Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China

ചൈനയിൽ ഖനി ഇടിഞ്ഞ് അഞ്ചു പേർ മരിച്ചു

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ വീ​​​ണ്ടും ഖ​​​നി​​​യ​​​പ​​​ക​​​ടം. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ യു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ഖ​​​നി​​​ക്കു​​​ള്ളി​​​ലെ തു​​​ര​​​ങ്കം ഇ​​​ടി​​​ഞ്ഞ് അ​​​ഞ്ചു​​​ പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഖ​​​നി​​​യാ​​​ണി​​​ത്. എ​​​ന്താ​​​ണ് ഇ​​​വി​​​ടെ ഖ​​​ന​​​നം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മ​​​ല്ല.

ചൈ​​​ന​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഖ​​​നി​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ഈ ​​​സം​​​ഭ​​​വം. മേ​​​യ് 22ന് ​​​വ​​​ട​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഷാം​​​ഗ്ഷി പ്ര​​​വി​​​ശ്യ​​​യി​​​ൽ ക​​​ൽ​​​ക്ക​​​രി ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ത​​​ക സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 82 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ടു പേ​​​രെ കാ​​​ണാ​​​താ​​​യി. 128 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

International

ചൈനയിൽ ഭൂകന്പം; രണ്ടു മരണം

ബെ​​​യ്ജിം​​​ഗ്: ​​​തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ചൈ​​​ന​​​യി​​​ലെ ഗു​​​വാം​​​ഗ്ഷി​​​യി​​​ലു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

പ​​​രി​​​ക്കേ​​​റ്റ നാ​​​ലു​ പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി​​​യെ​​​ങ്കി​​​ലും ആ​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ ഭൂ​​​ക​​​ന്പം റി​​​ക്‌​​​ട​​​ർ സ്കെ​​​യി​​​ലി​​​ൽ 5.2 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

13 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ലം​​​പൊ​​​ത്തി. ലി​​​യു​​​ഷൗ ന​​​ഗ​​​ര​​​ത്തി​​​ലെ 7,000 പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.

International

ചാരപ്പേടി; ചൈനയുടെ സമ്മാനങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞ് ട്രംപ്

വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി.

യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്‌ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.

ബെയ്‌ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്‍റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്‍റെ ലേഖിക എക്സിൽ കുറിച്ചു.

ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.

International

പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മി​ല്ല; ട്രം​പ് ചൈ​ന​ വി​ട്ടു

ബെ​​​​യ്ജിം​​​​ഗ്: മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ചൈ​​​​നാ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വാ​​​​ഷിം​​​​ഗ്ട​​​​ണിലേ​​​​ക്ക് മ​​​​ട​​​​ങ്ങി. ഇ​​​​രു​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ൽ മി​​​​ക​​​​ച്ച വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റു​​​​ക​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ ട്രം​​​​പ്, ക​​​​രാ​​​​റു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ല.

വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, കാ​​​​ർ​​​​ഷി​​കോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ഇ​​​​ന്ധ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​വ കൂ​​​​ടു​​​​ത​​​​ലാ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നും വാ​​​​ങ്ങാ​​​​ൻ ചൈ​​​​ന സ​​​​മ്മ​​​​തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. യു​​​​എ​​​​സ്-​​​​ചൈ​​​​ന വ്യാ​​​​പാ​​​​ര, നി​​​​ക്ഷേ​​​​പ സ​​​​ഹ​​​​ക​​​​ര​​​​ണം ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം ശ​​​​ക്ത​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ട്രം​​​​പ് ചൈ​​​​ന​​​​യ്ക്കു വ​​​​ഴ​​​​ങ്ങി​​​​യ​​​​താ​​​​യാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി. വി​​​​ല്പ​​ന സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കു​​​​മെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം വി​​​ൽപ​​ന​​​​യ്ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​യി​​​​ട്ടി​​​​ല്ല. താ​​​​യ്‌​​​​വാ​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു ഷി ​​​​ത​​​​ന്നോ​​​​ട് പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. “അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്ന​​​​ത് കേ​​​​ട്ടു. പ​​​​ക്ഷേ, ഒ​​​​രു അ​​​​ഭി​​​​പ്രാ​​​​യ​​​​വും പ​​​​റ​​​​ഞ്ഞി​​​​ല്ല’’ ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ട്രം​​​​പു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മെ​​​​ന്നാ​​​​ണു ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ര​​​​ണ്ട് സാ​​​​മ്പ​​​​ത്തി​​​​ക ശ​​​​ക്തി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സു​​​​സ്ഥി​​​​ര​​​​മാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക-വ്യാ​​​​പാ​​​​ര ബ​​​​ന്ധ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക, വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക, ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ ശ​​​​രി​​​​യാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യി​​​​ൽ പൊ​​​​തുധാ​​​​ര​​​​ണ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷി ​​​​കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ഇ​​​റേനിയൻ സം​​​​ഘ​​​​ർ​​​​ഷ​​​​വും ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കും ച​​​​ർ​​​​ച്ച​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. ഇ​​​​റാ​​​​ന് സൈ​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്ന് ഷി ​​​​സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ട്രം​​​​പ് പി​​​​ന്നീ​​​​ട് ഫോ​​​​ക്സ് ന്യൂ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു.
എ​​​​ന്നാ​​​​ൽ ബെ​​​​യ്ജിം​​​​ഗ് ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. സ​​​​ന്ദ​​​​ർ​​​​ശ​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ലും ക​​​​രാ​​​​ർ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

International

തായ്‌വാൻ വിഷയത്തിൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ഡോ​ണ​ൾ​ഡ് ട്രം​പ്; 'ത​ന്ത്ര​പ​ര​മാ​യ അ​വ്യ​ക്ത​ത' തു​ട​രു​ന്ന​താ​യി സൂ​ച​ന

വാ​ഷിം​ഗ്ട​ൺ: ചൈ​ന​യു​മാ​യി ഒ​രു സൈ​നി​ക പോ​രാ​ട്ട​മു​ണ്ടാ​യാ​ൽ താ​യ്‌​വാ​നെ സം​ര​ക്ഷി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഔ​ദ്യോ​ഗി​ക വി​മാ​ന​ത്തിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ട്രം​പിന് നേർക്ക് ഈ ചോദ്യം ഉയർന്നത്. ട്രം​പി​ന്‍റെ ഈ ​പ്ര​തി​ക​ര​ണ​ത്തി​ന്‍റെ വീ​ഡി​യോ നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ട്രം​പി​ന്‍റെ പു​തി​യ പ​രാ​മ​ർ​ശ​ത്തോ​ടെ താ​യ്‌​വാ​ൻ വി​ഷ​യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന 'ത​ന്ത്ര​പ​ര​മാ​യ അ​വ്യ​ക്ത​ത' എ​ന്ന ന​യം വീ​ണ്ടും ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. 

ചൈ​നീ​സ് അ​ധി​നി​വേ​ശ​മു​ണ്ടാ​യാ​ൽ താ​യ്‌​വാ​ന് അ​മേ​രി​ക്ക സൈ​നി​ക സു​ര​ക്ഷ ന​ൽ​കു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള ചോ​ദ്യ​ത്തി​ന്, താ​ൻ ത​ന്‍റെ ത​ന്ത്ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് ട്രം​പ് പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ ചൈ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് താ​യ്‌​വാ​ൻ വി​ഷ​യം വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സം​സാ​രി​ച്ച​തെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. താ​യ്‌​വാ​ൻ ത​ങ്ങ​ളു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന ചൈ​ന​യു​ടെ നി​ല​പാ​ട് ബെ​യ്ജിം​ഗ് ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 

താ​യ്‌​വാ​ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കി സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഒ​രു യു​ദ്ധ​മു​ണ്ടാ​യാ​ൽ നേ​രി​ട്ട് സൈ​ന്യ​ത്തെ ഇ​റ​ക്കി സം​ര​ക്ഷി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക ഇ​തു​വ​രെ പ​ര​സ്യ​മാ​യ ഉ​റ​പ്പു​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. ട്രം​പി​ന്‍റെ പു​തി​യ പ്ര​സ്താ​വ​ന താ​യ്‌​വാ​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്.

 

International

ട്രം​പ് ചൈ​ന​യി​ൽ

ബെ​​​​യ്ജിം​​​​ഗ്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​​ന്ന​​​​ത​​​​ത​​​​ല ഉ​​​​ച്ച​​​​കോ​​​​ടി​​​​യ്ക്കാ​​​​യി ചൈ​​​​ന​​​​യി​​​​ലെ​​​​ത്തി. ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം 7.50ന് ​​​​ബെ​​​​യ്ജിം​​​​ഗ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ട്രം​​​​പി​​​​ന് ഊ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ചൈ​​​​നീ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​ൻ ഷെം​​​​ഗ്, വാ​​​​ഷിം​​​​ഗ്ട​​​​ണി​​​​ലെ ചൈ​​​​നീ​​​​സ് അം​​​​ബാ​​​​സ​​​​ഡ​​​​ർ സീ ​​​​ഫെം​​ഗ്, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി മാ ​​​​ഷാ​​​​വോ​​​​സു, ബെ​​​​യ്ജിം​​​​ഗി​​​​ലെ യു​​​​എ​​​​സ് പ്ര​​​​തി​​​​നി​​​​ധി ഡേ​​​​വി​​​​ഡ് പെ​​​​ർ​​​​ഡ്യൂ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ട്രം​​​​പി​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു.

സൈ​​​​നി​​​​ക ഗാ​​​​ർ​​​​ഡ് ഓ​​​​ഫ് ഓ​​​​ണ​​​​റും ന​​​​ൽ​​​​കി. 2017ന് ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ട്രം​​​​പ് ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന് രാ​​​​വി​​​​ലെ 10ന് ​​​​ബെ​​​​യ്ജിം​​​​ഗി​​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ചൈ​​​​ന​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ര​​​​ണ്ടു സൂ​​​​പ്പ​​​​ർ പ​​​​വ​​​​റു​​​​ക​​​​ളാ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടും​​​​മു​​​​മ്പ് ട്രം​​​​പ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൈ​​​​നി​​​​ക ശ​​​​ക്തി​​​​യാ​​​​ണ് ന​​​​മ്മ​​​​ൾ. മ​​​​റ്റെ​​​​ന്തി​​​​നേ​​​​ക്കാ​​​​ളും വ്യാ​​​​പാ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രി​​​​ക്കും ഷീ​​​​യു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. വൈ​​​​റ്റ്ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്നതിനുമു​​​​മ്പു ത​​​​ന്നെ ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ട്രം​​​​പ് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.

വ​​​​ർ​​​​ഷാ​​​​വ​​​​സാ​​​​നം ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മേ​​​​രി​​​​ക്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ള​​​​ർ​​​​ന്നു​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ലാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ചൈ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മെ​​​​ന്ന​​​​തും ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണ്.

താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധം​​ വി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ​​​​ദ്ധ​​​​തി ചൈ​​​​ന എ​​​​തി​​​​ർ​​​​ക്കാ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. ചൈ​​​​ന സ്വ​​​​ന്തം ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന താ​​​​യ്‌​​​​വാ​​​​ന് ആ​​​​യു​​​​ധം ന​​​​ൽ​​​​കു​​​​ന്ന​​​​ത് ചൈ​​​​ന​​​​യ്ക്ക് താ​​​​ത്​​​​പ​​​​ര്യ​​​​മി​​​​ല്ല.

11 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ പ​​​​ദ്ധ​​​​തി ഡി​​​​സം​​​​ബ​​​​റി​​​​ൽ യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അം​​​​ഗീ​​​​ക​​​​രി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ന​​​​ട​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

താ​​​​യ്‌​​​​വാ​​​​ൻ വി​​​​ഷ​​​​യം ഷീ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​മെ​​​​ന്ന് ട്രം​​​​പ് തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​ത്തി​​​​ലെ മു​​​​ൻ​​​​നി​​​​ര ചി​​​​പ്പ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ താ​​​​യ്‌​​​​വാ​​​​നു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​വും അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക, ചൈ​​​​ന, റ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ധി​​​​നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ക​​​​രാ​​​​ർ സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും ട്രം​​​​പ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു. ചൈ​​​​ന​​​​യു​​​​ടെ പ​​​​ക്ക​​​​ൽ 600ല​​​​ധി​​​​കം പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​മാ​​​​യ ആ​​​​ണ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നാ​​​​ണ് പെ​​​​ന്‍റ​​​​ഗ​​​​ൺ ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഇ​​​​ത് കൂ​​​​ടാ​​​​തെ 5,000ത്തി​​​​ല​​​​ധി​​​​കം ആ​​​​ണ​​​​വ​​​​വാ​​​​യു​​​​ധ​​​​ങ്ങ​​ൾ സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. റ​​​​ഷ്യ​​​​യേ​​​​ക്കാ​​​​ളും യു​​​​എ​​​​സി​​​​നേ​​​​ക്കാ​​​​ളും കൂ​​​​ടു​​​​ത​​​​ലാ​​​​ണി​​​​ത്. റ​​​​ഷ്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ന്യൂ ​​​​സ്റ്റാ​​​​ർ​​​​ട്ട് ഉ​​​​ട​​​​മ്പ​​​​ടി എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ണ​​​​വാ​​​​യു​​​​ധ ഉ​​​​ട​​​​മ്പ​​​​ടി ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ചൈ​​​​ന​​​​യെ​​​​ക്കൂ​​​​ടി ചേ​​​​ർ​​​​ത്ത് പു​​​​തി​​​​യ ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​ണ് ട്രം​​​​പ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

സി​​​​ഇ​​​​ഒ​​​​മാ​​​​ർ, ഇ​​​​ലോ​​​​ൺ മ​​​​സ്ക്, ടിം ​​​​കു​​​​ക്ക്, ലാ​​​​റി ഫി​​​​ങ്ക് തു​​​​ട​​​​ങ്ങി ബി​​​​സി​​​​ന​​​​സ്-​​​​സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ, സ​​​​ഹാ​​​​യി​​​​ക​​​​ൾ, കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ൻ​​​​സം​​​​ഘ​​​​വു​​​​മാ​​​​യാണ് ട്രം​​​​പ് ചൈ​​​​ന​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

International

ചൈ​ന​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബീ​ജിം​ഗ്: മ​ധ്യ ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 61 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്.

പൊ​ട്ടി​ത്തെ​റി​ക്ക് പി​ന്നാ​ലെ ഫാ​ക്ട​റി​ക്ക് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. 500 ഓ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് മേ​ഖ​ല​യി​ൽ തെ​ര​ച്ചി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും മു​ഴു​കി​യി​ട്ടു​ള്ള​ത്.

20 മു​ത​ൽ 60 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ്രാ​യം. ലോ​ക​ത്തി​ൽ ത​ന്നെ പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ന് മു​ന്നി​ലു​ള്ള ലി​യു​യാം​ഗ് പ​ട്ട​ണ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

'ഹു​വാ​ഷെ​ങ് ഫ​യ​ർ​വ​ർ​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ്' എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പ​ട​ക്ക നി​ർ​മ്മാ​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​പ്ര​ദേ​ശം. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫാ​ക്ട​റി കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​രു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ൾ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ചി​ത​റു​ക​യും ചെ​യ്തു.

സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​രു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ 500-ഓ​ളം വ​രു​ന്ന അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും മെ​ഡി​ക്ക​ൽ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി.

കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ 61 പേ​രി​ൽ പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Sports

ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ചൈ​​ന​​യി​​ൽ

സു​​ഷൗ (ചൈ​​ന): ഗു​​രു​​ഗ്രാ​​മി​​ൽ ന​​ട​​ന്ന ക്യാ​​ന്പി​​നു​​ശേ​​ഷം 2026ലെ ​​എ​​എ​​ഫ്സി അ​​ണ്ട​​ർ-17 വ​​നി​​താ ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​നാ​​യി ഇ​​ന്ത്യ​​യു​​ടെ അ​​ണ്ട​​ർ-17 വ​​നി​​താ ദേ​​ശീ​​യ ടീം ​​ചൈ​​ന​​യി​​ലെ സു​​ഷൗ​​വി​​ലെ​​ത്തി.

21 വ​​ർ​​ഷ​​ത്തി​​നു ശേ​​ഷം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് യോ​​ഗ്യ​​ത നേ​​ടി​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് ബി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തോ​​ടെ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്.

മേ​​യ് ര​​ണ്ടി​​നാ​​ണ് മ​​ത്സ​​രം. തു​​ട​​ർ​​ന്ന് ജ​​പ്പാ​​നും ലെ​​ബ​​ന​​നു​​മാ​​യി മ​​ത്സ​​രി​​ക്കും.

International

‌ഹോ​ർ​മു​സ് തു​റ​ക്ക​ണം, യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ചൈ​ന

റി​യാ​ദ്: ‌ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചൈ​ന രം​ഗ​ത്ത്. സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് ‍ചൈ​ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മേ​ഖ​ല​യി​ലെ രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്‍റെ​യും നി​ല​പാ​ടി​ന് ഒ​പ്പ​മാ​ണ് നി​ല​വി​ൽ ചൈ​ന.

മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചൈ​ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ഇ​റാ​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​തും തു​റ​മു​ഖ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധ​വു​മാ​ണ് ച​ർ​ച്ച​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത നാ​വി​ക ഉ​പ​രോ​ധം സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു ത​ട​സ​മാ​ണെ​ന്നു പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സീം മു​നീ​ർ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ചു.

ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ സം​ഭാ​ഷ​ണം. അ​സീം മു​നീ​റി​ന്‍റെ ഉ​പ​ദേ​ശം പ​രി​ഗ​ണി​ക്കാ​മെ​ന്നു ട്രം​പ് മ​റു​പ​ടി ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

International

വീണ്ടും യുഎസ്-ഇറാൻ സമാധാന ചർച്ച

ഇ​​​​​​​​​​​​സ്‌ലാ​​​​​​​​​​​​മാ​​​​​​​​​​​​ബാ​​​​​​​​​​​​ദ്/​​​​​​​​​ദു​​​​​​​​​ബാ​​​​​​​​​യ്: പാ​​​​​​​​​​​​ക്കി​​​​​​​​​​​​സ്ഥാ​​​​​​​​​​​​നി​​​​​​​​​​​​ൽ ഈ​​​​​​​​​​​​യാ​​​​​​​​​​​​ഴ്ച വീ​​​​​​​​​​​​ണ്ടും യു​​​​​​​​​​​​എ​​​​​​​​​​​​സ്-​​​​​​​​​​​​ഇ​​​​​​​​​​​​റാ​​​​​​​​​​​​ൻ സ​​​​​​​​​​​​മാ​​​​​​​​​​​​ധാ​​​​​​​​​​​​ന ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച ന​​​​​​​​​​​​ട​​​​​​​​​​​​ന്നേ​​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നു റി​​​​​​​​​​​പ്പോ​​​​​​​​​​​ർ​​​​​​​​​​​ട്ട്. ഇ​​​​​​​​​​​​രുകൂ​​​​​​​​​​​​ട്ട​​​​​​​​​​​​രെ​​​​​​​​​​​​യും ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച​​​​​​​​​​​​യ്ക്കെ​​​​​​​​​​​​ത്തി​​​​​​​​​​​​ക്കാ​​​​​​​​​​​​ൻ പാ​​​​​​​​​​​​ക്കി​​​​​​​​​​​​സ്ഥാ​​​​​​​​​​​​ൻ ഊ​​​​​​​​​​​​ർ​​​​​​​​​​​​ജി​​​​​​​​​​​​ത ശ്ര​​​​​​​​​​​​മം ആ​​​​​​​​​​​​രം​​​​​​​​​​​​ഭി​​​​​​​​​​​​ച്ചു.

ര​​​​​​​​​​​​ണ്ടാ​​​​​​​​​​​​ഴ്ച​​​​​​​​​​​​ത്തെ വെ​​​​​​​​​​​​ടി​​​​​​​​​​​​നി​​​​​​​​​​​​ർ​​​​​​​​​​​​ത്ത​​​​​​​​​​​​ൽ അ​​​​​​​​​​​​വ​​​​​​​​​​​​സാ​​​​​​​​​​​​നി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന ഏ​​​​​​​​​​​​പ്രി​​​​​​​​​​​​ൽ 21നു ​​​​​​​​​​​​മു​​​​​​​​​​​​ന്പ് ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച​​​​​​​​​​​​യ്ക്കു വ​​​​​​​​​​​​ഴി​​​​​​​​​​​​യൊ​​​​​​​​​​​​രു​​​​​​​​​​​​ക്കാ​​​​​​​​​​​​നാ​​​​​​​​​​​​ണ് പാ​​​​​​​​​​​​ക് പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി ഷെ​​​​​​​​​​​​ഹ​​​​​​​​​​​​ബാ​​​​​​​​​​​​സ് ഷ​​​​​​​​​​​​രീ​​​​​​​​​​​​ഫ്, ഉ​​​​​​​​​​​​പപ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മ​​​​​​​​​​​​ന്ത്രി ഇ​​​​​​​​​​​​ഷാ​​​​​​​​​​​​ഖ് ദ​​​​​​​​​​​​ർ, സൈ​​​​​​​​​​​​നി​​​​​​​​​​​​ക​​​​​​​​​​​​മേ​​​​​​​​​​​​ധാ​​​​​​​​​​​​വി ഫീ​​​​​​​​​​​​ൽ​​​​​​​​​​​​ഡ് മാ​​​​​​​​​​​​ർ​​​​​​​​​​​​ഷ​​​​​​​​​​​​ൽ അ​​​​​​​​​​​​സിം മു​​​​​​​​​​​​നീ​​​​​​​​​​​​ർ എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​ർ ശ്ര​​​​​​​​​​​​മി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന​​​​​​​​​​​​ത്. വ്യാ​​​​​​​​​​​​ഴാ​​​​​​​​​​​​ഴ്ച​​​​​​​​​​​​യോ വാ​​​​​​​​​​​​രാ​​​​​​​​​​​​ന്ത്യ​​​​​​​​​​​​ത്തി​​​​​​​​​​​​ലോ ഇ​​​​​​​​​​​​രുകൂ​​​​​​​​​​​​ട്ട​​​​​​​​​​​​രും ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യേ​​​​​​​​​​​​ക്കു​​​​​​​​​​​​മെ​​​​​​​​​​​​ന്നും റി​​​​​​​​​​​​പ്പോ​​​​​​​​​​​​ർ​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്.

ക​​​​​​​​​​​​ഴി​​​​​​​​​​​​ഞ്ഞ​​​​​​​​​​​​യാ​​​​​​​​​​​​ഴ്ച പാ​​​​​​​​​​​​ക്കി​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന്‍റെ മ​​​​​​​​​​​​ധ്യ​​​​​​​​​​​​സ്ഥ​​​​​​​​​​​​ത​​​​​​​​​​​​യി​​​​​​​​​​​​ൽ ഇ​​​​​​​​​​​​രുകൂ​​​​​​​​​​​​ട്ട​​​​​​​​​​​​രും 21 മ​​​​​​​​​​​​ണി​​​​​​​​​​​​ക്കൂ​​​​​​​​​​​​ർ ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച ന​​​​​​​​​​​​ട​​​​​​​​​​​​ത്തി​​​​​​​​​​​​യെ​​​​​​​​​​​​ങ്കി​​​​​​​​​​​​ലും സ​​​​​​​​​​​​മ​​​​​​​​​​​​വാ​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​ലെ​​​​​​​​​​​​ത്താ​​​​​​​​​​​​നാ​​​​​​​​​​​​യി​​​​​​​​​​​​ല്ല. ഇ​​​​​​​​​​​​റാ​​​​​​​​​​​​ന്‍റെ ആ​​​​​​​​​​​​ണ​​​​​​​​​​​​വ​​​​​​​​​​​​പ​​​​​​​​​​​​ദ്ധ​​​​​​​​​​​​തി, ഹോ​​​​​​​​​​​​ർ​​​​​​​​​​​​മു​​​​​​​​​​​​സ് ക​​​​​​​​​​​​ട​​​​​​​​​​​​ലി​​​​​​​​​​​​ടു​​​​​​​​​​​​ക്കി​​​​​​​​​​​​ലെ നി​​​​​​​​​​​​യ​​​​​​​​​​​​ന്ത്ര​​​​​​​​​​​​ണം എ​​​​​​​​​​​​ന്നീ വി​​​​​​​​​​​​ഷ​​​​​​​​​​​​യ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലാ​​​​​​​​​​​​ണ് പ്ര​​​​​​​​​​​​ധാ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​യും ച​​​​​​​​​​​​ർ​​​​​​​​​​​​ച്ച അ​​​​​​​​​​​​ല​​​​​​​​​​​​സി​​​​​​​​​​​​യ​​​​​​​​​​​​ത്. വൈ​​​​​​​​​​​​സ് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റ് ജെ.​​​​​​​​​​​​ഡി. വാ​​​​​​​​​​​​ൻ​​​​​​​​​​​​സ് ആ​​​​​​​​​​​​ണ് യു​​​​​​​​​​​​എ​​​​​​​​​​​​സ് സം​​​​​​​​​​​​ഘ​​​​​​​​​​​​ത്തെ ന​​​​​​​​​​​​യി​​​​​​​​​​​​ച്ച​​​​​​​​​​​​ത്. ഇ​​​​​​​​​​​​റേ​​​​​​​​​​​​നി​​​​​​​​​​​​യ​​​​​​​​​​​​ൻ സം​​​​​​​​​​​​ഘ​​​​​​​​​​​​ത്തെ ന​​​​​​​​​​​​യി​​​​​​​​​​​​ച്ച​​​​​​​​​​​​ത് പാ​​​​​​​​​​​​ർ​​​​​​​​​​​​ല​​​​​​​​​​​​മെ​​​​​​​​​​​​ന്‍റ് സ്പീ​​​​​​​​​​​​ക്ക​​​​​​​​​​​​ർ മു​​​​​​​​​​​​ഹ​​​​​​​​​​​​മ്മ​​​​​​​​​​​​ദ് ബാ​​​​​​​​​​​​ഗേ​​​​​​​​​​​​ർ ഗാ​​​​​​​​​​​​ലി​​​​​​​​​​​​ബാ​​​​​​​​​​​​ഫ് ആ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു.

ആ​​​​​​​​​​ദ്യച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യി​​​​​​​​​​ൽ പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്ത അ​​​​​​​​​​തേ പ്ര​​​​​​​​​​തി​​​​​​​​​​നി​​​​​​​​​​ധി​​​​​​​​​​സം​​​​​​​​​​ഘ​​​​​​​​​​മാ​​​​​​​​​​ണോ ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യ്ക്കെ​​​​​​​​​​ത്തു​​​​​​​​​​ക എ​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ൽ വ്യ​​​​​​​​​​ക്ത​​​​​​​​​​ത​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​ല്ല. യു​​​​​​​​​​എ​​​​​​​​​​സ്-​​​​​​​​​​ഇ​​​​​​​​​​റാ​​​​​​​​​​ൻ ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യ്ക്കു ജ​​​​​​​​​​നീ​​​​​​​​​​വ വേ​​​​​​​​​​ദി​​​​​​​​​​യാ​​​​​​​​​​യേ​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നും റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. യു​എ​സ്-​ഇ​റാ​ന്‍ ച​ര്‍ച്ച ര​ണ്ടു ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്നു യു​എ​സ്പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍ഡ് ട്രം​പ് ന്യൂ​യോ​ര്‍ക്ക് പോ​സ്റ്റി​നോ​ടു പ​റ​ഞ്ഞു. അ​​​​​​​​​തേ​​​​​​​​​സ​​​​​​​​​മ​​​​​​​​​യം, ച​​​​​​​​​ർ​​​​​​​​​ച്ച സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​പ്പ് ല​​​​​​​​​ഭി​​​​​​​​​ച്ചി​​​​​​​​​ട്ടി​​​​​​​​​ല്ലെ​​​​​​​​​ന്ന് ഇ​​​​​​​​​റേനിയൻ മാ​​​​​​​​​ധ്യ​​​​​​​​​മ​​​​​​​​​ങ്ങ​​​​​​​​​ൾ വ്യ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​ക്കി.

