x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം; ഞാ​യ​റാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു


Published: June 6, 2026 06:05 PM IST | Updated: June 6, 2026 06:05 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ശ​നി​യാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കി​യ അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പാ​ണ് മാ​റ്റി​യ​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ശ​നി​യാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ള്‍​ക്ക് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. ഇ​ന്ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റ​മി​ല്ല. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലെ റെ​ഡ് അ​ല​ര്‍​ട്ട് തു​ട​രു​ന്നു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്.

ശ​നി​യാ​ഴ്ച തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ കേ​ര​ള -ല​ക്ഷ​ദീ​പ് - ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

Tags : heavy rain red alert withdrawn districts

Recent News

Corehub Up