Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WhiteHouse

America

വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി കേ​റ്റി സ​ക്കാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു

 

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ക​ൺ​സ​ർ​വേ​റ്റീ​വ് ക​മ​ന്‍റേ​റ്റ​റും ട്രൂ​ത്ത് സോ​ഷ്യ​ലി​ന്‍റെ സീ​നി​യ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഉ​പ​ദേ​ഷ്‌​ടാ​വു​മാ​യ കേ​റ്റി സ​ക്കാ​രി​യെ നി​യ​മി​ച്ചു.

ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ൽ അ​ക്കൗ​ണ്ടി​ലൂ​ടെ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​നം ക​രോ​ലി​ൻ ലെ​വി​റ്റ് ഒ​ഴി​ഞ്ഞ ഒ​ഴി​വി​ലേ​ക്കാ​ണ് ഈ ​നി​യ​മ​നം.

പെ​പ്പ​ർ​ഡൈ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് നി​യ​മ​ബി​രു​ദം നേ​ടി​യ കേ​റ്റി സ​ക്കാ​രി, മു​ൻ​പ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ട്രം​പി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലും അ​വ​ർ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

Latest News

Corehub Up