ഇ​​​​​​​​​ന്ന​​​​​​​​​ലെ എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല നൂ​​​​​​​​​റു ഡോ​​​​​​​​​ള​​​​​​​​​റി​​​​​​​​​ൽ താ​​​​​​​​​ഴെ​​​​​​​​​യാ​​​​​​​​​യി. അ​​​​​​​​​തേ​​​​​​​​​സ​​​​​​​​​മ​​​​​​​​​യം, എ​​​​​​​​​ണ്ണ​​​​​​​​​വി​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ആ​​​​​​​​​ശ​​​​​​​​​ങ്ക തു​​​​​​​​​ട​​​​​​​​​രു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണെ​​​​​​​​​ന്ന് ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ൽ എ​​​​​​​​​ന​​​​​​​​​ർ​​​​​​​​​ജി ഏ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സി (ഐ​​​​​​​​​ഇ​​​​​​​​​എ) അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. മാ​​​​​​​​​ർ​​​​​​​​​ച്ചി​​​​​​​​​നെ അപേക്ഷിച്ച് ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ൽ സ്ഥി​​​​​​​​​തി ഗു​​​​​​​​​രു​​​​​​​​​ത​​​​​​​​​ര​​​​​​​​​മാ​​​​​​​​​കു​​​​​​​​​മെ​​​​​​​​​ന്നാ​​​​​​​​​ണ് ഏ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​ണ്ടെ​​​​​​​​​ത്ത​​​​​​​​​ൽ.

അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ൻ നാ​​​​​​​​​വി​​​​​​​​​ക ഉ​​​​​​​​​പ​​​​​​​​​രോ​​​​​​​​​ധം നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ൽ​​​​​​​​​ക്കേ ഇ​​​​​​​​​ന്ന​​​​​​​​​ലെ ഇ​​​​​​​​​റേനിയൻ ബ​​​​​​​​​ന്ധ​​​​​​​​​മു​​​​​​​​​ള്ള നാ​​ലു ക​​​​​​​​​പ്പ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ ഹോ​​​​​​​​​ർ​​​​​​​​​മു​​​​​​​​​സ് ക​​​​​​​​​ട​​​​​​​​​ന്നു. ഇ​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ ര​​​​​​​​​ണ്ടെ​​​​​​​​​ണ്ണം ഇ​​​​​​​​​റാന്‍റെ തു​​​​​​​​​റ​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ത്ത് എ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​തേ​സ​മ​യം, ഒ​രു ക​പ്പ​ൽ പോ​ലും ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് അ​വ​കാ​ശ​പ്പെ​ട്ടു. യു​​​​​​​​​എ​​​​​​​​​സ് ഉ​​​​​​​​​പ​​​​​​​​​രോ​​​​​​​​​ധം അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ക​​​​​​​​​ര​​​​​​​​​വും നി​​​​​​​​​രു​​​​​​​​​ത്ത​​​​​​​​​ര​​​​​​​​​വാ​​​​​​​​​ദ​​​​​​​​​പ​​​​​​​​​ര​​​​​​​​​വു​​​​​​​​​മാ​​​​​​​​​ണെ​​​​​​​​​ന്ന് ചൈ​​​​​​​​​ന വി​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ച്ചു.

സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​ൻ ഇ​​​​​​​​​തു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​കു​​​​​​​​​മെ​​​​​​​​​ന്ന് ചൈ​​​​​​​​​നീ​​​​​​​​​സ് വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​കാ​​​​​​​​​ര്യ മ​​​​​​​​​ന്ത്രാ​​​​​​​​​ല​​​​​​​​​യം വ​​​​​​​​​ക്താ​​​​​​​​​വ് ഗു​​​​​​​​​വോ ജി​​​​​​​​​യാ​​​​​​​​​കു​​​​​​​​​ൻ പ​​​​​​​​​റ​​​​​​​​​ഞ്ഞു. ഹോ​​​​​​​​​ർ​​​​​​​​​മു​​​​​​​​​സ് ക​​​​​​​​​ട​​​​​​​​​ലി​​​​​​​​​ടു​​​​​​​​​ക്ക് ഉ​​​​​​​​​പ​​​​​​​​​രോ​​​​​​​​​ധ​​​​​​​​​ത്തി​​​​​​​​​നു നി​​​​​​​​​യ​​​​​​​​​മ​​​​​​​​​സാ​​​​​​​​​ധു​​​​​​​​​ത​​​​​​​​​യി​​​​​​​​​ല്ലെ​​​​​​​​​ന്ന് യു​​​​​​​​​എ​​​​​​​​​ൻ മാ​​​​​​​​​രി​​​​​​​​​ടൈം ഏ​​​​​​​​​ജ​​​​​​​​​ൻ​​​​​​​​​സി ചൂണ്ടിക്കാട്ടി. അ​​​​​​​​​ന്താ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര ക​​​​​​​​​പ്പ​​​​​​​​​ൽ​​​​​​​​​പ്പാ​​​​​​​​​ത​​​​​​​​​യി​​​​​​​​​ൽ ഉ​​​​​​​​​പ​​​​​​​​​രോ​​​​​​​​​ധ​​​​​​​​​ത്തി​​​​​​​​​ന് ഒ​​​​​​​​​രു രാ​​​​​​​​​ജ്യ​​​​​​​​​ത്തി​​​​​​​​​നും അ​​​​​​​​​വ​​​​​​​​​കാ​​​​​​​​​ശ​​​​​​​​​മി​​​​​​​​​ല്ലെ​​​​​​​​​ന്ന് യു​​​​​​​​​എ​​​​​​​​​ന്നി​​​​​​​​​ന്‍റെ ഇ​​​​​​​​​ന്‍റ​​​​​​​​​ർ​​​​​​​​​നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ൽ മാ​​​​​​​​​രി​​​​​​​​​ടൈം ഓ​​​​​​​​​ർ​​​​​​​​​ഗ​​​​​​​​​നൈ​​​​​​​​​സേ​​​​​​​​​ഷ​​​​​​​​​ൻ സെ​​​​​​​​​ക്ര​​​​​​​​​ട്ട​​​​​​​​​റി ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ആ​​​​​​​​​ഴ്സെ​​​​​​​​​നി​​​​​​​​​യോ ദൊ​​​​​​​​​മി​​​​​​​​​ങ്കെ​​​​​​​​​സ് പ​​​​​​​​​റ​​​​​​​​​ഞ്ഞു.

ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ലു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ ക​​​​​​​​​രാ​​​​​​​​​ർ പു​​​​​​​​​തു​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ലെ​​​​​​​​​ന്ന് ഇ​​​​​​​​​റ്റാ​​​​​​​​​ലി​​​​​​​​​യ​​​​​​​​​ൻ പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ജോ​​​​​​​​​ർ​​​​​​​​​ജി​​​​​​​​​യ മെ​​​​​​​​​ലോ​​​​​​​​​ണി അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. ഓ​​​​​​​​​രോ അ​​​​​​​​​ഞ്ചു വ​​​​​​​​​ർ​​​​​​​​​ഷം കൂ​​​​​​​​​ടു​​​​​​​​​ന്പോ​​​​​​​​​ഴും ഇ​​​​​​​​​രു രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളും പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ ക​​​​​​​​​രാ​​​​​​​​​ർ പു​​​​​​​​​തു​​​​​​​​​ക്കാ​​​​​​​​​റു​​​​​​​​​ണ്ട്. നി​​​​​​​​​ല​​​​​​​​​വി​​​​​​​​​ലെ സാ​​​​​​​​​ഹ​​​​​​​​​ച​​​​​​​​​ര്യ​​​​​​​​​മ​​​​​​​​​നു​​​​​​​​​സ​​​​​​​​​രി​​​​​​​​​ച്ചാ​​​​​​​​​ണ് തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​ന​​​​​​​​​മെ​​​​​​​​​ന്നു പ​​​​​​​​റ​​​​​​​​ഞ്ഞ മെ​​​​​​​​​ലോ​​​​​​​​​ണി, കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വി​​​​​​​​ശ​​​​​​​​ദീ​​​​​​​​ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​ല്ല.

അ​​​​​​​​​മേ​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​യും ജ​​​​​​​​​ർ​​​​​​​​​മ​​​​​​​​​നി​​​​​​​​​യും ക​​​​​​​​​ഴി​​​​​​​​​ഞ്ഞാ​​​​​​​​​ൽ ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ലി​​​​​​​​​ലേ​​​​​​​​​ക്കു​​​​​​​​​ള്ള ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ ക​​​​​​​​​യ​​​​​​​​​റ്റു​​​​​​​​​മ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ മു​​​​​​​​​ന്നി​​​​​​​​​ലു​​​​​​​​​ള്ള​​​​​​​​​ത് ഇ​​​​​​​​​റ്റ​​​​​​​​​ലി​​​​​​​​​യാ​​​​​​​​​ണ്. മെ​​ലോ​​ണി​​ക്കെ​​തി​​രേ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ത്തി. ഇ​​റേനിയൻ​​യു​​ദ്ധ​​ത്തി​​ൽ മെ​​ലോ​​ണി​​ക്കു ധൈ​​ര്യ​​മി​​ല്ലെ​​ന്നും ത​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​ൻ മെ​​ലോ​​ണി ആ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ലെ​​ന്നും ട്രം​​പ് കു​​റ്റ​​പ്പെ​​ടു​​ത്തി.

International

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉ​പ​രോ​ധം ക​ർ​ശ​നം; ഒ​രു ക​പ്പ​ൽ പോ​ലും ക​ട​ന്നു​പോ​യി​ല്ലെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് അ​മേ​രി​ക്ക. ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഇ​തു​വ​രെ ഒ​രു ക​പ്പ​ൽ പോ​ലും ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് വെ​ളി​പ്പെ​ടു​ത്തി. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സൈ​നി​ക നീ​ക്ക​ങ്ങ​ളും ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഉ​പ​രോ​ധം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി വ​ൻ സൈ​നി​ക സ​ന്നാ​ഹ​മാ​ണ് അ​മേ​രി​ക്ക ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 10,000 യു​എ​സ് സൈ​നി​ക​രെ ഈ ​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. 12 പ​ട​ക്ക​പ്പ​ലു​ക​ളും 100 വി​മാ​ന​ങ്ങ​ളും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലും സു​ര​ക്ഷ​യി​ലു​മു​ണ്ട്. ഉ​പ​രോ​ധം ലം​ഘി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ആ​റ് ക​പ്പ​ലു​ക​ളെ യു​എ​സ് സേ​ന തി​രി​ച്ച​യ​ച്ചു. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ആ​ഗോ​ള​ത​ല​ത്തി​ൽ ഭി​ന്ന​സ്വ​ര​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

യു​എ​സി​ന്‍റെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദ​പ​ര​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി 'ബ​ഹു​ധ്രു​വ ലോ​കം' എ​ന്ന ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് അ​മേ​രി​ക്ക​യ്ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​വും ഹോ​ർ​മു​സി​ലെ നി​ല​വി​ലെ അ​വ​സ്ഥ​യും സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഫോ​ണി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും വ്യാ​പാ​ര​ത്തെ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

International

ഇ​റാ​ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല, പ​ക്ഷേ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കും; ട്രം​പി​ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന

ബെ​യ്ജിം​ഗ്: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന രം​ഗ​ത്ത്. ഇ​റാ​ന് ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന് ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് വീ​ണ്ടും വ്യാ​പാ​ര താ​രി​ഫു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും ചൈ​ന അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ചൈ​ന പ്ര​തി​ക​രി​ച്ചു.

ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ണ് അ​മേ​രി​ക്ക​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചൈ​നീ​സ് ക​മ്പ​നി​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ ത​ന്ത്ര​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​റാ​നു​മാ​യു​ള്ള ത​ങ്ങ​ളു​ടെ ബ​ന്ധം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ണെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

International

ചൈ​ന​യ്ക്കെ​തി​രേ ട്രംപി​ന്‍റെ തീ​രു​വാ​യു​ധം

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​റാ​​​​ന് ആ​​​​യു​​​​ധം ന​​​​ൽ​​​​കി സ​​​​ഹാ​​​​യി​​​​ച്ചാ​​​​ൽ ചൈ​​​​ന​​​​യ്ക്ക് 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

എ​​​​ന്നാ​​​​ൽ ചൈ​​​​ന സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യു​​​​ള്ള വാ​​​​ർ​​​​ത്ത ത​​​​ള്ളി​​​​യ ട്രം​​​​പ് അ​​​​വ സ​​​​ത്യ​​​​മാ​​​​ണെ​​​​ന്നു തെ​​​​ളി​​​​ഞ്ഞാ​​​​ൽ അ​​​​ധി​​​​ക തീ​​​​രു​​​​വ ഏ​​​​ർ​​​​പ്പെ​​​​ടുത്തുമെന്ന് ഫോ​​​​ക്സ് ന്യൂ​​​​സി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ചൈ​​​​ന ഷോ​​​​ൾ​​​​ഡ​​​​ർ മി​​​​സൈ​​​​ലു​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യി വാ​​​​ർ​​​​ത്ത കേ​​​​ൾ​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​ർ അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നി​​​​ല്ല. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കാം.

ഇ​​​​നി അ​​​​വ​​​​ർ അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​മെ​​​​ന്ന് ഞാ​​​​ൻ ക​​​​രു​​​​തു​​​​ന്നി​​​​ല്ല. അ​​​​ങ്ങ​​​​നെ ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി മ​​​​ന​​​​സി​​​​ലാ​​​​യാ​​​​ൽ അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തും- ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ന് പു​​​​തി​​​​യ വ്യോ​​​​മപ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റാ​​​​ൻ ചൈ​​​​ന ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ട്രം​​​​പി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

International

ഇറാന് ചൈന വ്യോമപ്രതിരോധ മിസൈൽ കൈമാറാൻ ഒരുങ്ങുന്നു

ബെ​യ്ജിം​ഗ്: ചൈ​ന ഇ​റാ​ന് വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ലു​ക​ൾ ന​ല്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി അ​മേ​രി​ക്ക​യി​ലെ സി​എ​ൻ​എ​ൻ ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. തോ​ളി​ൽ വ​ഹി​ച്ച് വി​മാ​ന​ങ്ങ​ൾ​ക്കു നേ​ർ​ക്കു പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന മി​സൈ​ലു​ക​ളാ​ണി​വ.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ഇ​വ ഇ​റാ​നു ല​ഭി​ക്കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. ഇ​ട​പാ​ട് ര​ഹ​സ്യ​മാ​ക്കാ​നാ​യി മൂ​ന്നാ​മ​തൊ​രു രാ​ജ്യം വ​ഴി​യാ​യി​രി​ക്കും കൈ​മാ​റ്റം.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ​വ​കു​പ്പോ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ചൈ​നീ​സ് എം​ബ​സി​യോ ഈ ​വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

ഇ​റാ​ന് ആ​യു​ധം ന​ല്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ചു​മ​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

ചൈ​ന​യെ ഉ​ദ്ദേ​ശി​ച്ചാ​ണ് ട്രം​പ് ഇ​തു പ​റ​ഞ്ഞ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മേ​യി​ൽ ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന ട്രം​പ് ചൈ​ന​യ്ക്കെ​തി​രേ ചു​ങ്കം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

വ്യാ​പാ​ര​ച​ർ​ച്ച​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ട്രം​പി​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം. ചൈ​ന​യി​ൽ​നി​ന്ന് അ​ത്യാ​ധു​നി​ക ക​പ്പ​ൽ​വേ​ധ മി​സൈ​ലു​ക​ൾ സ്വ​ന്ത​മാ​ക്കാ​നും ഇ​റാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

International

സ്വാതന്ത്ര്യമോഹങ്ങൾ അംഗീകരിക്കില്ല; തായ്‌വാൻ പ്രതിപക്ഷ നേതാവിനോട് ഷി

ബെ​​​യ്ജിം​​​ഗ്: താ​​​യ്‌​​​വാ​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​മോ​​​ഹ​​​ങ്ങ​​​ളെ ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്. ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ താ​​​യ്‌​​​വാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ കു​​​മിം​​​താ​​​ങ്ങ് പാ​​​ർ​​​ട്ടി നേ​​​താ​​​വ് ചെം​​​ഗ് ലി-​​​വു​​​ന്നു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

താ​​​യ്‌​​​വാ​​​നും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സ​​​മാ​​​ധാ​​​ന ദൗ​​​ത്യം എ​​​ന്ന പേ​​​രി​​​ലാ​​​ണ് ചെം​​​ഗ് ലി-​​​വു​​​ൻ ബെ​​​യ്ജിം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ചൈ​​​നാ​​​ക്കാ​​​രും താ​​​യ്‌​​​വാ​​​ൻ​​​കാ​​​രും ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് ചെം​​​ഗ് ലി-​​​വു​​​ന്നി​​​നോ​​​ട് ഷി ​​​പ​​​റ​​​ഞ്ഞു.

താ​​​യ്‌​​​വാ​​​ൻ ചൈ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ഷി ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. കു​​​ടും​​​ബ​​​ത്ത് സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ലേ ഐ​​​ശ്വ​​​ര്യ​​​മു​​​ണ്ടാ​​​കൂ. താ​​​യ്‌​​​വാ​​​ന്‍റെ സ്വാതന്ത്ര്യ മോ​​​ഹ​​​ങ്ങ​​​ളാണ് സ​​​മാ​​​ധാ​​​ന​​​സാ​​​ധ്യ​​​ത ഇ​​​ല്ലാ​​​താ​​​ക്കുന്ന​​​ത്. താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഷി ​​​സം​​​സാ​​​രി​​​ച്ചു.

ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ഷ​​​ണി​​​യു​​​ടെ ഭാ​​​ഷ ഉ​​​പേ​​​ക്ഷി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ താ​​​യ്‌​​​വാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് താ​​​യ്‌​​​വാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലാ​​​യ് ചിം​​​ഗ്-​​​തെ പ്ര​​​തി​​​ക​​​രി​​​ച്ചു.

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​ർ നി​ല​വി​ലു​ള്ള താ​യ്‌​വാ​നെ വി​ഘ​ടി​ത പ്ര​വി​ശ്യ​യാ​യി​ട്ടാ​ണ് ചൈ​ന പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​യ്‌​വാ​ൻ പ്ര​സി​ഡ​ന്‍റ് ലാ​യ് ചിം​ഗ്-​തെ​യെ ചൈ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും താ​യ്‌​വാ​നെ ചൈ​ന​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്ക​ണം എ​ന്ന​താ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്.

Business

ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് പ​ണ​മൊ​ഴു​ക്കി ചൈ​ന; 2029ൽ ​​അ​​മേ​​രി​​ക്ക​​യെ മ​​റി​​ക​​ട​​ക്കും

ശാ​​സ്ത്രീ​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​ണം ചെ​​ല​​വ​​ഴി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ വ​​രും വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ചൈ​​ന​​യും ഇ​​ടംപി​​ടി​​ക്കു​​മെ​​ന്ന് പ​​ഠ​​ന​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​ടു​​ത്ത ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ശാ​​സ്ത്രീ​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പൊ​​തു​​പ​​ണം ചെ​​ല​​വ​​ഴി​​ക്കു​​ന്ന രാ​​ജ്യം ചൈ​​ന​​യാ​​യി മാ​​റു​​മെ​​ന്ന് നേ​​ച്ച​​ർ മാ​​ഗ​​സി​​നി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ലേ​​ഖ​​നം വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്.

ക​​ലി​​ഫോ​​ർ​​ണി​​യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഫ്രോ​​ണ്ടി​​യേ​​ഴ്സ് ഇ​​ൻ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ന്നൊ​​വേ​​ഷ​​ൻ പോ​​ളി​​സി (എ​​ഫ്എ​​സ്ഐ​​പി) എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലെ ഗ​​വേ​​ഷ​​ക​​ർ ന​​ട​​ത്തി​​യ വി​​ശ​​ക​​ല​​ന​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ഈ ​​റി​​പ്പോ​​ർ​​ട്ട്. അ​​മേ​​രി​​ക്ക​​യു​​ടെ ഗ​​വേ​​ഷ​​ണ വി​​ക​​സ​​ന സം​​വി​​ധാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സാ​​ങ്കേ​​തി​​ക വി​​ക​​സ​​ന​​ത്തി​​ൽ പൊ​​തു സ്വ​​കാ​​ര്യ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ സ്വാ​​ധീ​​ന​​ത്തെ​​ക്കു​​റി​​ച്ചും പ​​ഠി​​ക്കു​​ന്ന വി​​ഭാ​​ഗ​​മാ​​ണ് എ​​ഫ്എ​​സ്ഐ​​പി.

2023 വ​​രെ​​യു​​ള്ള ക​​ഴി​​ഞ്ഞ പ​​ത്തു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ചൈ​​ന​​യു​​ടെ സ​​ർ​​ക്കാ​​ർ ഗ​​വേ​​ഷ​​ണ ഫ​​ണ്ട് 90 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 133 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യി ഗ​​വേ​​ഷ​​ക​​ർ ക​​ണ്ടെ​​ത്തി. ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ പൊ​​തു ഗ​​വേ​​ഷ​​ണ ചെ​​ല​​വ് വെ​​റും 12 ശ​​ത​​മാ​​നം മാ​​ത്രം വ​​ർ​​ധി​​ച്ച് 155 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യും ഇ​​ത് തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​ടു​​ത്ത ര​​ണ്ട് മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ പൊ​​തു ഗ​​വേ​​ഷ​​ണ നി​​ക്ഷേ​​പ​​ത്തി​​ൽ ചൈ​​ന അ​​മേ​​രി​​ക്ക​​യെ മ​​റി​​ക​​ട​​ക്കു​​മെ​​ന്നും എ​​ഫ്എ​​സ്ഐ​​പി പ്ര​​വ​​ചി​​ക്കു​​ന്നു.

2028 ആ​​കു​​ന്പോ​​ഴേ​​ക്കും ഇ​​തു സം​​ഭ​​വി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത​​യെ​​ന്നും, ചി​​ല​​പ്പോ​​ൾ അ​​ത് 2029 വ​​രെ നീ​​ളാ​​മെ​​ന്നും എ​​ഫ്എ​​സ്ഐ​​പി സ​​ഹ​​മേ​​ധാ​​വി​​യും ഗ​​വേ​​ഷ​​ണ ന​​യ​​വി​​ദ​​ഗ്ധ​​നു​​മാ​​യ റോ​​ബ​​ർ​​ട്ട് കോ​​ണ്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ന് ശേ​​ഷം ഗ​​വേ​​ഷ​​ണ വി​​ക​​സ​​ന മേ​​ഖ​​ല​​യി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രു​​ന്ന​​ത് അ​​മേ​​രി​​ക്ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പൊ​​തു ഗ​​വേ​​ഷ​​ണ ചെ​​ല​​വി​​ൽ ചൈ​​ന മു​​ന്നി​​ലെ​​ത്തു​​ന്ന​​ത് ശാ​​സ്ത്ര​​രം​​ഗ​​ത്തെ ഒ​​രു പു​​തി​​യ ശ​​ക്തി​​യു​​ടെ ഉ​​ദ​​യ​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി​​യി​​ലെ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ഇ​​ന്നൊ​​വേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​നി​​ലെ സാ​​ന്പ​​ത്തി​​ക ന​​യ​​വി​​ദ​​ഗ്ധ മേ​​ഗ​​ൻ ഓ​​സ്റ്റ​​ർ​​ടാ​​ഗ് നി​​രീ​​ക്ഷി​​ക്കു​​ന്നു.

നി​​ല​​വി​​ൽത​​ന്നെ പ​​ല ഗ​​വേ​​ഷ​​ണ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളി​​ലും ചൈ​​ന യു​​എ​​സി​​നെ പി​​ന്നി​​ലാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. നേ​​ച്ച​​ർ ഇ​​ൻ​​ഡ​​ക്സ് ട്രാ​​ക്ക് ചെ​​യ്യു​​ന്ന 145 നാ​​ച്ചു​​റ​​ൽ സ​​യ​​ൻ​​സ്, ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ് ജേ​​ണ​​ലു​​ക​​ളി​​ലെ ചൈ​​ന​​യു​​ടെ സം​​ഭാ​​വ​​ന 2026 അ​​വ​​സാ​​ന​​ത്തോ​​ടെ അ​​മേ​​രി​​ക്ക​​യു​​ടേ​​തി​​നേ​​ക്കാ​​ൾ ഇ​​ര​​ട്ടി​​യാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ലേ​​ഖ​​നം ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

Tech

ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന രാജ്യങ്ങളിൽ ചൈനയും, 2029ൽ അമേരിക്കയെ മറികടക്കും

ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ചൈ​ന​യും ഇ​ടം പി​ടി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​തു​പ​ണം ചെ​ല​വ​ഴി​ക്കു​ന്ന രാ​ജ്യം ചൈ​ന​യാ​യി മാ​റു​മെ​ന്ന് നേ​ച്ച​ർ മാ​ഗ​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫ്രോ​ണ്ടി​യേ​ഴ്സ് ഇ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ പോ​ളി​സി (എ​ഫ്എ​സ്ഐ​പി) എ​ന്ന വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ വി​ശ​ക​ല​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ ഗ​വേ​ഷ​ണ വി​ക​സ​ന സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സാ​ങ്കേ​തി​ക വി​ക​സ​ന​ത്തി​ൽ പൊ​തു സ്വ​കാ​ര്യ നി​ക്ഷേ​പ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും പ​ഠി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് എ​ഫ്എ​സ്ഐ​പി.

2023 വ​രെ​യു​ള്ള ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ ചൈ​ന​യു​ടെ സ​ർ​ക്കാ​ർ ഗ​വേ​ഷ​ണ ഫ​ണ്ട് 90 ശ​ത​മാ​നം വ​ർ​ധി​ച്ച് 133 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യ​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഇ​തേ കാ​ല​യ​ള​വി​ൽ അ​മേ​രി​ക്ക​യു​ടെ പൊ​തു ഗ​വേ​ഷ​ണ ചെ​ല​വ് വെ​റും 12 ശ​ത​മാ​നം മാ​ത്രം വ​ർ​ധി​ച്ച് 155 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി​യ​താ​യും ഇ​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ അ​ടു​ത്ത ര​ണ്ട് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൊ​തു ഗ​വേ​ഷ​ണ നി​ക്ഷേ​പ​ത്തി​ൽ ചൈ​ന അ​മേ​രി​ക്ക​യെ മ​റി​ക​ട​ക്കു​മെ​ന്ന് എ​ഫ്എ​സ്ഐ​പി പ്ര​വ​ചി​ക്കു​ന്നു.2028 ആ​കു​മ്പോ​ഴേ​ക്കും ഇ​ത് സം​ഭ​വി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും, ചി​ല​പ്പോ​ൾ അ​ത് 2029 വ​രെ നീ​ളാ​മെ​ന്നും എ​ഫ്എ​സ്ഐ​പി സ​ഹ​മേ​ധാ​വി​യും ഗ​വേ​ഷ​ണ ന​യ​വി​ദ​ഗ്ധ​നു​മാ​യ റോ​ബ​ർ​ട്ട് കോ​ൺ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് ശേ​ഷം ഗ​വേ​ഷ​ണ വി​ക​സ​ന മേ​ഖ​ല​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത് അ​മേ​രി​ക്ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പൊ​തു ഗ​വേ​ഷ​ണ ചെ​ല​വി​ൽ ചൈ​ന മു​ന്നി​ലെ​ത്തു​ന്ന​ത് ശാ​സ്ത്ര​രം​ഗ​ത്തെ ഒ​രു പു​തി​യ ശ​ക്തി​യു​ടെ ഉ​ദ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​നി​ലെ സാ​മ്പ​ത്തി​ക ന​യ​വി​ദ​ഗ്ധ മേ​ഘ​ൻ ഓ​സ്റ്റ​ർ​ടാ​ഗ് നി​രീ​ക്ഷി​ക്കു​ന്നു.

