കണ്ണൂർ നായനാർ അക്കാദമിയിൽ ആരംഭിച്ച എഒഐയുടെ ത്രിദിന സമ്മേളനം.
കണ്ണൂര്‍: ഇഎന്‍ടി വിദഗ്ധരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ(എഒഐ)യുടെ ത്രിദിന സംസ്ഥാന സമ്മേളനം കണ്ണൂർ നായനാർ അക്കാദമിയിൽ ആരംഭിച്ചു.
എഒഐ നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. എഒഐ സംസ്ഥാന പ്രസിഡന്റ് ഡോ. എം സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എഒഐ കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. എഒഐ യുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. പി.കെ. പ്രിയദര്ശന് ചുമതലയേറ്റു. ചടങ്ങിൽ മുതിർന്ന ഡോക്ടർമാരെ ആദരിച്ചു.
Tags : ENTSpecialists StateConference Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash