x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്നു: സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ

ഓൺലൈൻ ഡെസ്ക്
Published: September 19, 2026 04:53 AM IST | Updated: September 19, 2026 04:54 AM IST

സുഖ്ബീർ സിംഗ് ബാദൽ

അ​മൃ​ത്ർ: പ​ഞ്ചാ​ബി​ൽ പൊ​ലി​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഭ​ഗ​വ​ന്ത് മാ​ൻ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ശി​രോ​മ​ണി അ​കാ​ലി​ദ​ൾ (സ്എ​ഡി)​അ​ധ്യ​ക്ഷ​ൻ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ൽ. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​മൃ​ത്‌​സ​റി​ലെ ഹ​ക്കീ​മ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ട്രോ​ളിം​ഗി​ലാ​യി​രു​ന്ന അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ (എ​എ​സ്ഐ) ഹ​ർ​ജി​ത് സിം​ഗാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. എ​എ​സ്ഐ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​വും സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ദ​ൽ സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് മോ​ഷ​ണ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പൊ​ലി​സു​കാ​ർ​ക്ക് പോ​ലും സം​സ്ഥാ​ന​ത്ത് ര​ക്ഷ​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ച്ചി​ൻ പൈ​ല​റ്റും പ്ര​താ​പ് സിം​ഗ് ബ​ജ്‌​വ​യും വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മ​റ്റൊ​രു എ​എ​സ്ഐ (ജ​സ്പ്രീ​ത് സിം​ഗ്) വെ​ടി​യേ​റ്റു പ​രി​ക്കേ​റ്റ സം​ഭ​വ​വും സ​ച്ചി​ൻ പൈ​ല​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി.
ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട എ​എ​സ്ഐ ഹ​ർ​ജി​ത് സിം​ഗി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ എ​ക്‌​സ് ഗ്രേ​ഷ്യ​യും ഒ​രു കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ പ്ര​ഖ്യാ​പി​ച്ചു. വി​ഷ​യ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : SukhbirSinghBadal SAD LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up