നി​ല​വി​ൽ ത​ന്നെ പ​ല ഗ​വേ​ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ചൈ​ന അ​മേ​രി​ക്ക​യെ പി​ന്നി​ലാ​ക്കി​ക്ക​ഴി​ഞ്ഞു. നേ​ച്ച​ർ ഇ​ൻ​ഡ​ക്സ് ട്രാ​ക്ക് ചെ​യ്യു​ന്ന 145 നാ​ച്ചു​റ​ൽ സ​യ​ൻ​സ്, ഹെ​ൽ​ത്ത് സ​യ​ൻ​സ് ജേ​ണ​ലു​ക​ളി​ലെ ചൈ​ന​യു​ടെ സം​ഭാ​വ​ന 2026 അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യു​ടേ​തി​നേ​ക്കാ​ൾ ഇ​ര​ട്ടി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലേ​ഖ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

International

ഡ്രൈ​വ​റി​ല്ലാ ടാ​ക്സി നടുറോഡിൽ പണിമുടക്കി; യാത്രക്കാർ പെരുവഴിയിൽ

ബെ​യ്ജിം​ഗ്: അ​തി​വേ​ഗ പാ​ത​യി​ൽ രാ​ത്രി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി നി​ന്നു​പോ​യാ​ൽ എ​ന്തു​ചെ​യ്യും? അ​തും ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന റോ​ഡി​ൽ.

ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് റോ​ബോ​ ടാ​ക്സി പ​ണി​കൊ​ടു​ത്ത​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല നൂ​റി​ലേ​റെ റോ​ബോ ​ടാ​ക്സി​ക​ളാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ഴി​യി​ൽ പ​ണി​മു​ട​ക്കി​യ​ത്.

സി​സ്റ്റം ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്ന് വു​ഹാ​ൻ പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
പോ​ലീ​സ് എ​ത്തി​യാ​ണ് പ​ല​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ചി​ല യാ​ത്ര​ക്കാ​ർ​ക്ക് ടാ​ക്സി​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഇ​രു​വ​ശ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റിം​ഗ് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ പ​ല​രും കാ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ട്ടു. ഒ​രു വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളു​ടെ വാ​ഹ​നം നി​ന്നു​പോ​യ​താ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ ചൈ​നീ​സ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

സി​സ്റ്റം ത​ക​രാ​ർ, ജീ​വ​ന​ക്കാ​ർ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ലെ​ത്തു​മെ​ന്ന് സ്ക്രീ​നി​ൽ തെ​ളി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ആ​രും എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.

കാ​റി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​യി -​യാ​ത്ര​ക്കാ​ര​ൻ ദു​ര​നു​ഭ​വം വി​വ​രി​ച്ചു. പെ​ട്ടെ​ന്ന് കാ​റു​ക​ൾ തി​ര​ക്കു​ള്ള റോ​ഡി​ൽ​നി​ന്നു​പോ​യ​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി.

ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ ഇ​ല്ലാ​ത്ത എ​ല​വേ​റ്റ​ഡ് റോ​ഡു​ക​ളാ​ണ് റിം​ഗ് റോ​ഡു​ക​ൾ. ചൈ​ന​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റോ​ബോ​ ടാ​ക്സി​ക​ൾ കൂ​ട്ട​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

ചൈ​ന​യി​ലെ പ്ര​മു​ഖ എ​ഐ ക​മ്പ​നി​യാ​യ ബൈ​ഡു​വാ​ണ് വു​ഹാ​നി​ലെ റോ​ബോ​ ടാ​ക്സി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​മ്പ​നി പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

International

അ​മേ​രി​ക്ക​യു​ടെ വീ​ര​വാ​ദ​ങ്ങ​ളെ പ​രി​ഹ​സി​ച്ച് ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ

ബീ​ജിം​ഗ്: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നു​മാ​യു​ള്ള സൈ​നി​ക സം​ഘ​ർ​ഷം ക​ടു​ക്കു​ന്ന​തി​നി​ടെ, യു​ദ്ധ​ത്തി​ൽ ത​ങ്ങ​ൾ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന അ​മേ​രി​ക്ക​യു​ടെ പ്ര​സ്താ​വ​ന​ക​ളെ പ​രി​ഹ​സി​ച്ച് ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ. അ​മേ​രി​ക്ക​യു​ടേ​ത് വെ​റും 'വി​ഭ്രാ​ന്തി' ആ​ണെ​ന്നും യാ​ഥാ​ർ​ത്ഥ്യം മ​റ​ച്ചു​വെ​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചൈ​ന ആ​രോ​പി​ച്ചു.

ചൈ​നീ​സ് സ്റ്റേ​റ്റ് ബ്രോ​ഡ്‌​കാ​സ്റ്റ​റാ​യ സി​സി​ടി​വി പു​റ​ത്തു​വി​ട്ട ഒ​രു പ​രി​ഹാ​സ വീ​ഡി​യോ​യി​ൽ, രോ​ഗ​ബാ​ധി​ത​നാ​യി കി​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​തി​രൂ​പം ത​ങ്ങ​ൾ വി​ജ​യി​ക്കു​ക​യാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്നു. ഇ​ത് കേ​ൾ​ക്കു​ന്ന ഡോ​ക്ട​ർ ന​ഴ്സി​നോ​ട് "ഇ​യാ​ൾ​ക്ക് മ​രു​ന്നി​ന്‍റെ അ​ള​വ് ഇ​ര​ട്ടി​യാ​ക്കൂ" എ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​താ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​തീ​ക​മാ​യ 'അ​ങ്കി​ൾ സാ​മി​ന്‍റെ' മൂ​ക്ക് നു​ണ പ​റ​യു​മ്പോ​ൾ നീ​ളു​ന്ന​താ​യും (പി​നോ​ക്കി​യോ​യെ​പ്പോ​ലെ), ലോ​ക​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് വാ​ഷിം​ഗ്ട​ൺ ശ്ര​മി​ക്കു​ന്ന​തെ​ന്നും ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ പ​രി​ഹ​സി​ക്കു​ന്നു. അ​മേ​രി​ക്ക​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​റാ​നി​ലെ ഒ​രു ക​ളി​സ്ഥ​ല​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, അ​മേ​രി​ക്ക​യു​ടെ 'വി​ജ​യം' സാ​ധാ​ര​ണ​ക്കാ​രു​ടെ ശ്മ​ശാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ന്ന് സി​ൻ​ഹു​വ വാ​ർ​ത്താ ഏ​ജ​ൻ​സി കു​റ്റ​പ്പെ​ടു​ത്തി.

 

Auto

ചൈ​ന​യി​ൽ ഇ​നി സ്കോ​ഡ ഇ​ല്ല

ചൈ​ന​യി​ൽ നി​ന്ന് 2026 പ​കു​തി​യോ​ടെ പൂ​ർ​ണ​മാ​യും പി​ന്മാ​റാ​ൻ ചെ​ക്ക് കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ സ്കോ​ഡ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ചു.

ഫോ​ക്‌​സ്‌​വാ​ഗ​ൺ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ സ്കോ​ഡ, ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ചൈ​നീ​സ് വി​പ​ണി​യി​ൽ നേ​രി​ടു​ന്ന ക​ടു​ത്ത തി​രി​ച്ച​ടി​യെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഒ​രു​കാ​ല​ത്ത് ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള വി​പ​ണി​യാ​യി​രു​ന്ന ചൈ​ന​യി​ൽ നി​ന്ന് 2026 പ​കു​തി​യോ​ടെ പി​ന്മാ​റാ​നാ​ണ് ക​ന്പ​നി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

2016നും 2018​നും ഇ​ട​യി​ൽ പ്ര​തി​വ​ർ​ഷം മൂന്ന് ല​ക്ഷ​ത്തി​ല​ധി​കം യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്ന സ്കോ​ഡ​യ്ക്ക്, 2025ൽ ​വി​ൽ​പ്പ​ന വെ​റും 15,000 യൂ​ണി​റ്റു​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ചൈ​നീ​സ് വി​പ​ണി അ​തി​വേ​ഗം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ സ്കോ​ഡ ഇ​പ്പോ​ഴും ഇ​ന്ധ​ന എ​ൻ​ജി​നു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ച്ച​തും ബി​വൈ​ഡി, ഗീ​ലി തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക ബ്രാ​ൻ​ഡു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തു​മാ​ണ് സ്കോ​ഡ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

അ​തേ​സ​മ​യം, 2026 പ​കു​തി വ​രെ പ്രാ​ദേ​ശി​ക പ​ങ്കാ​ളി​ക​ൾ വ​ഴി നി​ല​വി​ലു​ള്ള മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ്പ​ന തു​ട​രു​മെ​ന്നും അ​തി​നു​ശേ​ഷ​വും നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​റ​ന്‍റി, സ്പെ​യ​ർ പാ​ർ​ട്‌​സ്, മ​റ്റ് ആ​ഫ്റ്റ​ർ സെ​യി​ൽ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​മെ​ന്നും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വ​ള​ർ​ച്ചാ​സാ​ധ്യ​ത​യു​ള്ള ഇ​ന്ത്യ​യി​ലേ​ക്കും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ വി​പ​ണി​ക​ളി​ലേ​ക്കും ത​ങ്ങ​ളു​ടെ വി​ഭ​വ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ പ​ദ്ധ​തി.

ഇ​ന്ത്യ​യി​ൽ ഇ​തി​ന​കം ത​ന്നെ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തു​ന്ന സ്കോ​ഡ, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും എ​ന്നും ക​ന്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്കോ​ഡ പി​ന്മാ​റു​ന്നു​ണ്ടെ​ങ്കി​ലും ഫോ​ക്‌​സ്‌​വാ​ഗ​ൺ, ഔ​ഡി എ​ന്നീ ബ്രാ​ൻ​ഡു​ക​ൾ പു​തി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​മാ​യി ചൈ​ന​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​രും.

Todays Story

യുഎസ് - ചൈന ബഹിരാകാശ യുദ്ധം; 2030-ഓ​ടെ മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ല്‍ എ​ത്തി​ക്കാൻ ചൈന

മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​രം​ഗ​ത്ത് കൈ​വ​രി​ച്ച വ​ന്‍ മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ അ​മേ​രി​ക്ക​യു​ടെ ആ​ധി​പ​ത്യ​ത്തി​നു വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ക​യാ​ണ് ചൈ​ന. 2030-ഓ​ടെ ച​ന്ദ്ര​നി​ല്‍ ത​ങ്ങ​ളു​ടെ സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​നും തു​ട​ര്‍​ന്ന് അ​വി​ടെ ഒ​രു സ്ഥി​രം ഗ​വേ​ഷ​ണ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​മു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലു​മാ​ണ് ചൈ​നീ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ സി​എ​ന്‍​എ​സ്എ.

പ്രോ​ജ​ക്റ്റ് 921 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ദൗ​ത്യം ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ബ​ഹി​രാ​കാ​ശ സ്വ​പ്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് ചൈ​ന പ​റ​യു​ന്നു. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ (ഐ​എ​സ്എ​സ്) നി​ന്ന് 2011-ല്‍ ​അ​മേ​രി​ക്ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചൈ​ന സ്വ​ന്ത​മാ​യി തി​യാ​ന്‍​ഗോംഗ് എ​ന്ന ബ​ഹി​രാ​കാ​ശ നി​ല​യം നി​ര്‍​മി​ച്ചു.

നി​ല​വി​ല്‍ മൂ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍ അ​വി​ടെ താ​മ​സി​ച്ച് പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ബ​ഹി​രാ​കാ​ശ ന​ട​ത്തം, ഡോ​ക്കിം​ഗ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ​യി​ല്‍ ചൈ​ന ആ​ര്‍​ജി​ച്ച പ്രാ​വീ​ണ്യം ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. രാ​ഷ്ട്രീ​യ​മാ​യ സ്ഥി​ര​ത​യും മു​ട​ങ്ങാ​ത്ത ഫ​ണ്ടിം​ഗു​മാ​ണ് ചൈ​നീ​സ് പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ച​ന്ദ്ര​നി​ലെ​ത്താ​നു​ള്ള പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ ചൈ​ന ഇ​പ്പോ​ള്‍ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ഷെ​ന്‍​ഷൗ പേ​ട​ക​ത്തി​നു പ​ക​ര​മാ​യി മെംഗ്ഷൗ എ​ന്ന പു​തി​യ ബ​ഹി​രാ​കാ​ശ പേ​ട​കം 2026-ല്‍ ​പ​രീ​ക്ഷി​ക്കും.

ഇ​തോ​ടൊ​പ്പം ച​ന്ദ്ര​നി​ലേ​ക്കു പേ​ട​ക​ത്തെ എ​ത്തി​ക്കാ​ന്‍ 90 മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​തി​ശ​ക്ത​മാ​യ ലോം​ഗ് മാ​ര്‍​ച്ച്-10 റോ​ക്ക​റ്റും വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. 2028-29 കാ​ല​യ​ള​വി​ല്‍ ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങാ​നാ​വ​ശ്യ​മാ​യ ലാ​ന്‍​യു ലാ​ന്‍​ഡ​റും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നു ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

2035-ഓ​ടെ ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഒ​രു അ​ന്താ​രാ​ഷ്ട്ര ചാ​ന്ദ്ര ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​ണ് ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. റ​ഷ്യ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ല്‍ ച​ന്ദ്ര​നി​ലെ മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് 3ഡി - ​പ്രി​ന്‍റിം​ഗ് സാ​ങ്കേ​തി​ക വി​ദ്യ​യ​ലൂ​ടെ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം 2028-ലെ ​ചാംഗ് ഇ 8 - ​ദൗ​ത്യ​ത്തി​ല്‍ ന​ട​ക്കും.

ച​ന്ദ്ര​നി​ലെ ജ​ല​സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ക, വി​ഭ​വ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍. അ​മേ​രി​ക്ക​യു​മാ​യി മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് ചൈ​ന അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും, ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ന്ന​ത് വ​രും​കാ​ല​ത്ത് വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യേ​ക്കാം.

ച​ന്ദ്ര​നി​ല്‍ താ​വ​ളം ഉ​റ​പ്പി​ച്ച ശേ​ഷം 2040-ന് ​ശേ​ഷം ചൊ​വ്വ​യി​ലേ​ക്ക് മ​നു​ഷ്യ​നെ അ​യ​യ്ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​യി ഈ ​ചാ​ന്ദ്ര​കേ​ന്ദ്ര​ത്തെ മാ​റ്റാ​നാ​ണ് ചൈ​ന​യു​ടെ ല​ക്ഷ്യം.

International

ട്രംപിന്‍റെ ചൈനാ സന്ദർശനം മേയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം മേ​​​യ് 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

മാ​​​ർ​​​ച്ച് 31ന് ​​​ചൈ​​​ന​​​യി​​​ലെ​​​ത്താ​​​നാ​​​യി​​​രു​​​ന്നു ട്രം​​​പ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​റേനിയൻ യു​​​ദ്ധം പ്ര​​​തീ​​​ക്ഷ​​​യ്ക്കു​​​മ​​​പ്പു​​​റം നീ​​​ണ്ട​​​തോ​​​ടെ പ​​​രി​​​പാ​​​ടി മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.

അ​​​മേ​​​രി​​​ക്ക-​​​ചൈ​​​ന വാ​​​ണി​​​ജ്യ സം​​​ഘ​​​ർ​​​ഷം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​ണ് ട്രം​​​പി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം ഷി ​​​ചി​​​ൻ​​​പിം​​​ഗ് അ​​​മേ​​​രി​​​ക്ക​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചേ​​​ക്കും.

ക​ഴി​ഞ്ഞ​വ​ർ​ഷം ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ​വ​ച്ച് ട്രം​പും ഷി ​ചി​ൻ​പിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

International

വൈ​​​​​റ​​​​​ലാ​​​​​യി നാ​​​​​യ്ക്ക​​​​​ളു​​​​​ടെ അ​​​​ത്ഭു​​​​ത അ​​​​തി​​​​ജീ​​​​വ​​​​ന​​​​വും സൗ​​​​​ഹൃ​​​​​ദ​​​​വും

ബെ​​​​​യ്ജിം​​​​​ഗ്: വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്-​​​​യ​​​​ജ​​​​മാ​​​​ന സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഥ​​​​ക​​​​ൾ ഒ​​​​ത്തി​​​​രി​​​​യേ​​​​റെ ന​​​​മു​​​​ക്കു​​​​മു​​​​ന്നി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്ന​​​​ത് വെ​​​​റു​​​​മൊ​​​​രു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഥ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​രേ​​​​യും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ആ​​​​ഴ​​​​മേ​​​​റി​​​​യ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ഥ​​​​കൂ​​​​ടി​​​​യാ​​​​ണ്. വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ ചൈ​​​​​ന​​​​​യി​​​​​ലെ ജി​​​​ലി​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഈ ​​​​സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ലോ​​​​ക​​​​മാ​​​​കെ വൈ​​​​റ​​​​ലാ​​​​ണി​​​​പ്പോ​​​​ൾ.

പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലു​​​​​ള്ള ഒ​​​​​രു ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ മൂ​​​​​ന്ന് വീ​​​​​ടു​​​​​ക​​​​​ളി​​​​​ലെ ഓ​​​​മ​​​​ന​​​​മൃ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന ഒ​​​​​രു കോ​​​​​ർ​​​​​ഗി, ഗോ​​​​​ൾ​​​​​ഡ​​​​​ൻ റി​​​​​ട്രീ​​​​​വ​​​​​റു​​​​​ക​​​​​ൾ, ലാ​​​​​ബ്ര​​​​​ഡോ​​​​​ർ, ഒ​​​​​രു ജ​​​​​ർ​​​​​മ്മ​​​​​ൻ ഷെ​​​​​പ്പേ​​​​​ർ​​​​​ഡ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​​ഴു നാ​​​​​യ്ക്ക​​​​​ളാ​​​​​ണ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ. എ​​​​​ന്നും വൈ​​​​​കു​​​​​ന്നേ​​​​​രം ഒ​​​​​ന്നി​​​​​ച്ച് ക​​​​​ളി​​​​​ച്ചു​​​​​ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന അ​​​​​വ​​​​​ർ വെ​​​​​റും മൃ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, മ​​​​​റി​​​​​ച്ച് ഒ​​​​​രേ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​പ്പോ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഒ​​​​രു രാ​​​​​ത്രി​​​​​യി​​​​​ൽ ആ ​​​​​ഗ്രാ​​​​​മ​​​​​ത്തെ ന​​​​​ടു​​​​​ക്കി​​​​​ക്കൊ​​​​​ണ്ട് അ​​​​​തു സം​​​​​ഭ​​​​​വി​​​​​ച്ചു.

പ​​​​​ട്ടി​​​​​യി​​​​​റ​​​​​ച്ചി ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന ഒ​​​​​രു​​​​​സം​​​​​ഘം ആ ​​​​​ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ക​​​​​യും ഈ ​​​​​ഏ​​​​​ഴ് കൂ​​​​​ട്ടു​​​​​കാ​​​​​രെ​​​​​യും മോ​​​​​ഷ്‌​​​​​ടി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​വ​​​​​രെ ഒ​​​​​രു ട്ര​​​​​ക്കി​​​​​ലാ​​​​​ക്കി ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​യി. എ​​​​ന്നാ​​​​ൽ, ചാം​​​​ഗ്സ്ഷു​​​​വാം​​​​ഗ് എ​​​​ക്സ്പ്ര​​​​സ് വേ​​​​യി​​​​ലൂ​​​​ടെ പോ​​​​ക​​​​വെ ട്ര​​​​ക്ക് നി​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഈ ​​​​നാ​​​​യ്ക്ക​​​​ൾ എ​​​​ങ്ങ​​​​നെ​​​​യോ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വീ​​​​​ടി​​​​​നു കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​ക​​​​​ൾ അ​​​​​ക​​​​​ലെ, അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​മാ​​​​​യ ഒ​​​​​രു ഹൈ​​​​​വേ​​​​​യു​​​​​ടെ ന​​​​​ടു​​​​​വി​​​​​ലാ​​​​​ണ് അ​​​​​വ​​​​​ർ ചെ​​​​​ന്നെ​​​​​ത്തി​​​​​യ​​​​​ത്. ഭ​​​​​യ​​​​​ന്ന് നാ​​​​​ലു​​​​​പാ​​​​​ടും ചി​​​​​ത​​​​​റി​​​​​യോ​​​​​ടു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം അ​​​​​വ​​​​​ർ മൂ​​​​ക​​​​ഭാ​​​​ഷ​​​​യി​​​​ൽ ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഏ​​​​​ഴു​​​​​പേ​​​​​രും ഒ​​​​​രു സം​​​​​ഘ​​​​​മാ​​​​​യി ഒ​​​​​ന്നു​​​​​ചേ​​​​​ർ​​​​​ന്നു നി​​​​​ൽ​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. അ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് അ​​​​​വ​​​​​രു​​​​​ടെ അ​​​​​തി​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​ന്‍റെ മ​​​​​ഹാ​​​​​യാ​​​​​ത്ര ആ​​​​​രം​​​​​ഭി​​​​​ക്കു​​​​ക​​​​യാ​​​​യി. ഈ ​​​​​നാ​​​​യ് സം​​​​​ഘ​​​​​ത്തെ ന​​​​​യി​​​​​ച്ച​​​​​ത് കൂ​​​​​ട്ട​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ചെ​​​​​റി​​​​​യ​​​​​വ​​​​​നാ​​​​​യ കോ​​​​​ർ​​​​​ഗി ആ​​​​​യി​​​​​രു​​​​​ന്നു. അ​​​​​വ​​​​​ൻ മു​​​​​ന്നി​​​​​ൽ ന​​​​​ട​​​​​ന്ന് വ​​​​​ഴി കാ​​​​​ണി​​​​​ച്ചു, ഇ​​​​​ട​​​​​യ്ക്കി​​​​​ടെ തി​​​​​രി​​​​​ഞ്ഞു​​​​​നോ​​​​​ക്കി ബാ​​​​​ക്കി​​​​​യു​​​​​ള്ള ആ​​​​​റു​​​​​പേ​​​​​രും കൂ​​​​​ടെ​​​​​യു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തി.

യാ​​​​​ത്ര​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ കൂ​​​​​ട്ട​​​​​ത്തി​​​​​ലെ ജ​​​​​ർ​​​​​മ്മ​​​​​ൻ ഷെ​​​​​പ്പേ​​​​​ർ​​​​​ഡി​​​​​ന് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. വേ​​​​​ദ​​​​​ന​​​​​കൊ​​​​​ണ്ട് ന​​​​​ട​​​​​ക്കാ​​​​​ൻ പ്ര​​​​​യാ​​​​​സ​​​​​പ്പെ​​​​​ട്ട അ​​​​​വ​​​​​നെ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു​​​​​പോ​​​​​കാ​​​​​ൻ ആ ​​​​​കൂ​​​​​ട്ടു​​​​​കാ​​​​​ർ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. ഗോ​​​​​ൾ​​​​​ഡ​​​​​ൻ റി​​​​​ട്രീ​​​​​വ​​​​​റു​​​​​ക​​​​​ളും ലാ​​​​​ബ്ര​​​​​ഡോ​​​​​റു​​​​​ക​​​​​ളും ആ ​​​​​പ​​​​​രി​​​​​ക്കേ​​​​​റ്റ സു​​​​​ഹൃ​​​​​ത്തി​​​​​നെ ന​​​​​ടു​​​​​വി​​​​​ൽ നി​​​​​ർ​​​​​ത്തി അ​​​​​വ​​​​​ർ​​​​​ക്കു​​​​​ചു​​​​​റ്റും ഒ​​​​​രു മ​​​​​തി​​​​​ൽ പോ​​​​​ലെ ന​​​​​ട​​​​​ന്നു. ര​​​​​ണ്ടു പ​​​​​ക​​​​​ലും ര​​​​​ണ്ടു രാ​​​​​ത്രി​​​​​യും അ​​​​​വ​​​​​ർ ആ ​​​​​ഹൈ​​​​​വേ​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും കാ​​​​​ട്ടു​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ​​​​​യും ന​​​​​ട​​​​​ന്നു.

ഭ​​​​​ക്ഷ​​​​​ണ​​​​​വും വെ​​​​​ള്ള​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ, അ​​​​​പ​​​​​രി​​​​​ചി​​​​​ത​​​​​മാ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​രെ​​​​​യും വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ഭ​​​​​യ​​​​​ന്ന് അ​​​​​വ​​​​​ർ നീ​​​​​ങ്ങി. ഡ്രോ​​​​​ൺ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലും സി​​​​​സി​​​​​ടി​​​​​വി കാ​​​​​മ​​​​​റ​​​​​ക​​​​​ളി​​​​​ലും പ​​​​​തി​​​​​ഞ്ഞ അ​​​​​വ​​​​​രു​​​​​ടെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട​​​​​വ​​​​​ർ​​​​​ക്കെ​​​​​ല്ലാം അ​​​​​തൊ​​​​​രു അ​​​​​ത്ഭു​​​​​ത​​​​​ക്കാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു.ക​​​​ഴി​​​​ഞ്ഞ 16ന് ​​​​ലു ​എ​​​​​ന്ന വ​​​​​ഴി​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നാ​​​​ണു നാ​​​​യ്ക്ക​​​​ളെ ആ​​​​ദ്യം ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന​​​​ത്.

നാ​​​​​യ്ക്ക​​​​​ളു​​​​​ടെ പെ​​​​​രു​​​​​മാ​​​​​റ്റം ക​​​​​ണ്ട​​​​​പ്പോ​​​​​ൾ​​​​ത്ത​​​​ന്നെ അ​​​​​വ തെ​​​​​രു​​​​​വു​​​​​നാ​​​​​യ്ക്ക​​​​​ള​​​​​ല്ലെ​​​​​ന്നു മ​​​​​ന​​​​​സി​​​​ലാ​​​​​ക്കി​​​​​യ ലു ​​​​തി​​​​ര​​​​ക്കേ​​​​റി​​​​യ പാ​​​​ത​​​​യി​​​​ലൂ​​​​ടെ നാ​​​​യ്ക്ക​​​​ൾ ന​​​​ട​​​​ന്നു​​​​നീ​​​​ങ്ങു​​​​ന്ന ദൃ​​​​ശ്യം പ​​​​ക​​​​ർ​​​​ത്തി. ആ ​​​​​നാ​​​​​യ്​​​​​ക്ക​​​​​ളെ ലി ​​​​ത​​​​​ന്‍റെ അ​​​​​ടു​​​​​ത്തേ​​​​​ക്കു വി​​​​​ളി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​വ ന​​​​​ട​​​​​ത്തം തു​​​​​ട​​​​​രു​​​​ന്ന​​​​താ​​​​യി വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണാം.

