രാഹുൽ ഗാന്ധി
പ്രയാഗ്രാജ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സിക്ക് വിരുദ്ധപരാമർശം നടത്തിയെന്ന ആരോപണം തള്ളി അലഹബാദ് ഹൈക്കോടതിയും.
രാഹുൽ ഗാന്ധിക്കെതിരേ കേസെടുക്കണമെന്ന ആവശ്യം തള്ളിയ വാരാണസി കോടതി ഉത്തരവ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു.
ഇന്ത്യയിൽ സിക്കുകാർ സുരക്ഷിതരാണെന്ന് തോന്നുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ് ആരോപണം. രാഹുലിന്റെ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഗേശ്വർ മിശ്ര സമർപ്പിച്ച ഹർജി 2025 ഒക്ടോബർ 17ന് വാരണാസി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേ മിശ്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tags : RahulGandhi Allegation Dismisses AllahabadHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash