പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ പിഎസ്ജിക്കെതിരെ മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
മൊണാക്കോയ്ക്ക് വേണ്ടി ഫ്ലാവിനോ നസീഞ്ഞ്യോയും സ്റ്റാനിസ് ഇഡുന്പോയും ആണ് ഗോളുകൾ നേടിയത്. മാർക്വിനോസ് ആണ് പിഎസ്ജിക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോയ്ക്ക് ഒമ്പത് പോയന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് മൊണാക്കോ.