x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ട്ട​ലി​ലെ ഏ​ഴാം നി​ല​യി​ൽ ജ​ന​ലി​ന്‍റെ ഫ്രെ​യിം ത​ക​ർ​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 7, 2026 08:55 AM IST | Updated: November 7, 2026 08:55 AM IST

റെ​നാ​റ്റ റെ​ബേ​ക്ക, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ

സാ​വോ ലൂ​യി​സ്: ഹോ​ട്ട​ലി​ലെ ഏ​ഴാം നി​ല​യി​ൽ ജ​ന​ലി​ന്‍റെ ഫ്രെ​യിം ത​ക​ർ​ന്ന് താ​ഴേ​ക്ക് വീ​ണ്  യു​വ​തി മ​രി​ച്ചു. ബ്ര​സീ​ലി​ലെ സാ​വോ ലൂ​യി​സ് പോ​ണ്ട ഡി ​അ​രേ​യ​യി​ലു​ള്ള 'റി​യോ പോ​ട്ടി' ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. റെ​നാ​റ്റ റെ​ബേ​ക്ക നെ​ഗ്രാ​വോ സ​ൽ​ദാ​ൻ​ഹ ഡോ​സ് സാ​ൻ്റോ​സ് (26) ആ​ണ് മ​രി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 28-നാ​ണ് റെ​നാ​റ്റ​യും കാ​മു​ക​നും സാ​വോ ലൂ​യി​സി​ൽ എ​ത്തി​യ​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കാ​മു​ക​നും യു​വ​തി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹോ​ട്ട​ലി​ന്‍റെ ഇ​ട​നാ​ഴി​യി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന​തി​നി​ടെ റെ​നാ​റ്റ ജ​ന​ൽ​പ്പ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ജ​ന​ലി​ന്‍റെ അ​ലു​മി​നി​യം ഫ്രെ​യിം ഇ​ള​കി താ​ഴേ​ക്ക് പ​തി​ച്ചു. ഫ്രെ​യി​മി​നൊ​പ്പം താ​ഴേ​ക്ക് വീ​ണ യു​വ​തി ഹോ​ട്ട​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ക​ളി​ലേ​ക്കാ​ണ് പ​തി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ യു​വ​തി ജ​ന​ലി​ൽ ചാ​രി​നി​ൽ​ക്കു​ന്ന​തും ഫ്രെ​യിം ഇ​ള​കി താ​ഴേ​ക്ക് വീ​ഴു​ന്ന​തും വ്യ​ക്ത​മാ​ണ്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ കാ​മു​ക​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​മി​ല്ലെ​ന്നു പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. 

Tags : Die Woman Hotel Window

Recent News

Corehub Up