x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ര​ങ്ങ​ളു​ടെ വേ​ദി​ക്കു വി​രാ​മം: ജ​ന്ത​ർ മ​ന്ത​ർ റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 6, 2026 02:34 AM IST | Updated: November 6, 2026 02:34 AM IST

സ​​​​മ​​​​ര​​​​വേ​​​​ദി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു പിന്നാലെ വാഹനഗതാഗതം സാധാരണ നിലയിലായ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ റോ​​​​ഡ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ സ​​​​മ​​​​ര​​​​വേ​​​​ദി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ റോ​​​​ഡ് വീ​​​​ണ്ടും സാ​​​​ധാ​​​​ര​​​​ണ പാ​​​​ത​​​​യാ​​​​യി മാ​​​​റി. സ​​​​മ​​​​ര​​​​വേ​​​​ദി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ, ഇ​​​​വി​​​​ടെ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ നീ​​​​ക്കംചെ​​​​യ്തു. ഇ​​​​തോ​​​​ടെ ഈ ​​​​പാ​​​​ത​​​​യി​​​​ൽ വീ​​​​ണ്ടും ഗ​​​​താ​​​​ഗ​​​​തം സു​​​​ഗ​​​​മ​​​​മാ​​​​യി.

1724ൽ ​​​​നി​​​​ർ​​​​മി​​​​ച്ച ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ സ്മാ​​​​ര​​​​ക​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള ഈ ​​​​റോ​​​​ഡ്, പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ഷേ​​​​ധ​​​വേ​​​​ദി​​​​യാ​​​​യി​​​​രു​​​​ന്നു.

ഏ​​​​ക​​​​ദേ​​​​ശം 1500 പേ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്തു പ്ര​​​​തി​​​​വ​​​​ർ​​​​ഷം ആ​​​​യി​​​​ര​​​​ത്തോ​​​​ളം സ​​​​മ​​​​ര​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത്. ഒ​​​​രേ​​​​സ​​​​മ​​​​യം നി​​​​ര​​​​വ​​​​ധി പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റി​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ഇ​​​​വി​​​​ടെ റോ​​​​ഡി​​​​ൽ സ്ഥി​​​​ര​​​​മാ​​​​യി ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച് ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ 11ന് ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​വി​​​​ഷ​​​​യം സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ, ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ സ​​​​മ​​​​രം ചെ​​​​യ്യാ​​​​നു​​​​ള്ള ഇ​​​​ട​​​​മ​​​​ല്ലെ​​​​ന്നും അ​​​​തൊ​​​​രു പൊ​​​​തു​​​​റോ​​​​ഡ് മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ റോ​​​​ഡി​​​​ലെ ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​ത്.

Tags : JantarMantar Road Traffic Restored Protests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up