സ്ട്രോസ്ബർഗിനെ പരാജയപ്പെടുത്തിയ തൗലൗസ് താരങ്ങളുടെ ആഘോഷം
തൗലൗസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ തൗലൗസിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്ട്രോസ്ബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സാന്റിയാഗോ ഹിൻഡാൽഗോയും മാർക്ക് മക്കൻസിയും തോമസ് ജോർഗെൻസണും ആണ് തൗലൗസിന് വേണ്ടി ഗോളുകൾ നേടിയത്. ജിയോവാനി റെയ്നയാണ് സ്ട്രാസ്ബർഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ തൗലോസിന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 10-ാം സ്ഥാനത്താണ് തൗലൗസ്.