യുഎസ് ട്രഷറി വകുപ്പ്
വാഷിംഗ്ടൺ ഡിസി: ഇറാനെ എണ്ണ ഉപരോധം മറികടക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ ഇന്ത്യൻ ദമ്പതികൾക്കും അവരുടെ കമ്പനികൾക്കും വെബ്സൈറ്റിനും യുഎസ് ഉപരോധം ഏർപ്പെടുത്തി.
ചണ്ഡിഗഡ് സ്വദേശികളായ സുനിൽ കുമാർ ശർമയ്ക്കും ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദിനയ്ക്കുമാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയത്.
ഇവരുടെ രണ്ടു സ്ഥാപനങ്ങളുടെ തലവന്മാരായ മറ്റ് രണ്ട് ഇന്ത്യക്കാർക്കെതിരേയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ശർമയുമായി ബന്ധമുള്ള ഒമ്പത് സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി.
സമുദ്രഗതാഗതവുമായി ബന്ധപ്പെട്ട തട്ടിപ്പിലൂടെ ഇറാന്റെ രഹസ്യ എണ്ണക്കപ്പൽ ശൃംഖലയെ സഹായിച്ചെന്നാണ് ആരോപണം.
Tags : USSanctions IndianCouples Companies USTreasuryDepartment SunilKumarSharma Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash