x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 19, 2026 08:30 AM IST | Updated: September 19, 2026 08:30 AM IST

പ്രതീകാത്മക ചിത്രം

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ നേ​ഹ ബൊ​മ്മ​ലി(33) ഇ​വ​രു​ടെ ഭ​ർ​തൃ​മാ​താ​വ് ര​മാ​ദേ​വി(67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 16-ന് ​രാ​ത്രി 9.40-ഓ​ടെ മെ​ൽ​ബ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നേ​ഹ​യും ഭ​ർ​തൃ​മാ​താ​വും സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​റെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‌‌

എ​ന്നാ​ൽ, നേ​ഹ​യും ര​മാ​ദേ​വി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ‍ഡ്രൈ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഭ​ർ​ത്താ​വ് വ​രു​ൺ ച​ന്ദ്ര​യ്ക്കൊ​പ്പം നേ​ഹ ഏ​റെ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ദ​മ്പ​തി​മാ​ർ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നും ഒ​രു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്.

Tags : Car Accident Australia Andhra Pradesh Natives Dead

Recent News

Corehub Up