ലെൻസിനെ പരാജയപ്പെടുത്തിയ മൊണാക്കോ താരങ്ങളുടെ ആഘോഷം
മൊണാക്കോ: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ ലെൻസിനെതിരെ എഎസ് മൊണാക്കോയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊണാക്കോ വിജയിച്ചത്.
പാരിസ് ബ്രണറുടെ ഗോളും ലെൻസ് താരം ജോനാഥൻ ഗ്രാഡിറ്റിന്റെ ഓൺ ഗോളും ആണ് മൊണാക്കോയുടെ ഗോളുകൾ. മാത്തിയു ഉഡോൾ ആണ് ലെൻസിന് വേണ്ടി ഗോൽ സ്കോർ ചെയ്തത്.
വിജയത്തോടെ മൊണാക്കോ ലീഗ് ടേബിളിൽ തലപ്പത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് മൊണാക്കോയ്ക്കുള്ളത്.
Tags : Ligue 1 Football Match AS Monaco beats RC Lens