x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യോ​ളി​യി​ൽ ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; കേ​സെ​ടു​ത്ത് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: September 19, 2026 09:29 AM IST | Updated: September 19, 2026 09:29 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ കാ​റി​ൽ സ​ഞ്ചി​രി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​രാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​വി​നും ഭാ​ര്യ അ​ഞ്ജു​വി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു.

പ​യ്യോ​ളി ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

ബൈ​ക്കി​ലെ​ത്തി​യ സം​ഘം നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി, കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് വി​ഷ്ണു​വി​ന്‍റെ ചെ​വി​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പി​ടി​ച്ച് റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ഇ​രു​വ​രും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags : Couple car Attacked Police Case

Recent News

Corehub Up