എൻഇസി നിജ്മെഗെനെ തോൽപ്പിച്ച യുവന്റസ് താരങ്ങളുടെ ആഘോഷം
മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസിന് മിന്നും ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ എൻഇസി നിജ്മെഗെനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
യുവന്റസിന് വേണ്ടി നിക്കോളാസ് ഗോൺസാലസ്, കെരിം അലാജ്ബെഗോവിച്ച്, നിക്ക് വോൾട്ടെമെയ്ഡ്, സെകി സെലിക്ക്, റാൻഡൽ കോലോ മുവാനി എന്നിവരാണ് ഗോളുകൾ നേടിയത്. വിജയത്തോടെ യുവന്റസിന് മൂന്ന് പോയിന്റായി.
ലീഗ് ടേബിളിൽ ഒന്നാമതാണ് യുവന്റസ്. ഗോൾ വ്യത്യാസത്തിലാണ് യുവന്റസ് ഒന്നാം സ്ഥാനത്തെത്തിയത്.
Tags : UEFA Europa League Juventus beats NEC Nijmegen