x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഔ​​ബ​​മെ​​യാ​​ങി​​നെ​​യും ദേ​​ശീ​​യ ടീ​​മി​​നെ​​യും ഗാ​​ബോ​​ണ്‍ സ​​ര്‍​ക്കാ​​ര്‍ പി​​രി​​ച്ചു​​വി​​ട്ടു


Published: January 2, 2026 04:36 AM IST | Updated: January 2, 2026 04:36 AM IST

ലി​​ബ്രെ​​വി​​ല്ലെ (ഗാ​​ബോ​​ണ്‍): ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​യ ഗാ​​ബോ​​ണ്‍ ടീ​​മി​​നെ​​യും സൂ​​പ്പ​​ര്‍ താ​​രം പി​​യ​​റി എ​​മെ​​റി​​ക് ഔ​​ബ​​മെ​​യാ​​ങി​​നെ​​യും ഗാ​​ബോ​​ണ്‍ സ​​ര്‍​ക്കാ​​ര്‍ പി​​രി​​ച്ചു​​വി​​ട്ടു. ദേ​​ശീ​​യ ടീ​​മി​​നെ​​യും പ​​രി​​ശീ​​ല​​ക സം​​ഘ​​ത്തെ​​യും പി​​രി​​ച്ചു​​വി​​ടു​​ന്ന​​തി​​നൊ​​പ്പം മു​​തി​​ര്‍​ന്ന താ​​ര​​ങ്ങ​​ളാ​​യ ഔ​​ബ​​മെ​​യാ​​ങ്, ബ്രൂ​​ണോ മാ​​ന്‍​ഗ എ​​ന്നി​​വ​​രെ പു​​റ​​ത്താ​​ക്കി​​യ​​താ​​യും കാ​​യി​​ക മ​​ന്ത്രി ടെ​​ലി​​വി​​ഷ​​നി​​ലൂ​​ടെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

സ​​ര്‍​ക്കാ​​ര്‍ ദേ​​ശീ​​യ ടീ​​മു​​ക​​ളു​​ടെ​​യും അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും കാ​​ര്യ​​ങ്ങ​​ളി​​ല്‍ ഇ​​ട​​പെ​​ട​​രു​​തെ​​ന്ന ഫി​​ഫ നി​​ര്‍​ദേ​​ശം നി​​ല​​നി​​ല്‍​ക്കേ​​യാ​​ണ് ഈ ​​ന​​ട​​പ​​ടി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഔ​​ബ​​മെ​​യ​​ങ് അ​​വ​​സാ​​ന മ​​ത്സ​​രം ക​​ളി​​ച്ചി​​രു​​ന്നി​​ല്ല. എ​​ന്നേ​​ക്കാ​​ള്‍ വ​​ലി​​യ പ്ര​​ശ്‌​​ന​​മാ​​ണ് ടീ​​മി​​ലു​​ള്ള​​തെ​​ന്നാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ്ര​​തി​​ക​​ര​​ണം.

ഗ്രൂ​​പ്പ് എ​​ഫി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഗാ​​ബോ​​ണ്‍ പു​​റ​​ത്താ​​യ​​ത്. ഐ​​വ​​റി​​കോ​​സ്റ്റ്, കാ​​മ​​റൂ​​ണ്‍, മൊ​​സാം​​ബി​​ക്ക് ടീ​​മു​​ക​​ള്‍ ഗ്രൂ​​പ്പി​​ല്‍​നി​​ന്ന് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. നാ​​ളെ മു​​ത​​ലാ​​ണ് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ മ​​ത്സ​​ര​​ങ്ങ​​ള്‍.

Tags : Gabon government dismisses national team

Recent News

Corehub Up