ജോഷ്വാ വാംഗ്
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുഖമായിരുന്ന ജോഷ്വാ വാംഗിന് പത്തു വർഷംകൂടി തടവുശിക്ഷ.
വിദേശശക്തികളുമായി കൂട്ടുചേർന്ന് ചൈനയ്ക്കെതിരേ പ്രവർത്തിച്ചു എന്ന ആരോപണത്തിലാണു പുതിയ ശിക്ഷ. സ്വയംഭരണപ്രദേശമായ ഹോങ്കോംഗിലെ വിമരെ അടിച്ചമർത്താൻ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമപ്രകാരമാണു ജോഷ്വായെ വിചാരണ ചെയ്തത്.
മുപ്പതുകാരനായ ജോഷ്വ നിലവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അഞ്ചു വർഷത്തിനടുത്ത് ശിക്ഷ അനുഭവിക്കുകയാണ്. ഇത് ജനുവരിയിൽ അവസാനിക്കാനിരിക്കെയാണു വീണ്ടും ശിക്ഷ ലഭിച്ചത്.
ചൈനയ്ക്കുമേൽ ഉപരോധം ചുമത്താൻ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇപ്പോഴത്തെ കേസ്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യത്തിനോ ചൈനയുടെ തകർച്ചയ്ക്കോ ശ്രമിച്ചിട്ടില്ലെന്നും വിദേശഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും ജോഷ്വാ വിചാരണയുടെ തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം കുറ്റം സമ്മതിച്ചു.
ദേശീയസുരക്ഷാ നിയമം ഉപയോഗിച്ച് ചൈനീസ് ഭരണകൂടം ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഏതാണ്ട് അടിച്ചമർത്തിക്കഴിഞ്ഞു. ചൈനീസ് വിമർശകനും മാധ്യമ വ്യവസായിയുമായ ജില്ലി ലായിക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹോങ്കോംഗ് കോടതി 20 വർഷത്തെ തടവ് വിധിച്ചിരുന്നു. ഇതും വിദേശ ശക്തികളുമായി കൂട്ടുകൂടി എന്ന കേസിലായിരുന്നു.
Tags : HongKong ProdemocracyLeader JoshuaWong Prison Sentence China Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash