x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന ഉ​ള്ള​ട​ക്കം; മെ​റ്റ ഇ​ന്ത്യ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

വെബ് ഡെസ്ക്
Published: November 6, 2026 04:23 AM IST | Updated: November 6, 2026 04:23 AM IST

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ മെ​റ്റ ഇ​ന്ത്യ​ക്കെ​തി​രേ ഡ​ൽ​ഹി പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ സ്പെ​ഷ്യ​ൽ സെ​ല്ലി​ന്‍റെ ന​ട​പ​ടി.

കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ ദൃ​ശ്യ​ങ്ങ​ളും ഉ​ള്ള​ട​ക്ക​ങ്ങ​ളും പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് 2000ലെ ​ഐ​ടി നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 67, 67ബി ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ എ​ട്ടി​ന് എ​ഫ്‌​ഐ​ആ​ർ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മെ​റ്റ​യു​ടെ വി​വി​ധ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ പ്ര​ച​രി​ച്ച അ​സ​ഭ്യ​മാ​യ പ​ത്തോ​ളം ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ ലി​ങ്കു​ക​ൾ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ളു​ടെ സ്വ​ഭാ​വം ക​ണ്ടെ​ത്താ​നും പൊ​ലി​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

Tags : FIR Meta India sexual abuse children Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up