x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​റ്റ് ഹൗ​സി​ന് സ​മീ​പം നാ​ഷ​ണ​ൽ ഗാ​ർ​ഡി​ന് നേ​രെ 'വി​ര​ൽ തോ​ക്ക്' ചൂ​ണ്ടി; 28-കാ​ര​ൻ അ​റ​സ്റ്റി​ൽ 

ഓൺലൈൻ ഡെസ്ക്
Published: November 7, 2026 07:13 AM IST | Updated: November 7, 2026 07:13 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ത്തി​ന് നേ​രെ കൈ​വി​ര​ലു​ക​ൾ കൊ​ണ്ട് തോ​ക്കി​ന്‍റെ മാ​തൃ​ക കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ 28-കാ​ര​നെ യു​എ​സ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ല്യം ജോ​നാ​ഥ​ൻ ക്ല​ർ​ക്ക് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​ആ​ഴ്ച ആ​ദ്യം വൈ​റ്റ് ഹൗ​സി​ന് കാ​ൽ മൈ​ൽ മാ​ത്രം അ​ക​ലെ​യു​ള്ള ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗം ഓ​ടി​ച്ചി​രു​ന്ന വാ​നി​ന് നേ​രെ ഒ​രു ക​യ്യി​ൽ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ച് മ​റു കൈ​കൊ​ണ്ട് തോ​ക്ക് ചൂ​ണ്ടു​ന്ന​തു​പോ​ലെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 

 ഭ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്ക​ൽ എ​ന്നി​വ​യാ​ണ് ക്ല​ർ​ക്കി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി 180 ദി​വ​സം വ​രെ ത​ട​വോ 1,000 ഡോ​ള​ർ പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. കോ​ട​തി​യി​ൽ കു​റ്റം നി​ഷേ​ധി​ച്ച ക്ലാ​ർ​ക്കി​നെ ബു​ധ​നാ​ഴ്ച വ്യ​ക്തി​ഗ​ത ബോ​ണ്ടി​ൽ റി​ലീ​സ് ചെ​യ്തു. 

സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന നാ​ഷ​ണ​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ പൊ​ലി​സെ​ത്തു​ന്ന​തു​വ​രെ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് ജ​ന​റ​ൽ ബോ​ഡി​യി​ൽ പെ​ടാ​ത്ത നാ​ഷ​ണ​ൽ ഗാ​ർ​ഡി​ന് സാ​ധാ​ര​ണ​യാ​യി ക്ര​മ​സ​മാ​ധാ​ന പാ​ല​ന ചു​മ​ത​ല​യോ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​മോ ഉ​ണ്ടാ​കാ​റി​ല്ല. 

വാ​ഷിം​ഗ്ട​ൺ ഡിസി​യി​ൽ നാ​ഷ​ണ​ൽ ഗാ​ർ​ഡി​നെ വി​ന്യ​സി​ച്ച​ത് രാ​ഷ്ട്രീ​യ​മാ​യി വ​ൻ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ള്ള സ​മ​യ​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ വി​ന്യാ​സം അ​നാ​വ​ശ്യ​വും ചെ​ല​വേ​റി​യ​തു​മാ​ണെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​ദി​ക്കു​ന്നു. മു​ൻ​പ് അ​യ്യാ​യി​ര​ത്തി​ല​ധി​കം സൈ​നി​ക​ർ ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നി​ല​വി​ൽ അ​ത് മൂ​വാ​യി​ര​ത്തി​ൽ താ​ഴെ​യാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്. 

Tags : WhiteHouse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up