Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismisses

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കു​ശേഷം ലോ​ക​നേ​താ​ക്ക​ൾ​ക്കു രോ​ഗ​ബാ​ധ; നുണ പ്രചാരണം തള്ളി ഇന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​​ട​​​​ന്ന ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു മ​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​മു​​​​ണ്ടാ​​​​യെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ത​​​​ള്ളി കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം.

ഇ​​​​ത്ത​​​​രം പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​വും ജ​​​​ന​​​​ങ്ങ​​​​ളെ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റാ​​​​മ​​​​ഫോ​​​​സ ഉ​​​​ച്ച​​​​കോ​​​​ടി ക​​​​ഴി​​​​ഞ്ഞ് മാ​​​​തൃ​​​​രാ​​​​ജ്യ​​​​ത്തു തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​ർ വി​​​​ശ്ര​​​​മം നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​താ​​​യി വാ​​​​ർ​​​​ത്ത പു​​​റ​​​ത്തു​​​വ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​ജ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽവ​​​​ച്ച് ശാ​​​​രീ​​​​രി​​​​കാ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ തേ​​​​ടി​​​​യെ​​​​ന്നു​​​​മു​​​​ള്ള രീ​​​​തി​​​​യി​​​​ൽ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത എ​​​​ല്ലാ വി​​​​ദേ​​​​ശ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ​​​​യും ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ളും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വ​​​​സ്തു​​​​താ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​രു​​​​തെ​​​​ന്നും വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക സ്രോ​​​​ത​​​​സു​​​​ക​​​​ളെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

Kerala

സ​ർ​വേ​ക​ളി​ൽ വി​ശ്വാ​സം ഇ​ല്ല; യു​ഡി​എ​ഫ് ട്രെ​ൻ​ഡാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്: ഷാ​ഫി പ​റ​മ്പി​ൽ

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വ​രു​ന്ന അ​ഭി​പ്രാ​യ സ​ർ​വേ​ക​ളെ ത​ള്ളി വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ൽ. സ​ർ​വേ​ക​ൾ ശ​രി ആ​യി​രു​ന്നെ​ങ്കി​ൽ താ​ൻ ഇ​പ്പോ​ൾ വ​ട​ക​ര എം​പി ആ​കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഷാ​ഫി പ്ര​തി​ക​രി​ച്ച​ത്.

അ​ടൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​വി. ശാ​ന്ത​കു​മാ​റി​ന് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ടു​ള്ള പ​രി​പാ​ടി​യി​ലാ​ണ് ഷാ​ഫി പ​റ​മ്പി​ൽ സം​സാ​രി​ച്ച​ത്. സ​ർ​വേ​ക​ളി​ൽ വി​ശ്വാ​സം ഇ​ല്ലെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ട്രെ​ൻ​ഡാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള​തെ​ന്നും ഷാ​ഫി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം പേ​രാ​മ്പ്ര, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് എ​തി​രാ​യ പ​രാ​തി​യി​ലും ഷാ​ഫി പ​റ​മ്പി​ൽ പ്ര​തി​ക​രി​ച്ചു. അ​നൗ​ൺ​സ്മെ​ന്‍റ് പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണ് എ​ല്ലാം വ​രു​ന്ന​ത്. ഒ​രാ​ളും മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കി​ല്ല.

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കു​ന്ന ന​യ​മാ​ണ് സി​പി​എ​മ്മി​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട് ഫ​ണ്ട് വി​വാ​ദ​ത്തെ​ക്കു​റി​ച്ചും ഷാ​ഫി പ​റ​മ്പി​ൽ പ​രാ​മ​ർ​ശി​ച്ചു. എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞു, ര​ക്ത​സാ​ക്ഷി ഫ​ണ്ട് പോ​ലെ​യ​ല്ല, കോ​ൺ​ഗ്ര​സ് ജ​ന​ങ്ങ​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നും സി​പി​എം ഒ​രി​ക്ക​ലും ക​ണ​ക്ക് തു​റ​ന്നു പ​റ​യി​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ തു​റ​ന്ന​ടി​ച്ചു.

Sports

ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​മി​​ല്ല: കൈ​​യൊ​​ഴി​​ഞ്ഞ് ബി​​സി​​സി​​ഐ

ന്യൂ​​ഡ​​ൽ​​ഹി: ഇം​​ഗ്ല​​ണ്ടി​​ലെ ദ ​​ഹ​​ണ്ട്ര​​ഡ് ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ലെ​​ഗ് സ്പി​​ന്ന​​ർ അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് ടീ​​മി​​ലെ​​ടു​​ത്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച് ബി​​സി​​സി​​ഐ.

സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സി​​ന്‍റെ തീ​​രു​​മാ​​ന​​ത്തി​​ൽ ബി​​സി​​സി​​ഐ​​ക്ക് ഇ​​ട​​പെ​​ടാ​​നാ​​കി​​ല്ല. ഇ​​ക്കാ​​ര്യം ഐ​​പി​​എ​​ല്ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​ത​​ല്ല. ഇ​​തൊ​​രു വി​​ദേ​​ശ ലീ​​ഗാ​​ണ്, അ​​തി​​നാ​​ൽ ബി​​സി​​സി​​ഐ​​യു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​ത​​ല്ല.

ഫ്രാ​​ഞ്ചൈ​​സി ത​​ന്നെ​​യാ​​ണ് ഇ​​തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും ബി​​സി​​സി​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് ശു​​ക്ല വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ​​ൻ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടീം ​​പാ​​ക് താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധം ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണം.

ട്വ​​ന്‍റി20 റാ​​ങ്കിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​ബ്രാ​​ർ അ​​ഹ​​മ്മ​​ദി​​നെ ഏ​​ക​​ദേ​​ശം 2.35 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (190,000 പൗ​​ണ്ട്) കാ​​വ്യ മാ​​ര​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ​​ണ്‍​റൈ​​സേ​​ഴ്സ് ലീ​​ഡ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Kerala

ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യം; തു​ഷാ​റി​നെ ത​ള്ളി സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി​യു​മാ​യു​ള്ള ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ഐ​ക്യം ഇ​നി​യും സാ​ധ്യ​മാ​ണെ​ന്ന ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ഭി​പ്രാ​യം അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

"എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​മാ​യും സൗ​ഹൃ​ദ​മു​ണ്ട്. എ​ന്നാ​ൽ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള ഐ​ക്യ​ത്തി​ന് ത​യാ​റ​ല്ല. പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​നെ​തി​രെ എ​ൻ​എ​സ്‌​എ​സി​നെ​യും രം​ഗ​ത്തി​റ​ക്കാ​മെ​ന്ന് ആ​രും വ്യാ​മോ​ഹി​ക്കേ​ണ്ട. എ​സ്എ​ൻ​ഡി​പി​യു​മാ​യു​ള്ള സൗ​ഹാ​ർ​ദം തു​ട​രും.'-​സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

"ഐ​ക്യ നീ​ക്ക​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ താ​ല്യ​പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത് കൊ​ണ്ടാ​ണ് അ​തി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. എ​ൻ​എ​സ്‌​എ​സി​ന് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും സ​മ​ദൂ​ര നി​ല​പാ​ടാ​ണു​ള്ള​ത്. അ​ത് ഒ​രി​ക്ക​ലും മാ​റി​ല്ല.'-​സു​കു​മാ​ര​ൻ നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം അ​ട​ഞ്ഞ അ​ധ്യാ​യം അ​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് വാ​തി​ൽ അ​ട​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഇ​ന്ന് പ​റ​ഞ്ഞ​ത്. എ​ൻ​എ​സ്എ​സു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ പി​താ​വി​നെ പൊ​ലെ ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് സു​കു​മാ​ര​ൻ നാ​യ​രെ​ന്നും ച​ട്ടി​യും ക​ല​വും ആ​കു​മ്പോ​ൾ ത​ട്ടി​യും മു​ട്ടി​യും ഇ​രി​ക്കു​മെ​ന്നും തു​ഷാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ‌ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up