാഞ്ചേരിയിൽ നാല് സെന്റീമീറ്ററും ഇടുക്കി, ഇരിക്കൂർ, ഉടുന്പന്നൂർ എന്നവിടങ്ങളിൽ മൂന്നും കോട്ടയം, വെള്ളാനിക്കര, കോന്നി, കുരുടാമണ്ണിൽ പീരുമേട്, ളാഹ, ആറളം എന്നിവിടങ്ങളിൽ രണ്ടും സെന്റീമീറ്റർ മഴ പെയ്തു.
അടുത്ത നാല് ദിവസം സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുമെന്നും എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനുണ്ടായിരുന്ന വിലക്കും പിൻവലിച്ചു. അതേസമയം ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തിമിർത്തു പെയ്ത കാലവർഷത്തിൽ മഴക്കുറവ് 21 ശതമാനമായി കുറഞ്ഞു.
ഏഴ് ജില്ലകളിൽ ശരാശരിക്കടുത്തു മഴ പെയ്തപ്പോൾ ഏഴു ജില്ലകളിൽ ഇപ്പോഴും മഴക്കുറവ് തുടരുകയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലാണ് മഴക്കുറവ് നിലനിൽക്കുന്നത്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ അധിക മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Kerala
ചെറുതോണി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് തീരുമാനം.
കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നത്. കാലാവസ്ഥ വകുപ്പ് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പിൻവലിച്ച സാഹചര്യത്തിലാണ് വിനോദസഞ്ചാരികൾക്ക് വീണ്ടും പ്രവേശനം അനുവദിക്കാൻ തീരുമാനമായത്.
അടുത്ത ദിവസങ്ങളിൽ ജില്ലയിലും സംസ്ഥാനത്തും പ്രത്യേകിച്ച് മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കൂടാതെ, കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
District News
കണമല: ഇക്കഴിഞ്ഞ പ്രളയത്തിൽ കിഴക്കൻ മേഖലയിൽ പാലങ്ങൾ മുങ്ങിയതല്ലാതെ വീടുകളിൽ വെള്ളം കയറിയ മുൻകാല പ്രളയ സ്ഥിതിയുണ്ടായില്ല. ഇന്നലെ മഴയ്ക്ക് കുറവുണ്ടായത് ആശ്വാസകരമാണെങ്കിലും നാട്ടുകാരിൽ ആശങ്ക ഒഴിയുന്നില്ല. ദിവസങ്ങളോളം പാലം മുങ്ങിയത് മൂലം യാത്ര തടസപ്പെട്ട അറയാഞ്ഞിലിമണ്ണിൽ കഴിഞ്ഞ ദിവസത്തോടെ കോസ്വേ പാലത്തിൽ വെള്ളം ഇറങ്ങി. ഇതോടെ ഗതാഗതം ആരംഭിച്ചിട്ടുണ്ട്.
മൂക്കൻപെട്ടി പാലത്തിൽ കൈവരികൾ പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനു മുമ്പ് നാട്ടുകാർ കൈവരികൾ അഴിച്ചു മാറ്റിവച്ചിരുന്നു. വെള്ളപ്പൊക്ക സാധ്യത പൂർണമായും മാറിയ ശേഷം കൈവരികൾ സ്ഥാപിക്കാനാണ് തീരുമാനം. വെള്ളപ്പൊക്കത്തിൽ പാലത്തിനോട് ചേർന്ന് അടിഞ്ഞു കിടന്ന തടികൾ നീക്കി. സമീപത്തെ കലുങ്കിൽ കോൺക്രീറ്റ് സ്ലാബുകൾ വെള്ളപ്പൊക്കത്തിൽ ഇളകി മാറിയ നിലയിലാണ്. എയ്ഞ്ചൽവാലി പാലത്തിലും ഗതാഗത തടസങ്ങളില്ല. പ്രളയങ്ങളെ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ പാലങ്ങൾ എല്ലാം ജനകീയ പങ്കാളിത്തത്തോടെ നിർമിച്ചതാണ്.
Kerala
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടര്‍ന്ന തീവ്ര മഴയ്ക്ക് താത്കാലിക ശമനമാകുന്നു. സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴയുടെ ശക്തി കുറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പുണ്ടായിരുന്നത്.
തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളില്‍ നാമമാത്രമായ മഴയാണ് പെയ്തത്. അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ സംസ്ഥാനത്തിന്റെ പല മേഖലകളിലും പെയ്യാനും സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം തിങ്കളാഴ്ച കൂടി തുടരും.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് മറ്റ് ജില്ലകളിലൊന്നും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ മുതൽ സാധാരണ കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
Kerala
തൊടുപുഴ: അടിമാലി മേഖലയിൽ രാവിലെ മുതൽ തന്നെ ശക്തമായി മഴ പെയ്തു. മഴയെ തുടർന്ന് അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തുകൂടി ഒഴുകുന്ന ഓട നിറഞ്ഞ വെള്ളമാണ് വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറിയത്.
ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് മഴയെത്തുടർന്ന് വെള്ളം കയറിയത്. തോരാതെ മഴ പെയ്യുന്നതോടെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടവരുത്തുന്നു.
ഇന്നലെ രാവിലെ മുതൽ തന്നെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം മഴ കനത്തതോടെ അടിമാലി ടൗൺ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഓടകളിൽ നിന്നും വെള്ളം റോഡിലേക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് തിരച്ചുകയറി.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറിയിരുന്നു. ഇവിടെ എല്ലാവർഷവും മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാറുണ്ട്. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ലൈബ്രറി റോഡിന് സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. ചാറ്റുപാറ സബ് സ്റ്റേഷന് പടിയില്‍ റോഡില്‍ വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മഴയെ തുടർന്ന് വെള്ളം കയറിയിരുന്നു. ഓടകൾ നിറഞ്ഞതോടെ ബസ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടർന്ന് കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞദിവസം മുതൽ മഴ ശക്തമായതോടെ കൊച്ചി ധനുഷ്കോടി ദേശീയപാത നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതകൾ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സജ്ജമായി തുടരുന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലി കേന്ദ്രീകരിച്ച ശക്തമായ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീട്ടിന് സമീപം കഴിഞ്ഞവർഷം മഴയെ തുടർന്ന് ഇടിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞു. ചെറിയതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗത സ്തംഭിക്കുകയും ചെയ്തു. തുടർന്ന് മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്ക് സമീപം ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് പതിച്ചിരുന്നു. മണ്ടത്തയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല.
മഴ ശക്തമായി തുടർന്ന് മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽ തന്നെ മഴ ശക്തമായി തുടരുന്നു . ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ശക്തമായ മഴക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ജലനിരപ്പ് ഉയർന്നതിനാൽ അച്ചന്‍കോവില്‍, മണിമല നദികളില്‍ കേന്ദ്ര ജല കമ്മിഷന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
District News
മണിമല: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിനു കീഴിൽ വരുന്ന ചങ്ങനാശേരി താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുടെ മഴക്കെടുതി അവലോകന യോഗം വെള്ളാവൂർ ഫോക് ലോർ അക്കാഡമി ഹാളിൽ നടത്തി. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കനത്ത മഴയിൽ നാശനഷ്ടം ഉണ്ടായവർക്കും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടം സംഭവിച്ചവർക്കും സർക്കാർ സഹായം അടിയന്തരമായി ലഭ്യമാക്കാൻ യോഗത്തിൽ തീരുമാനമായി.
ദുരന്തബാധിതരായ അപേക്ഷകർക്ക് ആവശ്യമായ ബോധവത്ക്കരണവും സഹായവും നൽകാൻ വില്ലേജ് അധികൃതരോട് ഡപ്യൂട്ടി കളക്ടർ നിർദേശിച്ചു. വിവിധ സർക്കാർ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നടത്തിയതായി യോഗം അഭിപ്രായപ്പെട്ടു.
നെടുങ്കുന്നം വില്ലേജിലെ നെടുമണ്ണി പാറക്കുഴി ഭാഗത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രാത്രിയിൽ സാഹസികമായി രക്ഷപ്പെടുത്തിയ ചങ്ങനാശേരി ഫയർഫോഴ്സ് യൂണിറ്റിനെ യോഗം അഭിനന്ദിച്ചു.
അപ്രതീക്ഷിതമായ പ്രളയ സാഹചര്യത്തിലും വിവിധ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയോജിത ഇടപെടലിലൂടെ ആളുകളെ സുരക്ഷിതരാക്കാൻ കഴിഞ്ഞതായി എംഎൽഎ അഭിപ്രായപ്പെട്ടു. വിവിധ പഞ്ചായത്തുകളിലെയും വില്ലേജുകളുടെയും സെക്രട്ടറിമാരും വില്ലേജ് ഓഫീസർമാരും വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സംരക്ഷണഭിത്തിയുടെ തകർച്ച, റോഡുകളുടെയും പാലങ്ങളുടെയും നാശം, കുടിവെള്ളക്ഷാമം, വൈദ്യുതി തടസം തുടങ്ങിയ പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതി പുനഃസ്ഥാപനവും വേഗത്തിലാക്കാൻ ഡപ്യൂട്ടി കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
ഡപ്യൂട്ടി കളക്ടർമാരായ ജി. നിർമൽ കുമാർ, രമ്യ എസ്. നമ്പൂതിരി, തഹസിൽദാർ സാജൻ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ, ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, പഞ്ചായത്ത് പ്രസിഡന്റുമാരായ ജലജ മോഹൻ, അജി തകടിയേൽ, രാജമ്മ രവീന്ദ്രൻ, പ്രഫ.എസ്. പുഷ്കലാ ദേവി, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, വിവിധ താലൂക്ക് തല വകുപ്പ് മേധാവികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപ്പിച്ചു. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനു പിന്നിൽ ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഉണ്ടെന്നാണ് വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്.
ദുരന്തത്തിൽ സംസ്ഥാനത്താകെ 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്.
അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എസി റോഡ്, എംസി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു.
കാസർഗോഡ്, കോട്ടയം, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
District News
കൊച്ചി: മഴ ഭീതിയൊഴിയാതെ ജില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പകല്‍ മഴ മാറി നിന്നെങ്കിലും മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അതേസമയം മൂവാറ്റുപുഴയടക്കമുള്ള താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ട് ദുരിതത്തിലാണ്. തീരദേശത്തും മഴ കുറഞ്ഞു. ഇതോടെ ചെല്ലാനം അടക്കമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഭീഷണിയും ഒഴിഞ്ഞുതുടങ്ങി.
നിലവില്‍ ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 64 കുടുംബങ്ങളിലെ 203 പേർ ഇവിടെ കഴിയുന്നത്. ഇതില്‍ 73 പുരുഷന്മാരും 103 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടും. 14 പേര് വയോജനങ്ങളാണ്. കോതമംഗലം താലൂക്കില്‍ രണ്ടും കുന്നത്തു നാട് താലൂക്കില്‍ മൂന്നും മൂവാറ്റുപുഴയില്‍ നാലും ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഏഴ് വരെ മലയോര മേഖലകളിലെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രവര്‍ത്തനം നിറുത്തിവച്ചു. പൊതുജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും പ്രളയ, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്നലെ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തര യോഗത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ദിവസവും മെഡിക്കല്‍ ഓഫീസര്‍മാര്‍ സന്ദര്‍ശനം നടത്തണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കടലാക്രമണം രൂക്ഷമായ ചെല്ലാനം, കണ്ണമാലി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തി.
മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ വേണ്ടിവന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. കഴിയുന്നത്ര പേരോട് ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കണം. ക്യാമ്പുകളിലേക്ക് മാറാന്‍ തയാറാകാത്തവര്‍ക്ക് രേഖാമൂലം ഉത്തരവ് നല്‍കാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
എട്ട് വീടുകള്‍ക്ക് നാശനഷ്ടം
കഴിഞ്ഞ ഒന്നു മുതല്‍ പെയ്യുന്ന മഴയില്‍ ജില്ലയില്‍ എട്ടു വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഏഴു വീടുകള്‍ക്ക് ഭാഗികമായും ഒരു വീടിന് പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്കും ഭാഗികമായി നാശനഷ്ടമുണ്ടായി.
ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
ജലനിരപ്പ് താഴുന്നു
ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. മൂവാറ്റുപുഴയാറിലും പെരിയാറിലും ജലനിരപ്പ് മുന്നറിയിപ്പ് നിരക്കിന് താഴെ എത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് 11.13 മീറ്റര്‍ (അപകടനില 11.93 മീറ്റർ) ആണ്.
തൊടുപുഴയാറില്‍ ജലനിരപ്പ് 11.04 മീറ്റര്‍ (അപകടനില 11.79 മീറ്റര്‍), കാളിയാറില്‍ ജലനിരപ്പ് 11.98 മീറ്റര്‍ (അപകടനില 14.1 മീറ്റര്‍) എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.
24 ശതമാനം മഴ കുറവ്
പെയ്തിട്ടും പെയ്തിട്ടും ജില്ലയില്‍ 24 ശതമാനം മഴയുടെ കുറവ്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ 1429.9 മില്ലി മീറ്റര്‍ മഴയാണ് ജില്ലയ്ക്ക് ആകെ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ 1092.5 മില്ലി മീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചത്. നിരവധി ജില്ലകള്‍ വെള്ളത്തിനിടിയിലാക്കിയ മിന്നല്‍ പ്രളയമടക്കം സംസ്ഥാനത്തുണ്ടായിട്ടും 23 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ഖനന വിലക്ക്
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കാന്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്കി. ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുപ്രകാരം നാളെ വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് എറണാകുളം ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.
കണ്ട്രോള് റൂം
താലൂക്ക് ഓഫീസുകളിലെയും കളക്ടറേറ്റിലെയും കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ നാലു പേരുള്ള സ്ക്വാഡുകള്‍ രൂപീകരിച്ചു. ഫയര്‍ഫോഴ്സ്, പൊലിസ് കണ്ട്രോള് റൂമുകളും സജ്ജമാണ്. അടിയന്തര ആവശ്യങ്ങള്‍ക്ക് ജെസിബി, ട്രാക്ടറുകള്‍ എന്നിവ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
District News
ജനവാസമേഖലയില്‍ വ്യാപക കൃഷിനാശം
നിലമ്പൂര്‍: മഴക്കെടുതികള്‍ക്കൊപ്പം നിലമ്പൂര്‍ മേഖലയില്‍ കാട്ടാന ശല്യവും. ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. ഇതോടെ പ്രദേശവാസികള്‍ വലിയ ഭീതിയിലാണ്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടത്ത് ഇന്നലെ പുലര്‍ച്ചെ എത്തിയ കാട്ടാന, ജോയി, കുട്ടന് എന്നിവരുടെ വീട്ടുമുറ്റത്തെ കൃഷികള്‍ നശിപ്പിച്ചു. എടക്കോട് വനമേഖലയില്‍നിന്നാണ് രാത്രികാലങ്ങളില്‍ ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി ചാലിയാര്‍ മതില്‍മൂലയില്‍ പറമ്പിലെ കയ്യാലകള്‍ തകര്‍ത്താണ് ആനകള്‍ വീട്ടുമുറ്റത്തേക്ക് എത്തിയത്. ഞായറാഴ്ച രാത്രി മൈലാടിപൊട്ടിയില് അമ്പാഴത്തൊടി ശരത്ത് എന്ന ജവാന് കാട്ടാനയുടെ മുന്നില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ചുങ്കത്തറ മുണ്ടപ്പാടത്തും തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ കൃഷിനാശമുണ്ടായി. കര്‍ഷകരായ മഞ്ചേരിതൊടിക രാമചന്ദ്രന്, പുളക്കല്‍ മുഹമ്മദ് എന്നിവരുടെ ഇരുനൂറോളം നേന്ത്രവാഴകളും നൂറിലേറെ കപ്പകളുമാണ് കാട്ടാനകള്‍ നശിപ്പിച്ചത്. മുണ്ടപ്പാടം സ്കൂളിന് സമീപം മൂന്നംഗ കാട്ടാനക്കൂട്ടത്തെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ശല്യത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
പാലക്കാട്: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 31 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 12 വീടുകൾ ഭാഗികമായി തകർന്നു. ചിറ്റൂർ താലൂക്കിലെ മുതലമട, തെക്കേദേശം, മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം 3, കരിന്പ 1, പട്ടാന്പി താലൂക്കിലെ ഓങ്ങലൂർ 1, വല്ലപ്പുഴ 1, വിളയൂർ, ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി 2, ആലത്തൂർ, പാലക്കാട് താലൂക്കിലെ കൊടുന്പ്, മങ്കര എന്നീ വില്ലേജുകളിലാണ് വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിച്ചത്. ആലത്തൂർ താലൂക്കിലെ എരിമയൂർ 1 വില്ലേജിലെ ഒരു വീട് പൂർണമായും തകർന്നു.
സുരക്ഷ മുന്നിൽക്കണ്ട് 16 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 39.1 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. നിലവിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ ഒന്നും തുറന്നിട്ടില്ല.
മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മംഗലം ഡാമിലെ നിലവിലെ ജലനിരപ്പ് 76.81 മീറ്ററാണ്.
ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളും 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് 96.16 മീറ്ററായി ഉയർന്നതിനെ തുടർന്ന് മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ഉയർത്തി. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.
ചുള്ളിമടയിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു
വണ്ടിത്താവളം: കനത്തമഴയിൽ ചുള്ളിമടയിൽ റോഡിനു കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് അപകടം. മരം വീണതിൽ റോഡിനെതിർവശത്ത് വൈദ്യുതികമ്പികളും പൊട്ടി. അപകടസമയത്ത് റോഡിൽ യാത്രക്കാരോ വാഹനങ്ങളോ ഉണ്ടാവാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ചിറ്റൂർ അഗ്നിരക്ഷാനിലയം സേനാംഗങ്ങളും സമീപവാസികളും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
മഴക്കെടുതി: പൂർണസജ്ജമെന്ന് എംഎൽഎ
പട്ടാന്പി: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടാന്പി മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡലം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.
മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള തയാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസർമാർക്ക് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
ജില്ലാ കളക്ടർ നേരിട്ടെത്തി പട്ടാന്പി പാലം പരിസരങ്ങളിലെ ജലനിരപ്പും മറ്റ് സ്ഥിതിഗതികളും വിലയിരുത്തിയിട്ടുണ്ട്. വെള്ളിയാംകല്ലിലെ 27 ഷട്ടറുകളിൽ 23 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്. ബാക്കി 4 ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെയും ഇറിഗേഷൻ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് പട്ടാന്പിയിൽ വലിയ വെള്ളപ്പൊക്ക സാധ്യതകളില്ലെന്ന് കളക്ടറെ അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ പലയിടങ്ങളിലും മിന്നല്‍ പ്രളയം, പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയില്‍, മലയോര മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. കഴിഞ്ഞ കുറച്ചുനാളുകളായി മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കണ്ടുവരുന്ന ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നില്‍ അന്തരീക്ഷത്തിലെ അപൂര്‍വ വ്യതിയാനങ്ങളെന്ന് കാലാവസ്ഥാ വിദഗ്ധര്‍.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിതീവ്രമായ അധികമഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കിയത്.കേരളത്തിലെ കാലാവസ്ഥാ മാറ്റത്തിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം അറബിക്കടലിലെ താപനിലയിലുണ്ടായ വന്‍ വര്‍ധനയാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് (എസിഎആര്‍ആര്‍) ഡയറക്ടര്‍ പ്രഫ. എസ്. അഭിലാഷ് പറയുന്നു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മൂലം അറബിക്കടല്‍ മുമ്പത്തേക്കാള്‍ വേഗം ചൂടാകുന്നു. കടല്‍ ചൂടാകുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ നീരാവി ഉയരുന്നു. ഈ വന്‍ നീരാവി ശേഖരം കേരള തീരത്തേക്ക് വീശുന്ന കാറ്റിനൊപ്പം ചേര്‍ന്ന് അതിവേഗത്തില്‍ വലിയ മഴമേഘങ്ങളായി മാറുന്നു. ഇതാണ് പെട്ടെന്ന് അതിതീവ്ര മഴ പെയ്യാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
മിന്നല്‍പ്രളയം സംഭവിച്ചതിങ്ങനെ
ഒഡീഷ, ഛത്തീസ്ഗഡ് മേഖലയില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. ഇത് വന്‍തോതില്‍ ഈര്‍പ്പമുള്ള പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിനെ കേരള തീരത്തേക്ക് വലിച്ചെടുത്തു.
മഴ കുറഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ താപനില വളരെ ഉയര്‍ന്ന നിലയിലായിരുന്നു. ഈ ചൂടുള്ള വായുവിലേക്ക് ഈര്‍പ്പമുള്ള കടല്‍ക്കാറ്റ് അടിച്ചുകയറിയപ്പോള്‍ കുത്തനെയുള്ള വായുപ്രവാഹങ്ങള്‍ രൂപപ്പെട്ടു. പശ്ചിമഘട്ട മലനിരകളില്‍ തട്ടി ഈ വായുപിണ്ഡങ്ങള്‍ അതിവേഗം മുകളിലേക്ക് ഉയരുകയും നീരാവി പെട്ടെന്ന് ഘനീഭവിച്ച് ഭീമന് മേഘങ്ങളായി മാറി ഒരേസമയം പെയ്തിറങ്ങുകയുമായിരുന്നു.
വെള്ളം പൊങ്ങാനുള്ള കാരണം
വെള്ളപ്പൊക്കം നദികളില്നിന്നല്ല, മലനിരകളില്‍നിന്നാണ്. മഴ ആദ്യം വീഴുന്നത് പശ്ചിമഘട്ടത്തിലെ വനങ്ങളിലും ചരിവുകളിലുമാണ്. അവിടെയുള്ള മണ്ണും മരങ്ങളും സസ്യങ്ങളും ചേര്‍ന്നാണ് മഴവെള്ളത്തെ പതുക്കെ താഴേക്ക് വിടേണ്ടത്.
പക്ഷേ വികസനത്തിന്റെ ഭാഗമായി ഇവിടെ റോഡുകള്‍ വന്നു, കുന്നുകള്‍ ഇടിച്ച് നിരത്തപ്പെട്ടു, ക്വാറികള്‍ വ്യാപിച്ചു, ഇതോടെ സ്വാഭാവിക ജലവഴികള്‍ അടഞ്ഞു. മഴവെള്ളം മണ്ണിലേക്ക് ഇറങ്ങുന്ന അളവ് കുറഞ്ഞതോടെ അത് അതിവേഗം ചെറുതോടുകളിലേക്കും പിന്നീട് നദികളിലേക്കും ഒലിച്ചിറങ്ങി നദികള്‍ കരകവിഞ്ഞൊഴുകുന്നതിനിടയാകുന്നു.
District News
തൃശൂർ: കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടികളുടെ നാശനഷ്ടം. കെ എസ്ഇബിക്ക് 2.23 കോടിയുടെയും കാർഷിക മേഖലയ്ക്ക് 28.35 ലക്ഷം രൂപയുടെയും നഷ്ടം രേഖപ്പെടുത്തി. പൊതുമരാമത്തു റോഡുകളിൽ 3.31 ലക്ഷത്തിന്റെ കേടുപാടുണ്ടായി. എട്ടു വീടുകൾ പൂർണമായും 108 വീടുകൾ ഭാഗികമായും തകർന്നു. മഴ ആരംഭിച്ചശേഷം വിവിധ അപകടങ്ങളിൽ 13 പേർ മരിച്ചു. ജൂണ്‍ നാലുമുതൽ ഇന്നുവരെ ജില്ലയിൽ 1211.39 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് 58 പേരെ മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 17 കുടുംബങ്ങളിലെ 19 പുരുഷന്മാരും 28 സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടുന്നു. മഴ കനത്തതോടെ പൂമല, പെരിങ്ങൽകുത്ത് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കേരള ഷോളയാർ ഡാം, പീച്ചി, ചിമ്മിനി, വാഴാനി, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് സുരക്ഷിതയിടങ്ങളിലേക്കു മാറണം. ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറിത്താമസിക്കാൻ തദ്ദേശ സ്ഥാപന- റവന്യു അധികൃതരുമായി ബന്ധപ്പെടണം. ജലാശയങ്ങൾക്കുമുകളിലുള്ള പാലങ്ങളിൽ കൂട്ടംകൂടി നിൽക്കുകയോ സെൽഫിയെടുക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 54 പേർ
തൃശൂർ: ജില്ലയിൽ വവിധയിടങ്ങളിലായുള്ള അഞ്ചു ദുരിതാശ്വാസ ക്യാമ്പുകളിലായി 20 കുടുംബങ്ങളിലെ 54 പേർ താമസിക്കുന്നതായി അധികൃതർ അറിയിച്ചു.
മുപ്ലിയം വില്ലേജിലെ പുലരി അങ്കണവാടിയിൽ രണ്ടുപേർ, നെല്ലായി ജെയുപിഎസിലെ ക്യാമ്പിൽ 13 കുടുംബങ്ങളിലായി 36 പേർ, കെഎസ്യുപിഎസ് തൊട്ടിപ്പാൾ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നുപേർ, ഇരിങ്ങാലക്കുട വില്ലേജിലെ പകൽ വീട് (ജവഹർ നഗർ) ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലായി അഞ്ചുപേർ, ജിഎൽപിഎസ് കുറുമ്പിലാവ് ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി എട്ടുപേരുമാണു താമസിക്കുന്നത്. മൊത്തം 21 പുരുഷന്മാർ, 25 സ്ത്രീകൾ, എട്ടു കുട്ടികൾ, 16 മുതിർന്ന പൗരന്മാർ, ഒരു ഗർഭിണി എന്നിങ്ങനെയാണു ക്യാന്പിലുള്ളത്.
District News
പാറത്തോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പാറത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽസർവകക്ഷിയോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓറഞ്ച് ബുക്ക് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി പോലീസ്, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ, ആരോഗ്യ-റവന്യൂ വകുപ്പ് ജീവനക്കാർ, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ദുരന്ത ഘട്ടങ്ങളിൽ എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ രൂപീകരിക്കുകയും അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രത്യേക പഞ്ചായത്ത് സമിതി രൂപീകരിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്റര്‍ എത്തിയെന്നും എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് സേനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 316 ദുരിതാശ്വാസക്യാമ്പുകള്‍ നിലവിലുണ്ട്. 11018 പേര് ക്യാമ്പുകളില്‍ കഴിയുന്നു. ആവശ്യമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ 15 മരണമാണുണ്ടായത്. ഏഴ് പേരെ കാണാതായി.
30ന് തന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. 165 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ആശങ്ക വേണ്ട. അടിസ്ഥാനരഹിതമായ വാര്‍ത്ത ചിലര്‍ നല്കി. അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. അതിന് എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ശനിയാഴ്ച മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Kerala
തൊടുപുഴ: ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. ഒന്നര മീറ്റർ വരെ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ ഉയർത്തുക.
കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതേസമയം, കല്ലാർകുട്ടി, പാംബ്ല, കല്ലാർ, ഇരട്ടയാർ തുടങ്ങിയ ഡാമുകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്.
ശക്തമായ മഴയിൽ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെറുതോണി- കട്ടപ്പന പാതയിലും വണ്ണപ്പുറം- ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5,6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
ബംഗളൂരു: കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് മൂന്ന് വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിലെ ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയ്ക്കുണ്ടായ സംഭവത്തിൽ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മകൻ സന്തോഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത്കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചു.
Kerala
കൽപ്പറ്റ: ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ വയനാട്ടില്‍ ശരാശരി 203 മില്ലിമീറ്റര്‍ മഴ പെയ്തതായി കല്‍പ്പറ്റ പുളിയാര്‍മല ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വൈത്തിരി വട്ടപ്പാറയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്-208.4 മില്ലിമീറ്റര്‍. വൈത്തിരിയിൽ 169.73 മില്ലിമീറ്റര്‍ മഴ വര്‍ഷിച്ചു.
മുനീശ്വരന്മല-107, പനമരം നീര്‍വാരം-118, തവിഞ്ഞാല്‍-135, തൊണ്ടര്‍നാട്-129.6, തരിയോട്-96.5, പൊഴുതന-113.25, തിരുനെല്ലി-73.66, തവിഞ്ഞാല്‍- 73.66, മാനന്തവാടി-76.58, കല്‍പ്പറ്റ-86.15 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
തെക്കേ വയനാടിന്റെ ചില ഭാഗങ്ങളില്‍ കുറഞ്ഞ അളവിലായിരുന്നു പെയ്ത്ത്. മുള്ളന്‍കൊല്ലി-29.33, പുല്‍പ്പള്ളി-29.45, ബത്തേരി-18.4, നൂല്‍പ്പുഴ-13.76 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ ഏറ്റക്കുറച്ചില്‍ പ്രകടമാണ്.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ളാഹയിൽ മാത്രം 24 സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ശബരിമല വനത്തിലും ഗൂഡ്രിക്കൽ റേഞ്ച് മേഖലയിലും ഉണ്ടായ ശക്തമായ പേമാരി മൂലം നിരവധി സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി.
പമ്പാ നദിയും പ്രധാന പോഷക നദിയായ കക്കാട്ടാറും പെരുകിയതിനേതുടർന്ന് കക്കാട് പദ്ധതിയുടെ മൂഴിയാർ ഡാമിന്റെ രണ്ടാം നമ്പർ ഷട്ടർ 10 സെ മീറ്റർ തുറന്നതും പ്രളയത്തിന്റെ കാഠിന്യം വർധിക്കാൻ കാരണമായി.
ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിലേക്ക് തുറന്നിട്ടിരിക്കുന്ന മണിയാർ സംഭരണിയിലൂടെ വെള്ളം നിർബാധം പുറത്തേക്ക് ഒഴുകിയും പ്രളയത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
റാന്നി, വടശേരിക്കര, അത്തിക്കയം പ്രദേശങ്ങൾ നേരം പുലർന്നപ്പോൾതന്നെ വെള്ളത്തിനടിയിലായി.
പന്പയുടെ തീരത്തുനിന്ന് കിലോമീറ്ററുകൾ അകലെ വരെ വെള്ളം വളരെ വേഗമെത്തി.റാന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാൻഡും മുങ്ങി. പിന്നാലെ ചെറുകോൽപ്പുഴ, കോഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലും വെള്ളം കയറി.
പുനലൂർ - മൂവാറ്റുപുഴ, തിരുവല്ല - കുന്പഴ സംസ്ഥാനപാതകളിലടക്കം ഗതാഗതം മുടങ്ങി. ശബരിമല പാതയിലും ഗതാഗത തടസം ഉണ്ടായി.
വീടുകളിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ എൻഡിആർഎഫും ഫയർഫോഴ്സും റാന്നിയിലും ആറന്മുളയിലും രംഗത്തിറങ്ങി. ഡിങ്കി, കുട്ടവഞ്ചി, ചെറുവള്ളങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മണിമലയാർ കരകവിഞ്ഞ് മല്ലപ്പള്ളി, കോട്ടാങ്ങൽ, വായ്പൂര് മേഖലകളിലും വെള്ളപ്പൊക്കം ഉണ്ടായി. അച്ചൻകോവിലാറിന്റെ തീരത്തും പ്രളയക്കെടുതികൾ തുടരുകയാണ്.
District News
പേരൂർക്കട: വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ തണൽ മരങ്ങൾ ഉൾപ്പെടെ കടപഴകി വീണു.
തിരുവനന്തപുരം, ചാക്ക നിലയങ്ങളുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ശിഖരങ്ങൾ മുറിച്ചു നീക്കിയത്. വഴുതക്കാട്, പട്ടം, മരപ്പാലം, കുടപ്പനക്കുന്ന്, പേരൂർക്കട എന്നിവിടങ്ങളിൽ മരങ്ങൾ പിഴുതുവീണ് വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. വഴുതക്കാട് കേരള സർവകലാശാലയുടെ വിമൻസ് കോളജ് ഹോസ്റ്റലിന് മുൻവശത്ത് റോഡിന് കുറുകെ കിടന്ന മരം തിരുവനന്തപുരത്തു നിന്ന് ഫയർഫോഴ്സ് സംഘം എത്തി മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
പട്ടം-മരപ്പാലം റോഡിൽ തണൽമരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്പെട്ടത് ചെയിൻ സോ ഉപയോഗിച്ച് മുറിച്ചു നീക്കി. കുടപ്പനക്കുന്ന് ഹാർവിപുരം ഒന്നാം ലെയിനിൽ കെഎസ്ഇബി ലൈനിലും റോഡിലുമായി തണൽമരം ഒടിഞ്ഞുവീണു. പേരൂർക്കട ലോ അക്കാദമിക്ക് അകത്തു നിന്ന ഒരു തണൽ മരമാണ് വീണത്. മരത്തിൻറെ ശിഖരങ്ങൾ ചെയിൻ സോ ഉപയോഗിച്ച് മുറിച്ചുനീക്കി.
SUNDAY DEEPIKA
പുലർച്ചെ 4.15ന് ഖത്തർ എയർവേസിന്റെ വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ മീര കണ്ണടച്ചു. പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ അനുഭൂതികൾ ഉള്ളിൽ തിങ്ങിനിറയുന്നു. വിമാനം വേഗമാർജിച്ച് ചെറിയൊരു കുലുക്കത്തോടെ ആകാശത്തേക്കുയർന്നപ്പോൾ മീര അമലിന്റെ കൈയിൽ മുറുകെ പിടിച്ചു. ജനാലയ്ക്കപ്പുറം കൊച്ചിയുടെ നഗരവെളിച്ചങ്ങൾ ചെറിയ മിന്നാമിനുങ്ങുകളെപ്പോലെ അകന്നുപോകുന്നത് നോക്കിയിരിക്കുമ്പോൾ രണ്ടുപേരും എന്തിനെന്നറിയാതെ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.
മേഘങ്ങൾക്കും മുകളിലെ ശാന്തതയിലെത്തിയപ്പോൾ അവൾ അമലിന്റെ തോളിലേക്കു ചാരി ചോദിച്ചു, " ഡാ... നമ്മൾ ശരിക്കും അമേരിക്കയിലേക്ക് പോവുകയാണല്ലേ? ഹോളിവുഡ് സിനിമകളും സോഷ്യൽ മീഡിയയും ചിരപരിചിതമാക്കിയ അമേരിക്കൻ മണ്ണിൽ ആദ്യമായി കാലുകുത്താൻ പോകുന്നു. വിമാനത്തേക്കാൾ വേഗത്തിൽ അവളുടെ ആവേശം കടൽ കടന്നു. നിരവധി സമയമേഖലകൾ കടന്നുള്ള 22 മണിക്കൂറോളം നീളുന്ന യാത്രതന്നെ അവളെ ത്രില്ലടിപ്പിച്ചു.
ഷിക്കാഗോയാണ് അവരുടെ ആദ്യ ലക്ഷ്യസ്ഥാനം. അവിടുന്ന് ഓഹോയോ സ്റ്റേറ്റിലെ ഡെയ്റ്റൺ. അമേരിക്കൻ കാഴ്ചകളുടെ തുടക്കം അവിടെനിന്ന്. നാഷണൽ മ്യൂസിയം ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഡെയ്റ്റണിലാണ്. ഒരു ഗവേഷണപ്രബന്ധം തയാറാക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.
നീണ്ട യാത്രയ്ക്കുശേഷം ഷിക്കാഗോ വിമാനത്താവളത്തിൽ നിലംതൊടുമ്പോൾ ആവേശം പരകോടിയിലായിരുന്നു. ഇനി ഡെയ്റ്റണിലേക്കുള്ള ഒന്നര മണിക്കൂർ യാത്ര. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരൻമാരുടെ നാടാണ് ഡെയ്റ്റൺ. യാത്രാക്ഷീണമെല്ലാം മാറ്റി പിറ്റേ ദിവസമാണ് അവർ എയർഫോഴ്സ് മ്യൂസിയം കാണാനിറങ്ങിയത്. ആദ്യത്തെ ആവേശമടങ്ങി അമേരിക്കൻ അന്തരീക്ഷത്തിലേക്ക് രണ്ടുപേരും ഏതാണ്ട് പരുവപ്പെട്ടിരുന്നു.
മിലിട്ടറി ഏവിയേഷൻ മ്യൂസിയം
ഗ്ലാസ് കവർ ചെയ്ത മനോഹരമായ വലിയ കമാനത്തിനു താഴെയുള്ള പ്രധാന പ്രവേശനകവാടത്തിനു താഴെ അവരെത്തുമ്പോൾ രാവിലെ ഒമ്പതു മണി. മ്യൂസിയം തുറക്കുന്നതിനു മുമ്പുതന്നെ സന്ദർശകർ എത്തിക്കഴിഞ്ഞിരുന്നു. ഉള്ളിലേക്കു പ്രവേശിക്കാൻ കാത്തുനിൽക്കുമ്പോൾ അമൽ മ്യൂസിയത്തെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങൾ ഓർത്തു.
1923ൽ ചെറിയൊരു എൻജിനിയറിംഗ് പഠനശേഖരമായാണ് തുടക്കം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി ഏവിയേഷൻ മ്യൂസിയം. 350ലധികം എയ്റോസ്പേസ് വാഹനങ്ങളും മിസൈലുകളും ആയിരക്കണക്കിന് മറ്റ് പുരാവസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. 20 ഏക്കറിലധികം വരുന്ന ഇൻഡോർ സൗകര്യങ്ങൾ. കൂടാതെ ഔട്ട്ഡോർ എയർ, മെമ്മോറിയൽ പാർക്കുകളും ഇതിലുണ്ട്.
അമൽ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ മീര നാലു കൂറ്റൻ വിമാന ഹാംഗറുകളുടെ രൂപത്തിലുള്ള മ്യൂസിയത്തിന്റെ ഗാംഭീര്യം ആസ്വദിക്കുകയായിരുന്നു. വലിയ ബോംബർ വിമാനങ്ങളും മിസൈലുകളും പ്രദർശിപ്പിക്കേണ്ടതിനാൽ ഉള്ളിൽ തൂണുകളില്ലാത്ത വിശാലമായ ആർച്ച് ആകൃതിയിലുള്ള മേൽക്കൂരകളാണ് ഈ ഗാലറികൾക്കുള്ളത്. റൈറ്റ് സഹോദരന്മാരുടെ കാലം മുതലുള്ള വ്യോമയാന ചരിത്രം പറയുന്നതാണ് ഫസ്റ്റ് ഫ്ലൈറ്റ് ഗാലറി. ചരിത്രപ്രസിദ്ധമായ ബി-29 പോലുള്ള വിമാനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് രണ്ടാം ലോകമഹായുദ്ധ ഗാലറി.
ശീതയുദ്ധകാലത്തെ പോർവിമാനങ്ങളുടെ ശേഖരം കൊറിയൻ/വിയറ്റ്നാം യുദ്ധ ഗാലറികളെ സമ്പന്നമാക്കുന്നു. ഏറ്റവും പുതിയതും അത്യാധുനികവുമാണ് നാലാമത്തെ ഗാലറി. ഇവിടെയാണ് പ്രശസ്തമായ പ്രസിഡൻഷ്യൽ വിമാനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ ബഹിരാകാശ വാഹനങ്ങളും ആഗോള ഗവേഷണ വിമാനങ്ങളും ഈ ഗാലറിയിലാണ്.
ചിന്തകളിൽ മുഴുകി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന മീരയും അമലും സന്ദർശകരുടെ ആശ്ചര്യസൂചകമായ ശബ്ദങ്ങൾ കേട്ടാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന, പരസ്പരം ബന്ധിപ്പിച്ച, ഭീമാകാരമായ ഹാംഗറുകളിൽ ആദ്യത്തേതിന്റെ മുന്നിലാണ് അവരിപ്പോൾ. വിന്റേജ് യന്ത്രങ്ങളിൽ നിന്നുള്ള പഴമയുടെ സുഗന്ധം വായുവിൽ തങ്ങിനിൽക്കുന്നുണ്ട്. ഹൈഡ്രോളിക് ഫ്ലൂയിഡ്, പഴകിയ റബർ, തണുത്തുറഞ്ഞ ലോഹത്തകിടുകൾ എന്നിവയുടെ മിശ്രിതഗന്ധത്തിലലിഞ്ഞ് അവർ അദ്ഭുതങ്ങളുടെ ചരിത്രവേദിയിലേക്ക് കടന്നു.
വായുവിൽ തൂക്കിയിട്ടിരിക്കുന്ന, ഒറ്റനോട്ടത്തിൽ ദുർബലമെന്നു തോന്നിക്കുന്ന ഒരു ചട്ടക്കൂടാണ് ആദ്യം അവരുടെ കണ്ണിൽപ്പെട്ടത്. മനുഷ്യചരിത്രത്തിലെ സുപ്രധാന നിമിഷത്തിന്റെ സ്മാരകമാണത്. 1903ൽ റൈറ്റ് സഹോദരർ പറത്തിയ "റൈറ്റ് ഫ്ലയറി'ന്റെ പുനർനിർമിതി. ഈ സമുച്ചയത്തിലെ എല്ലാ അദ്ഭുതങ്ങളും വികസിച്ചുവന്നത് സ്പ്രൂസ് മരത്തിന്റെയും തുണിയുടെയും കഷണങ്ങൾ കൊണ്ടുണ്ടാക്കിയ ഈ ചെറിയ അസ്ഥികൂടത്തിൽനിന്നാണെന്ന് അമൽ കൗതുകത്തോടെ ഓർത്തു.
റൈറ്റ് സഹോദരർക്കു മനസാ നന്ദി പറഞ്ഞുകൊണ്ട് അവർ വീണ്ടും നടന്നു. ചുറ്റും ഇരുളിമ പടർന്നതായി പെട്ടെന്നവർക്കു തോന്നി. പഴയകാല ബിഗ് ബാൻഡ് ജാസ് സംഗീതത്തിന്റെയും റേഡിയോ പ്രക്ഷേപണങ്ങളുടെയും ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നതായൊരു ഫീൽ. അമൽ മീരയെ ചേർത്തുപിടിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദിയിലേക്കാണ് അവർ പ്രവേശിച്ചത്. കനമേറിയ വിമാനങ്ങൾ. യുദ്ധത്തിന്റെ മുറിപ്പാടുകൾ. വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന പി-51 മസ്താംഗ് വിമാനത്തിന്റെ വശത്തുകൂടെ അവർ നടന്നുനീങ്ങി. പെട്ടെന്ന് ഒരു തിരിവിനപ്പുറം അവർ സ്തംഭിച്ചുനിന്നു. ഒരു ഭീമൻ മുന്നിൽ. ബി-29 സൂപ്പർ ഫോർട്രസ്. പൊടുന്നനെ ചരിത്രത്തിന്റെ ഭയാനകമായ ആ കനത്ത ഭാരം അവരുടെ തോളിലമർന്നു. മനുഷ്യത്വത്തെ കുരുതി കഴിച്ച ആ നിമിഷത്തിലേക്ക് അവർ തലയുംകുത്തി വീണു.
1945 ഓഗസ്റ്റ് ആറ്. പുലർച്ചെ 2.45. "ഇനോള ഗേ' എന്നു പേരിട്ട പരിഷ്കരിച്ച ഒരു ബോയിംഗ് ബി-29 സൂപ്പർ ഫോർട്രസ് വിമാനം ടിനിയൻ ദ്വീപിലെ റൺവേയിലൂടെ ഓടിത്തുടങ്ങി. അതുവരെ ചുമന്നിട്ടില്ലാത്ത ഭാരത്താൽ അതിന്റെ ടയറുകൾ തേങ്ങിഞരങ്ങി. ആ ബോംബർ വിമാനത്തിന്റെ ഉള്ളറയിൽ ഭൗതികശാസ്ത്രത്തിന് അതുവരെ അപരിചിതമായിരുന്ന നാലു ടൺ ഭാരമുള്ള മാരകായുധം അവസരം കാത്തു കിടന്നിരുന്നു. "ലിറ്റിൽ ബോയ്'എന്നായിരുന്നു അതിന്റെ രഹസ്യനാമം.
ശാന്തസമുദ്രത്തിനു മുകളിലെ ഇരുണ്ട ആകാശത്തിലേക്ക് വിമാനം ഉയർന്നപ്പോൾ ജീവനക്കാർ പൂർണ നിശബ്ദതയിലായിരുന്നു. അവരുടെ മുന്നിൽ പ്രഭാതമഞ്ഞിൽ പൊതിഞ്ഞുനിന്ന ഹിരോഷിമ എന്ന നഗരമുണ്ടായിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാത്ത മൂന്നു ലക്ഷം മനുഷ്യർ അവർക്കു താഴെ ചലിച്ചുകൊണ്ടിരുന്നു.
രാവിലെ 8.15
ഹിരോഷിമയിലെ ആ പ്രഭാതത്തിന് തിളക്കമേറെയായിരുന്നു. തെളിഞ്ഞ ആകാശം. ആളുകൾ ജോലിസ്ഥലങ്ങളിലേക്ക് നടക്കുകയായിരുന്നു. കുട്ടികൾ തീപിടിത്തം തടയാനായി യുദ്ധാവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന ജോലിയിൽ. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ തെരുവുകൾ ഇരമ്പി.
31,000 അടി ഉയരത്തിൽ "ഇനോള ഗേ' അതിന്റെ ലക്ഷ്യസ്ഥാനം കണ്ടെത്തി. കുരിശാകൃതിയിലുള്ള അയോയ് പാലത്തിനു മുകളിൽ വട്ടമിട്ടു. വിമാനത്തിന്റെ താഴ്ഭാഗത്തെ അറയുടെ വാതിലുകൾ പെട്ടെന്ന് തുറന്നു. ആ മാരകായുധം താഴേക്ക് പതിച്ചു. 43 സെക്കൻഡുകൾ. വിമാനജോലിക്കാർ കണ്ണുകളെ സംരക്ഷിക്കാനുള്ള പ്രത്യേക ഗ്ലാസുകൾ ധരിച്ചു. വരാനിരിക്കുന്ന ആഘാത തരംഗത്തിൽനിന്ന് രക്ഷപ്പെടാനായി 155 ഡിഗ്രിയിൽ വന്യമായി ചരിഞ്ഞ് കുതിച്ചുമാറി.
കൃത്യം 8.16ന് ഷിമ ആശുപത്രിക്ക് തൊട്ടുമുകളിൽ, 1900 അടി ഉയരത്തിൽവച്ച് കൗണ്ട്ഡൗൺ അവസാനിച്ചു. ഒരു റഡാർ ട്രിഗർ അതിന്റെ സർക്യൂട്ട് പൂർത്തിയാക്കി. ഒരു മില്ലിസെക്കൻഡിന്റെ ചെറിയൊരംശംകൊണ്ട് ആറ്റങ്ങൾ പിളർന്നു. നക്ഷത്രങ്ങൾക്ക് ഊർജം നൽകുന്ന പ്രപഞ്ചശക്തി സ്വതന്ത്രമായി!
വെളിച്ചത്തോടെയായിരുന്നു തുടക്കം. നഗരത്തിന്റെ നിഴലുകളെപ്പോലും അലിയിച്ചുകളയുന്ന തരത്തിൽ അത്രമേൽ അന്ധത വരുത്തുന്ന ശുദ്ധമായ വെളിച്ചം. അപ്പോൾ, സ്ഫോടനത്തിന്റെ കേന്ദ്രബിന്ദുവിന് സൂര്യന്റെ ഉപരിതലത്തേക്കാൾ ചൂടായിരുന്നു!
സ്ഫോടനകേന്ദ്രത്തിനു സമീപം നിന്നിരുന്ന ആയിരക്കണക്കിനാൾക്കാർ ആ നിമിഷം ഇല്ലാതായി. കൽച്ചുമരുകളിലും നടപ്പാതകളിലും പതിഞ്ഞ കറുത്ത നിഴലുകൾ മാത്രം അവശേഷിച്ചു. തൊട്ടുപിന്നാലെ ആഘാത തരംഗം. 4000 മൈലിലധികം വേഗത്തിൽ ആഞ്ഞടിച്ച വായുവിന്റെ മതിൽ നഗരത്തെ തകർത്തെറിഞ്ഞു. കോൺക്രീറ്റ് കെട്ടിടങ്ങൾ ചില്ലുകൂടാരംപോലെ പൊടിഞ്ഞു.
വൈദ്യുതിപോസ്റ്റുകൾ ചുള്ളിക്കമ്പുകൾപോലെ ഒടിഞ്ഞുതൂങ്ങി. നാലു മൈൽ ചുറ്റളവിൽ ഒന്നും അവശേഷിച്ചില്ല. കറുത്ത പുകയുടെ ഗോപുരം പ്രഭാതസൂര്യനെ പൂർണമായും മറച്ചു. വസ്ത്രങ്ങൾ കരിഞ്ഞുപോയ, ജീവൻ മാത്രം ബാക്കിയായ കുറേ മനുഷ്യർ വിറച്ചുകൊണ്ട് നടന്നു. പ്രിയപ്പെട്ടവരുടെ പേരുകൾ വിളിച്ച് അലമുറയിട്ടു. വൈകാതെ അവശിഷ്ടങ്ങളുടെയും അതിജീവിച്ച മനുഷ്യരുടെയും മേൽ ഭയാനകമായ "കറുത്ത മഴ' പെയ്തിറങ്ങി.
മീരയും അമലും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ആ ഭയാനക നിമിഷത്തിൽ കരിഞ്ഞുപോയ മനുഷ്യത്വത്തിനുവേണ്ടി ഭൂമിയോടു മാപ്പുചോദിക്കുന്ന ആധുനികമനുഷ്യരുടെ പ്രതീകമായി.
ഹിരോഷിമ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ട് മൂന്നു ദിവസത്തിനുശേഷം വിനാശത്തിന്റെ ആകാശം ആവശ്യപ്പെട്ട മറ്റൊരു ബലിയായിരുന്നു അവരുടെ തൊട്ടടുത്ത് വിറങ്ങലിച്ചുനിന്ന ജപ്പാൻ സഞ്ചാരിയുടെയുള്ളിൽ. പൊലിഞ്ഞുപോയ പൂർവികർ അയാളുടെയുള്ളിൽ ദാഹനീരിനായി പിടഞ്ഞുകൊണ്ടിരുന്നു.
നാഗസാക്കിയിൽ സംഭവിച്ചത്
"ഫാറ്റ് മാൻ' ലിറ്റിൽ ബോയ് യിൽനിന്ന് വ്യത്യസ്തമായിരുന്നു. ബോക്സ്കാർ എന്നു പേരിട്ട വിമാനത്തിന്റെ ആ ദിവസത്തെ ലക്ഷ്യം കൊക്കുറ നഗരമായിരുന്നു. ആ നഗരാകാശം പുക മൂടിയിരുന്നു. കാഴ്ച തീരെ കുറവ്. വിമാനം കുറച്ചുനേരം വട്ടമിട്ടു പറന്നശേഷം ലക്ഷ്യം മാറ്റി. തെക്കോട്ടു പറന്നു. പുതിയ ലക്ഷ്യം കണ്ടെത്തി. അതായിരുന്നു നാഗസാക്കി.
രാവിലെ 11.02. മേഘപാളികൾക്കിടയിൽ കണ്ടെത്തിയ ചെറിയൊരു വിടവിലൂടെ വൈമാനികർ ഉറകാമി നദീതീരത്തുള്ള മിത്സുബിഷി ആയുധനിർമാണശാല കൃത്യമായി കണ്ടു. 10,000 പൗണ്ട് ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് താഴ്വരയിലേക്ക് പതിച്ചു. ആ 47 സെക്കൻഡ് നഗരം പതിവുപോലെ ശ്വസിച്ചു. ഫാക്ടറിയിൽ തൊഴിലാളികൾ ജാഗ്രതയോടെ ജോലിയിലേർപ്പെട്ടു. അമ്മമാർ ഉച്ചഭക്ഷണം തയാറാക്കുകയായിരുന്നു. ഉറകാമി കത്തീഡ്രലിൽ പ്രാർഥനാനിരതമായ കൈകൾ ആകാശത്തേക്കുയർന്നു.
തറനിരപ്പിൽനിന്ന് 1650 അടിഉയരത്തിൽ വച്ച് കൗണ്ട്ഡൗൺ പൂജ്യം തൊട്ടു.
രാക്ഷസീയമായ പ്രപഞ്ചശക്തി ഉണർന്നു. ചുറ്റുമുള്ള മലനിരകൾ സ്ഫോടനതരംഗത്തെ പ്രതിഫലിപ്പിച്ചു. വിനാശകരമായ ഊർജം ഇരട്ടിശക്തിയോടെ ഉറകാമി പ്രദേശത്തെ മുഴുവൻ തരിപ്പണമാക്കി. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയമായിരുന്ന, മനോഹമായ ഉറകാമി കത്തീഡ്രൽ ഒരു നിമിഷംകൊണ്ട് തകർന്നടിഞ്ഞു. ആഘാതതരംഗത്തിൽ മനുഷ്യരുടെ വസ്ത്രങ്ങളും ചർമവും ഓർമകളും ആവിയായി. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു.
മുട്ടിൽ വീണു വിലപിക്കുന്ന ജപ്പാൻകാരനെ കടന്ന്, കൈകോർത്തുപിടിച്ച് അമലും മീരയും യാന്ത്രികമായി മുന്നോട്ടു നടന്നു. കോൾഡ് വാർ ഗാലറിയുടെ തണുപ്പ് അവരെ കൂടുതൽ വിഷാദികളാക്കി. പ്രസിഡൻഷ്യൽ ഗാലറിയിൽ ജോൺ എഫ്. കെന്നഡി കൊല്ലപ്പെടുംമുമ്പ് യാത്ര ചെയ്ത എയർഫോഴ്സ് വൺ വിമാനത്തിനകത്തുറഞ്ഞ ചരിത്രം അവരെ സ്പർശിച്ചില്ല.
1960 നവംബർ 22ന് ലിൻഡൻ ബി. ജോൺസൺ ദുഃഖഭാരത്തോടെ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വിമാനത്തിന്റെ പിൻഭാഗത്ത് നിൽക്കുമ്പോൾ, അന്ന് രക്തംപുരണ്ട പിങ്ക് സ്യൂട്ടണിഞ്ഞ് അദ്ദേഹത്തിന്റെ സമീപത്തുനിന്ന ജാക്വിലിൻ കെന്നഡിയുടെ ഓർമ അവരെ വികാരം കൊള്ളിച്ചില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും ആകാശത്തെ നിശബ്ദതയ്ക്ക് അത്രമേൽ ആഴമുണ്ടായിരുന്നു.
മ്യൂസിയത്തിനു പുറത്തേക്കു നടക്കുമ്പോൾ അവരുടെ കാലുകളിൽ ഭാരം തൂങ്ങി. " മനുഷ്യൻ എത്ര വിചിത്രമായ ജീവിയാണ്.' മീരയുടെ ഉള്ളുലഞ്ഞു. "ആകാശത്തോളം ഉയരത്തിൽ പറക്കാൻ പഠിച്ചു. എന്നിട്ടും അതേ ആകാശത്തുനിന്ന് സഹജീവികളുടെമേൽ മരണം വർഷിക്കാനും മടിച്ചില്ല. ഈ ചിറകുകൾ ലോകത്തെ പരസ്പരം ബന്ധിക്കാനായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത്.'
ഓരോ വർഷവും ഓഗസ്റ്റ് കടന്നുവരുമ്പോൾ ശവകുടീരങ്ങൾക്കു മുകളിൽ വിരിയുന്ന വെള്ളപ്പൂക്കളുടെ ദൃശ്യമായിരുന്നു അപ്പോൾ അമലിന്റെയുള്ളിൽ. അടക്കാനാകാത്ത ഏതോ കുറ്റബോധത്താൽ അയാളുടെ കണ്ണുനിറഞ്ഞു. മീരയുടെ കൈ അയാളുടെ തോളിൽ അഭയംതേടി.
District News
കോഴിക്കോട്: ജില്ലയില്‍ ആശങ്ക ഉയര്‍ത്തി കനത്ത മഴ. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴ ഇടതടവില്ലാതെ തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൊണ്ടയാട് ഏതാനും കടകളുടെ ഉള്ളില്‍ വെള്ളം കയറി. ഇന്നലെ അതിരാവിലെ കോട്ടൂളിയിലും പരസര പ്രദേശങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗത കുരുക്കുമുണ്ടായി. മഴയ്ക്ക് പുറമെ കനത്ത കാറ്റും വീശി. തടമ്പാട്ടുതാഴം, കണ്ണാടിക്കല്‍ എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
നഗരപ്രദേശങ്ങള്‍ക്ക് പുറമെ മാവൂര്‍, കച്ചേരിക്കുന്ന്, കൊമ്മേരി ഭാഗങ്ങളിലും റോഡുകളിലും വീടുകളിലും വെള്ളം കയറി. മാവൂരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് വെള്ളത്തിനടിയിലായി. മലയോരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. കോടഞ്ചേരി ഈരൂട് ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വന്‍ കൃഷിനാശമാണ് ഉണ്ടായത്. തെക്കാട്ട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തിന് മുകള്‍ ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. നാലേക്കര്‍ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. നിരന്നപാറ ഈരൂട് റോഡിലേക്ക് മണ്ണും കല്ലും പരന്നൊഴുകിയതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായി.
ഏകദേശം ആയിരത്തോളം റബര്‍ മരങ്ങള്‍ നശിച്ചിട്ടുണ്ട്. ഗണപതിപ്ലാക്കല്‍ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വിലങ്ങാട് ടൗണ്‍പാലം വെള്ളത്തിനടിയിലായി. കാരശേരി മലാംകുന്നില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കൂടരഞ്ഞി ഉറുമി പുഴയിലും തൊട്ടില്‍പാലം പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.
പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്.
പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കൊയിലാണ്ടിയില്‍ കനത്ത മഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. പന്തലായനി കേളു ഏട്ടൻ മന്ദിരത്തിത്തിന് സമീപം റോഡ് വെള്ളത്തിലായി. പൊയിൽക്കാവ് ദുർഗാ ദേവീ ക്ഷേത്രത്തിന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലായി. ദേശീയ പാതയിൽ നന്തിമുതൽ തിക്കോടി വരെ സര്‍വീസ് റോഡില്‍ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് വലിയ രീതിയില്‍ ഗതാഗത തടസമുണ്ടായി.
അതേസമയം താമരശേരി ചുരം വഴിയുള്ള ഗതാഗതം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി
ചുരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പോലീസ് സേനയെ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായി പട്രോളിംഗ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു.
District News
കല്‍പ്പറ്റ: വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിത്താമസിപ്പിക്കുന്നതിന് വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
169 കുടുംബങ്ങളിലെ 461 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. 152 പുരുഷന്മാരും 188 സ്ത്രീകളും 98 കുട്ടികളും 23 വയോധികരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. വൈത്തിരി താലൂക്കില്‍ 10 ഉം മാനന്തവാടി താലൂക്കില്‍ മൂന്നും ബത്തേരി താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
വൈത്തിരി താലൂക്കില്‍ കാപ്പുവയല്‍ ജിഎല്‍പി സ്കൂള്‍, സുഗന്ധഗിരി ഗവ.യുപി സ്കൂള്‍, മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, മുട്ടി ഡബ്ല്യുഎംഒ ഓര്‍ഫനേജ് യുപി സ്കൂള്‍, ചുണ്ടേല്‍ എച്ച്ഐഎം സ്കൂള്‍, ഇടിയംവയല്‍ കമ്മ്യൂണിറ്റി ഹാള്‍, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ.ഹൈസ്കൂള്‍, മുണ്ടേരി ജിവിഎച്ച്എസ് സ്കൂള്‍, അച്ചൂരാനം എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാനിര്ദേശമനുസരിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്, കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യം അനുസരിച്ച് അവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാം. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും കളക്ടര്‍ അറിയിച്ചു.
മാനന്തവാടി താലൂക്കില്‍ മഴ തുടരുന്നു
മാനന്തവാടി: താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇടിക്കര, എസ് വളവ്, കമ്പിപ്പാലം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശങ്ങളിലെ
താലൂക്കിന്റെ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലിലും റോഡ് ഇടിഞ്ഞുതാഴലും ഉണ്ടായി. എടവക കമ്മോത്ത് വീടിന്റെസംരക്ഷണ ഭിത്തി ഇടിഞ്ഞു. കുഴിനിലം-തവിഞ്ഞാല്‍ റോഡില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. വള്ളിയൂര്‍ക്കാവ് ഇല്ലത്തുവയല്‍ ഭാഗം വെള്ളപ്പൊക്ക ഭീഷണിയിലാണ്
കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി
കല്‍പ്പറ്റ: മഴ ശക്തമായ സഹചര്യത്തില്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ഫോണ്‍: ജില്ലാ കണ്ട്രോള് റൂം: 04936 204151, 9526804151, 8078409770. വൈത്തിരി താലൂക്ക്: 04936 256100, 04936 255229, 8590842965, 9447097705. ബത്തേരി താലൂക്ക്: 04936 220296, 04936 223355, 6238461385, 9447097707. മാനന്തവാടി താലൂക്ക്: 04935 240231, 04935 241111, 9446637748, 9447097704. പൊതുജനങ്ങള്‍ക്ക് 1077 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മൂന്നുകുട്ടികളടക്കം ഒൻപതു ജീവനുകൾ നഷ്ടമായി. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയിടങ്ങളും അടക്കം വ്യാപക നാശനഷ്ടമുണ്ടായി.
മഴയിലും ഉരുൾപൊട്ടലിലും വീടുകൾ തകർന്നും ഒഴുക്കിൽപെട്ടും വെള്ളക്കെട്ടിൽ വീണും ഷോക്കേറ്റുമാണ് മിക്ക ജീവനുകളും നഷ്ടമായത്. ഹെക്ടർ കണക്കിന് കൃഷിയും നാശവുമുണ്ടായതാണ് പ്രാഥമിക വിവരം.
തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അഞ്ചുപേരെയാണ് കാണാതായത്. ഇവർക്കായി രാത്രിയിലും തെരച്ചിൽ തുടരുകയാണ്. മുതലപ്പൊഴിയിൽ കാണാതായവരുടെ തെരച്ചിലിനായി നാവികസേനയുടെ സഹായം സർക്കാർ തേടി.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളുടെ മലയോര മേഖലയിൽ മഴ അതിതീവ്രമായിരുന്നു. റാന്നി, ഈരാട്ടുപേട്ട അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചു.
ദുരന്തമുണ്ടായ ജില്ലകളിലെല്ലാം ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നു.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി, മകൻ ജോസഫിൻ ജോണി, പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മിലൻ കെ.ഷിജു എന്നിവർ മരിച്ചു.
ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി, പീരുമേട് വാഗമണിലുണ്ടായ ഉരുൾപൊട്ടലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ, മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസുകാരൻ ആദം അയ്മൻ, വണ്ടൂരിൽ ഒഴുക്കിൽപെട്ട് മൂന്നുവയസുകാരൻ അബ്ദുൾ മുഹൈനി, വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പന്പു ചെയ്യാൻ ശ്രമിക്കവേ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
കൊല്ലം നീണ്ടകരയിൽ വ്യാഴാഴ്ച രാവിലെ വള്ളം മറിഞ്ഞു കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു.
മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് രണ്ടിന് നടത്തുവാൻ തീരുമാനിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ (സെറ്റ്) മറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം കനത്ത മഴയെ തുടർന്ന് ഇന്ന് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്സി അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.
Kerala
തിരുവന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിൽ സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം മുതലപ്പൊഴിയിൽ രണ്ട് പേരെ കാണാതായ സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്.
Kerala
കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളിൽ രണ്ട് പേർ മരിച്ചു. പലയിടത്തും മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള വടക്കൻ ജില്ലകളിൽ ഒട്ടുമിക്ക ഇടങ്ങളിലും ഇടവിട്ടുളള കനത്ത മഴ തുടരുകയാണ്. മതിൽ ഇടിഞ്ഞും മരങ്ങൾ കടപുഴകിയും വെള്ളം കയറിയും പലയിടത്തും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നാശമുണ്ടായി.
മലപ്പുറം കൊണ്ടോട്ടിയില്‍ നാലു വയസുകാരന് തോട്ടില്‍ വീണ് മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് കണ്ണപ്പതൊടി ഹമീദിന്റേയും നദീറയുടേയും മകന് ആദം അയ്മന് ആണ് മരിച്ചത്.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വയനാട് പടിഞ്ഞാറെത്തറയിലാണ് ഒരാള്‍ ഷോക്കേറ്റ് മരിച്ചത്. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുമ്പോഴാണ് അപകടം.
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് യന്ത്രത്തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന 17 മത്സ്യതൊഴിലാളികളെയും തീരരക്ഷാസേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
തൊട്ടില്‍പാലം, ചാലിപ്പുഴ, ഉറുമി, കുളിരമുട്ടി, വിലങ്ങാട് പുഴ എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം അല്പനേരം തടസപ്പെട്ടു.
കൊയിലാണ്ടി -ബാലുശേരി സംസ്ഥാന പാതയില്‍ മരം വീണും ഗതാഗതം തടസ്സമുണ്ടായി. ചാലിപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ടാവുകയും ജല നിരപ്പ് ഉയരുകയും ചെയ്തതിനെത്തുടർന്ന് ഇന്നത്തെ അന്താരാഷ്ട്ര കയാക്കിങ്ങ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടം. ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറിത്തുടങ്ങി.
കോന്നി ന്നി അരുവാപുലം നെല്ലിക്കാപാറയിലും, സീതത്തോട്ടിലെ തേക്കുതോട് തൂമ്പാക്കുളത്തും ഉരുൾപൊട്ടിയതായാണ് വിവരം. റാന്നി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. മണിയാർ, സീതത്തോട് എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയിട്ടുണ്ട്.
പമ്പ, കക്കാട് ആറുകളിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കൊക്കാത്തോട്, വയക്കര തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
സ്ഥിതിഗതികൾ അതിഗുരുതരമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി കൈകോർത്ത് അടിയന്തര സഹായങ്ങൾ ജനങ്ങളിലേക്ക് ഉടനടി എത്തിക്കാനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പോലീസ് സഹായം അഭ്യർഥിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പറുകൾ: 9497960963, 9497908045 ലാൻഡ്ലൈൻ നമ്പർ: 0468 2222600
മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
Kerala
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു.
മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ ഭർത്താവ് രവി, മകൻ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. പുലർച്ചെ രണ്ടോടെയായിരുന്നു മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
Kerala
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശിനയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളജുകൾക്കും അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കാം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.
മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും.
Kerala
കൽപറ്റ: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. വയനാട്, എറണാകുളം, കാസർകോട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകളിൽപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന കേന്ദ്രങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. റസിഡൻഷ്യൽ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര, തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: ജൂണ്‍, ജൂലൈ മാസങ്ങളിലെ വലിയ മഴക്കുറവിലും കേരളത്തെ വലച്ച തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു.
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കാനുള്ള സാഹചര്യമുണ്ടായത്.
11 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
Kerala
കൽപ്പറ്റ: ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ മത പഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
റസിഡന്‍ഷ്യൽ സ്കൂള്‍, റസിഡന്‍ഷ്യൽ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ചയും ആറ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ജൂലൈ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറാൻ സാധ്യത ഉള്ളതിനാലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.