x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പവര്‍കട്ടിനിടെ സ്വിമ്മിംഗ് പൂളില്‍വീണ് മിസോറം യുവതി മരിച്ചു

വെബ്ഡെസ്ക്
Published: September 19, 2026 03:59 AM IST | Updated: September 19, 2026 03:59 AM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​ച്ചി: പ​​​വ​​​ര്‍ ക​​​ട്ടി​​​നി​​​ടെ സ്വി​​​മ്മിം​​​ഗ് പൂ​​​ളി​​​ല്‍ വീ​​​ണ യു​​​വ​​​തി മ​​​രി​​​ച്ചു. മി​​​സോ​​​റം സെ​​​ര്‍ച്ചി​​​പ്പ് ബ​​​ങ്ത്‌​​​ലാം​​​ഗ് സ്വ​​​ദേ​​​ശി​​​യും പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തെ സ​​​ലൂ​​​ണ്‍ ആ​​​ന്‍ഡ് സ്പാ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യു​​​മാ​​​യി ലാ​​​ല്‍ബി​​​യാ​​​ക്‌​​​ഫെ​​​ലി (സി​​​ന്ദി 30) ആ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​ണി​​​മ​​​ല റോ​​​ഡി​​​ലെ സ്‌​​​നൂ​​​സ് ലി​​​വിം​​​ഗ് അ​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 9.40ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​പ്പാ​​​ര്‍ട്ട്‌​​​മെ​​​ന്‍റി​​​ല്‍ പാ​​​ര്‍ട്ടി ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മൂ​​​ന്നാം നി​​​ല​​​യി​​​ലെ സ്വി​​​മ്മിം​​​ഗ് പൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്കു പോ​​​യ സി​​​ന്ദി വൈ​​​ദ്യു​​​തി നി​​​ല​​​ച്ച സ​​​മ​​​യ​​​ത്ത് പൂ​​​ളി​​​ലേ​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ഴ്ച ആ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ട്ടി​​​ല്ല. പാ​​​ര്‍ട്ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഒ​​​രാ​​​ള്‍ മ​​​ട​​​ങ്ങാ​​​ന്‍ നേ​​​ര​​​ത്ത് സി​​​ന്ദി​​​യെ കാ​​​ണാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് പൂ​​​ളി​​​ല്‍ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ന്‍ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. സി​​​ന്ദി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ര്‍ മൊ​​​ഴി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്ന് മാ​​​സം മു​​​മ്പാ​​​ണ് ഇ​​​വ​​​ര്‍ പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്.

 

Tags : MizoramWoman Dies SwimmingPool Faling Powercut Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up