ഒ​​​​​ടു​​​​​വി​​​​​ല്‍ നാ​​​​യ്ക്ക​​​​ളു​​​​ടെ സു​​​​​ര​​​​​ക്ഷാ​​​​​ര്‍​ഥം ലു ​​​​പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ തേ​​​​ടി വീ​​​​​ഡി​​​​​യോ സോ​​​​​ഷ്യ​​​​​ല്‍ മീ​​​​​ഡി​​​​​യ​​​​​യി​​​​​ല്‍ പ​​​​​ങ്കി​​​​​ട്ടു. പി​​​​​ന്നാ​​​​​ലെ ‘ബി​​​​​റ്റ​​​​​ർ കോ​​​​​ഫി സ്ട്രേ ​​​​​ഡോ​​​​​ഗ് ബേ​​​​​സ്’ എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​ണ് ഈ ​​​​​നാ​​​​​യ്ക്ക​​​​​ൾ ഒ​​​​​രേ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള​​​​​വ​​​​​യാ​​​​​ണെ​​​​​ന്നും പ​​​​​ട്ടി​​​​​യി​​​​​റ​​​​​ച്ചി ക​​​​​ട ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന വ്യ​​​​​ക്തി​​​​​ക​​​​​ൾ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​താ​​​​​ണെ​​​​​ന്നും വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. വ​​​​​ഴി​​​​​മ​​​​​ധ്യേ അ​​​​​വ​​​​​ര്‍ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കാ​​​​മെ​​​​ന്നും സം​​​​​ഘ​​​​​ട​​​​​ന പ​​​​​റ​​​​​യു​​​​​ന്നു.

നാ​​​​​യ്ക്ക​​​​​ളെ ട്രാ​​​​​ക്ക് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നും അ​​​​​വ​​​​​യെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി തി​​​​​രി​​​​​കെ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി സം​​​​​ഘ​​​​​ട​​​​​ന വോ​​​​ള​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​രെ​​​​​യും ഒ​​​​​രു ഡ്രോ​​​​​ണും അ​​​​​യ​​​​​ച്ചു. ഒ​​​​​ടു​​​​​വി​​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 19ന് ​​​​​മൂ​​​​​ന്ന് വ്യ​​​​​ത്യ​​​​​സ്ത വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ​​​​നി​​​​​ന്നു​​​​​ള്ള ഏ​​​​​ഴു നാ​​​​​യ്ക്ക​​​​​ളും പ്രി​​​​​യ​​​​​പ്പെ​​​​​ട്ട ഗ്രാ​​​​​മ​​​​​ത്തി​​​​​ന്‍റെ മ​​​​​ണം പി​​​​​ടി​​​​​ച്ച​​​​​റി​​​​​ഞ്ഞ് അ​​​​​വ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​ടു​​​​​ത്തേ​​​​​ക്ക് സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി.

നാ​​​​​യ്ക്ക​​​​​ളു​​​​​ടെ ലു ​​​​പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ വീ​​​​​ഡി​​​​​യോ​ ലോ​​​​ക​​​​മെ​​​​ങ്ങും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​ണി​​​​പ്പോ​​​​ൾ. ആ​​​​ദ്യം ചൈ​​​​​നീ​​​​​സ് ആ​​​​​പ്പാ​​​​​യ ‘ഡൗ​​​​​യി​​​​​നി​​​​​ൽ’ പ്ര​​​​​ച​​​​​രി​​​​​ച്ച​ ഈ ​​​​വീ​​​​ഡി​​​​യോ 230 ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണു ക​​​​​ണ്ട​​​​​ത്.

National

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമി

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ അം​​​ബാ​​​സ​​​ഡ​​​റാ​​​യി വി​​​ക്രം ദൊ​​​രൈ​​​സ്വാ​​​മി​​​യെ കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം നി​​​യ​​​മി​​​ച്ചു. 1992 ബാ​​​ച്ച് ഇ​​​ന്ത്യ​​​ൻ ഫോ​​​റി​​​ൻ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ദൊ​​​രൈ​​​സ്വാ​​​മി നി​​​ല​​​വി​​​ൽ യു​​​കെ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.

ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു ച​​​രി​​​ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ ദൊ​​​രൈ​​​സ്വാ​​​മി ഒ​​​രു വ​​​ർ​​​ഷം പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​യു​​​ന്ന​​​ത്. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹ​​​ത്തെ ഹോ​​​ങ്കോം​​​ഗ് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ൽ തേ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് ചൈ​​​നീ​​​സ് ഭാ​​​ഷ​​​യി​​​ൽ പ്രാ​​​വീ​​​ണ്യം നേ​​​ടി​​​യ ദൊ​​​രൈ​​​സ്വാ​​​മി 1996 മു​​​ത​​​ൽ നാ​​​ലു​​​വ​​​ർ​​​ഷം ചൈ​​​നീ​​​സ് എം​​​ബ​​​സി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. പി​​​ന്നീ​​​ട് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്ന അ​​​ട​​​ൽ ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യു​​​ടെ​​​യും മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗി​​​ന്‍റെ​​​യും പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​ൻ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ്, യു​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

International

ഇറേനിയൻ സ്കൂളിലെ ബോംബാക്രമണം; കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് ചൈനീസ് സഹായം

ബെ​​യ്ജിം​​ഗ്: യു​​എ​​സ്-​​ഇ​​സ്ര​​യേ​​ൽ ബോം​​ബാ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​റാ​​നി​​ലെ സ്കൂ​​ളി​​ൽ കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​ക​​ളു​​ടെ കു​​ടും​​ബ​​ത്തി​​ന് ര​​ണ്ടു ല​​ക്ഷം ഡോ​​ള​​ർ സ​​ഹാ​​യ​​വു​​മാ​​യി ചൈ​​ന. കു​​ട്ടി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ ചൈ​​ന അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു.

ചൈ​​ന​​യി​​ലെ റെ​​ഡ് ക്രോ​​സ് സൊ​​സൈ​​റ്റി ര​​ണ്ടു ല​​ക്ഷം യു​​എ​​സ് ഡോ​​ള​​ർ ഇ​​റേ​​നി​​യ​​ൻ റെ​​ഡ് ക്ര​​സ​​ന്‍റി​​നു കൈ​​മാ​​റു​​മെ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ഗു​​വോ ജി​​യാ​​കു​​ൻ അ​​റി​​യി​​ച്ചു.

മി​​നാ​​ബി​​ലെ ഗേ​​ൾ​​സ് പ്രൈ​​മ​​റി സ്കൂ​​ളി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 150ഓ​​ളം പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. റെ​​വ​​ലൂ​​ഷ​​ണ​​റി ഗാ​​ർ​​ഡ് ആ​​സ്ഥാ​​ന​​ത്തി​​നു സ​​മീ​​പ​​മാ​​ണ് സ്കൂ​​ൾ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.

International

എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ക​ട​ത്തിവി​ട​ണം; ഇ​റാ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ചൈ​ന

ടെ​​​​​ഹ്റാ​​​​​ൻ: ഹോ​​​​​ര്‍​മു​​​​​സ് വ​​​​​ഴി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ എ​​​​​ണ്ണ, പ്ര​​​​​കൃ​​​​​തി വാ​​​​​ത​​​​​ക ഗ​​​​​താ​​​​​ഗ​​​​​തം അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ചൈന ​ഇ​റാ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം ആ​റാം ദി​വ​സ​ത്തേ​ക്കു ക​ട​ന്ന​തോ​ടെ ക​പ്പ​ന​ൽ​പാ​ത പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ണ്ണ​വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്ന് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. എ​ണ്ണ​ക്ക​പ്പ​ലു​ക​ളി​ല്‍ 45% ശ​ത​മാ​നം ഹോ​ര്‍​മു​സി​ലൂ​ടെ​യാ​ണു പോ​കു​ന്ന​ത്. ദി​വ​സ​വും 24 ക​പ്പ​ലു​ക​ള്‍ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​റാ​നു​മാ​യി സു​ഹൃ​ദ് ബ​ന്ധ​മു​ള്ള​തും മി​ഡി​ല്‍ ഈ​സ്റ്റി​ൽ​നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ ചൈ​ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഷി​പ്പിം​ഗ് സ്തം​ഭി​പ്പി​ക്കാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ത്തി​ല്‍ അ​തൃ​പ്ത​രാ​ണ്. ഇ​തോ​ടെ​യാ​ണ് ചൈ​ന ഇ​റാ​നു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന​ത്.

എ​ണ്ണ​ക്ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ച്ച​തി​ന്‍റെ​യും എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ ഉ​ത്പാ​ദ​നം നി​ര്‍​ത്തി​വ​ച്ച​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല 15ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ര്‍​ന്നു. വോ​ര്‍​ടെ​ക്‌​സ​യും ക​പ്പ​ല്‍ ട്രാ​ക്ക​റും പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഏ​ക​ദേ​ശം 300 എ​ണ്ണ​ടാ​ങ്ക​റു​ക​ള്‍ ക​ട​ലി​ടു​ക്കി​നു​ള്ളി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം ഇ​പ്പോ​ള്‍ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചി​ല ക​പ്പ​ലു​ക​ള്‍ ഉ​ണ്ടെ​ന്നും അ​വ​യെ​ല്ലാം ചൈ​നീ​സ് അ​ല്ലെ​ങ്കി​ല്‍ ഇ​റേ​നി​യ​ന്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​വ​യാ​ണെ​ന്നു ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള അ​​​​​ല്‍ ഖ​​​​​ലീ​​​​​ജ് ഷു​​​​​ഗ​​​​​റി​​​​​ന്‍റെ മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍ ജ​​​​​മാ​​​​​ല്‍ അ​​​​​ല്‍-​​​​​ഗു​​​​​രൈ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

National

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം; അ​ന്വേ​ഷ​ണം ചൈ​ന​യി​ലേ​ക്കും

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഭീ​ക​ര​ർ ഉ​പ​യോ​ഗി​ച്ച ഗോ​പ്രോ ഹീ​റോ 12 കാ​മ​റ ചൈ​ന​യി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ.

ഉ​പ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ തേ​ടി നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ‌​ഐ‌​എ) ബെ​യ്ജിം​ഗി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചു.

ഗോ​പ്രോ കാ​മ​റ​യു​ടെ വി​ത​ര​ണ ശൃം​ഖ​ല​യും ഉ​പ​യോ​ക്തൃ വി​ശ​ദാം​ശ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ൻ​ഐ‌​എ കോ​ട​തി ചൈ​ന​യു​ടെ ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി​ക്ക് ഒ​രു ലെ​റ്റ​ർ റോ​ഗേ​റ്റ​റി (ഒ​രു വി​ദേ​ശ രാ​ജ്യ​ത്ത് നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടാ​നു​ള്ള ജു​ഡീ​ഷ്യ​ൽ അ​ഭ്യ​ർ​ഥ​ന) പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ സി3501325471706 ​എ​ന്ന സീ​രി​യ​ൽ ന​മ്പ​റു​ള്ള ഗോ​പ്രോ ഹീ​റോ 12 ബ്ലാ​ക്ക് കാ​മ​റ നി​ർ​ണാ​യ​ക തെ​ളി​വാ​ണ്. തീ​വ്ര​വാ​ദി​ക​ൾ റി​സേ​വിം​ഗ് ആ​വ​ശ്യ​ത്തി​നാ​യി കാ​മ​റ ഉ​പ​യോ​ഗി​ച്ച​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

ഇ​തി​നു​മു​മ്പ് എ​ൻ​ഐ‌​എ നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഗോ​പ്രോ ബി ​വി​യെ സ​മീ​പി​ച്ചി​രു​ന്നു. ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള എ​ഇ ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡി​ന് കാ​മ​റ ന​ൽ​കി​യ​താ​യി ഗോ​പ്രോ ബി ​വി വെ​ളി​പ്പെ​ടു​ത്തി.

International

ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് റ​ഷ്യ​യും ചൈ​ന​യും

മോ​സ്കോ: ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന് നേ​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ന​ട​ത്തി​യ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് റ​ഷ്യ​യും ചൈ​ന​യും. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ന​ട​ത്തി​യ ഈ ​ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മേ​ഖ​ല​യെ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ് ഇ​ത് ന​യി​ക്കു​ന്ന​തെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ​ക്കി​ടെ ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും റ​ഷ്യ വ്യ​ക്ത​മാ​ക്കി. ഇ​റാ​നെ പൂ​ർ​ണ​മാ​യും പി​ന്തു​ണ​ച്ച റ​ഷ്യ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ട് കാ​പ​ട്യ​മാ​ണ​ന്നും അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഉ​ട​ൻ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളു​ടെ മ​റ​പി​ടി​ച്ചാ​ണ് ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ഈ ​ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചു. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും റ​ഷ്യ കു​റ്റ​പ്പെ​ടു​ത്തി.

യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ച് ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത് വി​നാ​ശ​ക​ര​മാ​യ ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും റ​ഷ്യ ഓ​ർ​മി​പ്പി​ച്ചു.

ഇ​റാ​നി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ചൈ​ന. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടി.

സൈ​നി​ക നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്നും ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടു.

International

രഹസ്യമായി അണ്വായുധം പരീക്ഷിച്ചിട്ടില്ലെന്ന് റഷ്യ

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യോ ചൈ​​​ന​​​യോ ര​​​ഹ​​​സ്യ​​​മാ​​​യ അ​​​ണ്വാ​​​യു​​​ധ​​​ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു റ​​​ഷ്യ.

അ​​​മേ​​​രി​​​ക്ക​​​ൻ ​​വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ഹ​​​സ്യ പ​​​രീക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ചൈ​​​ന​​​യും ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന് പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചൈ​​​ന 2020ൽ ​​​ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ണ്വാ​​​യു​​​ധം പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ണ്വാ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി റ​​​ഷ്യ​​​ക്കു പു​​​റ​​​മേ ചൈ​​​ന​​​യെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

പടക്കക്കട പൊട്ടിത്തെറിച്ച് 12 പേർ മരിച്ചു

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ പ​​​ട​​​ക്ക​​​ക്ക​​​ട​​​യി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ 12 പേ​​​ർ മ​​​രി​​​ച്ചു. മ​​​ധ്യ​​​ചൈ​​​ന​​​യി​​​ലെ ഹു​​​ബൈ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​ട​​​യ്ക്കു തീ​​​പി​​​ടി​​​ച്ചു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ട്. കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

ചാ​​​ന്ദ്ര​​​ ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​ര​​​മു​​​ള്ള പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​ത്ത​​​രം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്കാ​​​റു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യാ​​​യ ജി​​​യാം​​​ഗ്സു​​​വി​​​ൽ പ​​​ട​​​ക്ക​​​ക്ക​​​ട​​​യ്ക്കു തീ​​​പി​​​ടി​​​ച്ച് എ​​​ട്ടു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

International

അണ്വായുധ നിയന്ത്രണത്തിന് പുതിയ കരാർ വേണമെന്ന് യുഎസ്

ജ​​​നീ​​​വ: ​​​അ​​​ണ്വാ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു പു​​​തി​​​യ ക​​​രാ​​​ർ വേ​​​ണ​​​മെ​​​ന്നും അ​​​തി​​​ൽ ചൈ​​​ന​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക. റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള ‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ (സ്ട്രാ​​​റ്റ​​​ജി​​​ക് ആം​​​സ് റി​​​ഡ​​​ക്‌ഷൻ ട്രീ​​​റ്റി) ക​​​രാ​​​ർ വ്യാ​​​ഴാ​​​ഴ്ച കാ​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം.

ലോ​​​ക​​​ത്തി​​​ലെ പ്ര​​​ധാ​​​ന അ​​​ണ്വാ​​​യു​​​ധ ശ​​​ക്തി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഒ​​​രു ബാ​​​ധ്യ​​​ത​​​യും ഇ​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ൽ. പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ല​​​ത്തെ ക​​​രാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കു നീ​​​ട്ടാം എ​​​ന്ന് റ​​​ഷ്യ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, പു​​​തി​​​യ ക​​​രാ​​​ർ വേ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

റ​​​ഷ്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ട്ട ക​​​രാ​​​ർ ലോ​​​ക​​​ത്തി​​​നു ഗു​​​ണം ചെ​​​യ്യി​​​ല്ലെ​​​ന്നും ചൈ​​​ന​​​യെ​​ക്കൂ​​​ടി ഭാ​​​ഗ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ഭാ​​​ഗം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് ഡി​​​നാ​​​നോ ജ​​​നീ​​​വ​​​യി​​​ലെ നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും പ​​​റ​​​ഞ്ഞു. ചൈ​​​ന ര​​​ഹ​​​സ്യ​​​മാ​​​യി ആ​​​ണ​​​വ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും 2030ൽ 1000 ​​​ആ​​​ണ​​​വ പോ​​​ർ​​​മു​​​ന​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും റ​​​ഷ്യ ഇ​​​തി​​​ന് സ​​​ഹാ​​​യം ന​​​ല്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേർത്തു.

‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ ക​​​രാ​​​ർ തു​​​ട​​​രാ​​​ൻ അ​​​മേ​​​രി​​​ക്ക വി​​​മു​​​ഖ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണെ​​​ന്നും മോ​​​സ്കോ എ​​​ല്ലാ​​​യ്പോഴും ച​​​ർ​​​ച്ച​​​യ്ക്കു സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി ഗെ​​​ന്ന​​​ഡി ഗാ​​​റ്റി​​​ലോ​​​വ് ഉച്ചകോടിയിൽ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും റ​​​ഷ്യ​​​യു​​​മാ​​​യും ച​​​ർ​​​ച്ച​​​യ്ക്കി​​​ല്ലെ​​​ന്നാ​​​ണു ചൈ​​​നീ​​​സ് പ്ര​​​തി​​​നി​​​ധി ഷെ​​​ൻ ജി​​​യാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ൾ, അ​​​വ വി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള മി​​​സൈ​​​ലു​​​ക​​​ൾ, ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ൾ, വി​​​ക്ഷേ​​​പി​​​ണി​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ എ​​​ണ്ണം നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​യി​​​രു​​​ന്നു ‘ന്യൂ ​​​സ്റ്റാ​​​ർ​​​ട്ട്’ ക​​​രാ​​​ർ.

International

ദ​ലൈ​ലാ​മ​യു​ടെ ഗ്രാ​മി നേ​ട്ടം 'രാ​ഷ്ട്രീ​യ നാ​ട​കം'; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ചൈ​ന

ബീ​ജിം​ഗ്: ടി​ബ​റ്റ​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ​യ്ക്ക് ഗ്രാ​മി പു​ര​സ്കാ​രം ന​ൽ​കി​യ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ചൈ​ന. ഈ ​പു​ര​സ്കാ​ര നേ​ട്ടം ചൈ​ന​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

ആ​ത്മീ​യ​ത​യു​ടെ മ​റ​വി​ൽ ചൈ​ന വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഒ​രാ​ളെ ആ​ഗോ​ള വേ​ദി​ക​ളി​ൽ ആ​ദ​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ബീ​ജിം​ഗ് ആ​രോ​പി​ച്ചു. ദ​ലൈ​ലാ​മ​യെ ഒ​രു 'വി​ഘ​ട​ന​വാ​ദി'​യാ​യാ​ണ് ചൈ​ന ക​ണ​ക്കാ​ക്കു​ന്ന​ത്. സം​ഗീ​ത ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പു​ര​സ്കാ​ര​മാ​യ ഗ്രാ​മി​യെ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്കി മാ​റ്റി​യെ​ന്ന് ചൈ​നീ​സ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ക​ല​യെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ചൈ​ന അ​റി​യി​ച്ചു. ടി​ബ​റ്റ് ചൈ​ന​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും പു​റ​ത്തു​നി​ന്നു​ള്ള ശ​ക്തി​ക​ൾ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ ഇ​തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

2026-ലെ ​ഗ്രാ​മി അ​വാ​ർ​ഡ് വേ​ദി​യി​ൽ ദ​ലൈ​ലാ​മ​യു​ടെ മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ൽ​ബം പു​ര​സ്കാ​രം നേ​ടി​യ​ത് ലോ​ക​മെ​മ്പാ​ടും വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ ഈ ​നേ​ട്ട​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​നാ​ണ് ചൈ​ന​യു​ടെ തീ​രു​മാ​നം. ദ​ലൈ​ലാ​മ​യു​ടെ അ​ന്താ​രാ​ഷ്ട്ര സ്വീ​കാ​ര്യ​ത വ​ർ​ദ്ധി​ക്കു​ന്ന​തി​ലു​ള്ള ചൈ​ന​യു​ടെ അ​തൃ​പ്തി​യാ​ണ് ഈ ​പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

 

International

ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം നൽകിയതിനെ എതിർത്ത് ചൈന

ബെയ്ജിംഗ്: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കു ഗ്രാമി അവാർഡ് നൽകിയതിൽ കടുത്ത എതിർപ്പുമായി ചൈന. ഈ അംഗീകാരം ഉപയോഗിച്ച് ദലൈലാമ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുന്നു എന്നും ചൈന വ്യക്തമാക്കി.
ലോസ് ആഞ്ചലസിൽ നടന്ന 68-ാമത് ഗ്രാമി അവാർഡ് ചടങ്ങിൽ, മെഡിറ്റേഷൻസ്: "ദ റിഫ്ലളക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' എന്ന സ്പോക്കൺ വേഡ് ആൽബത്തിലൂടെ മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിംഗ് റിക്കാർഡിംഗ്' വിഭാഗത്തിലാണ് ടെൻസിൻ ഗ്യാറ്റ്സോ എന്ന ദലൈലാമ ആദ്യ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. ചടങ്ങിൽ റൂഫസ് വെയ്ൻറൈറ്റ് ദലൈലാമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി

രൂക്ഷ വിമർശനം

ദലൈലാമയുടെ പുരസ്‌കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ഈ ആത്മീയ നേതാവ് മതത്തിന്‍റെ പേരിൽ വിഘടനവാദ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചു. അദ്ദേഹം ഒരു മതസമൂഹത്തിന്‍റെ പ്രതിനിധിയല്ലെന്നും മതത്തിന്‍റ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്‌ട്രീയ പ്രവാസിയാണ് ദലൈലാമ എന്നു ലിൻ ആരോപിച്ചു.
ചൈനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു ഉപകരണമായി ഈ പുരസ്‌കാരത്തെ ഉപയോഗിക്കുന്നതിനെ ബെയ്ജിംഗ് ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1959ൽ ടിബറ്റ് വിട്ടതിനു ശേഷം ധർമശാലയിൽ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമയ്ക്ക്, ടിബറ്റിന്‍റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങൾക്ക് 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

International

ചൈനയോട് കൂട്ടു വേണ്ട; ബ്രിട്ടന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ബ്രി​​ട്ട​​ന് ആ​​​പ​​​ത്ക​​​ര​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യി​​​ല്ല.

ട്രം​​​പി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വാ​​​ണി​​​ജ്യ, വി​​​ദേ​​​ശ​​​ന​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ശം​​​കെ​​​ട്ട പാ​​​ശ്ചാ​​​ത്യ മി​​​ത്ര​​​ങ്ങ​​​ൾ ചൈ​​​ന​​​യോ​​​ട് അ​​​ടു​​​ക്കാ​​​ൻ‌ തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് സ്റ്റാ​​​ർ​​​മ​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ കാ​​​ന​​​ഡ​​​യ്ക്കു മേ​​​ൽ തീ​​​രു​​​വ ചു​​​മ​​​ത്തു​​​മെ​​​ന്നു ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

വ്യാ​​​ഴാ​​​ഴ്ച ഷിയു​​​മാ​​​യി സ്റ്റാ​​​ർ​​​മ​​​ർ ന​​​ട​​​ത്തി​​​യ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ബ്രി​​​ട്ടീ​​​ഷ് മ​​​ദ്യ​​​ത്തി​​​നു തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​നും ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​ർ​​​ക്കു വീ​​​സ ഇ​​​ള​​​വു ന​​​ല്കാ​​​നും ചൈ​​​ന​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യെ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​ശം​​​സി​​​ച്ചു. പ​​​ര​​​സ്പ​​​ര​​വി​​​ശ്വാ​​​സ​​​വും ബ​​​ഹു​​​മാ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കും: സ്റ്റാ​​​ർ​​​മ​​​ർ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യു​​​മാ​​​യി സാ​​​ന്പ​​​ത്തി​​​ക, സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ഗ്ര​​​ഹി​​​ക്കു​​​ന്നതായി ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ. നാ​​​ലുദി​​​വ​​​സ​​​ത്തെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബ്രി​​​ട്ടീ​​​ഷ് വി​​​സ്കി​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി​​ച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ന്ന് സ്റ്റാ​​​ർ​​​മ​​​റും, ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്ക് ചൈ​​​ന​​​യി​​​ൽ വീ​​​സ ഇ​​​ള​​​വു ന​​​ല്കു​​ന്ന​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് ഷി​​​യും അ​​​റി​​​യി​​​ച്ചു.

യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വാ​​​ണി​​​ജ്യ​​​യു​​​ദ്ധ ഭീ​​​ഷ​​​ണി​​ക്കി​​ടെ​​യാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടാ​​​ഴ്ച​​​ മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി ഷി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
ച​​​ർ​​​ച്ച​​​യും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റാ​​​ണു സ്റ്റാ​​​ർ​​​മ​​​ർ-​​​ഷി കൂ​​​ടി​​​ക്കാ​​​ഴ്ച നീ​​​ണ്ട​​​ത്. ഫു​​​ട്ബോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചും ഷേ​​​ക്സ്പി​​​യ​​​റെക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചൈ​​​ന-​​​ബ്രി​​​ട്ട​​​ൻ ബ​​​ന്ധം പ​​​ല​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്തി​​​ല്ലെ​​​ന്നും ഷി ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ട​​​നു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു ചൈ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും ഷി ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലും പ​​​ര​​​സ്പ​​​രം ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​ൻ‌ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, കാ​​​ന​​​ഡ​​​യു​​​ടെ നീ​​​ക്കം ട്രം​​​പി​​​നെ പ്ര​​കോ​​പി​​പ്പി​​​ച്ചു. കാ​​​ന​​​ഡ​​​യ്ക്ക് നൂ​​​റു ശ​​​ത​​​മാ​​​നം തീ​​രു​​വ ചു​​​മ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി.

International

തട്ടിപ്പ്: മാഫിയ കുടുംബത്തിലെ 11 പേർക്ക് വധശിക്ഷ നൽകി ചൈന

ബെ​യ്ജിം​ഗ്: മ്യാ​ൻ​മ​റി​ൽ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ചൈ​ന​യി​ലെ മാ​ഫി​യ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ചൈ​ന​യി​ലെ ഷെ​ജി​യാ​ങ് പ്ര​വി​ശ്യ​യി​ലെ കോ​ട​തി മിം​ഗ് മാ​ഫി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​വി​ൽ വ​യ്ക്ക​ൽ, വ​ഞ്ച​ന, ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി
വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. മിം​ഗ് കു​ടും​ബ​ത്തി​ലെ 39 അം​ഗ​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ ശി​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ 11 പേ​രെ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് ഇ​ര​യാ​ക്കി​യ​ത്.
ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈ​ങ് നി​യ​ന്ത്രി​ച്ചി​രു​ന്ന പ്ര​ധാ​ന സം​ഘ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മിം​ഗ് കു​ടും​ബം. 2023ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ട​യി​ൽ മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈ​ങ് പ്ര​വി​ശ്യ​യു​ടെ നി​യ​ന്ത്ര​ണം ഗോ​ത്ര​വ​ർ​ഗ സം​ഘ​ങ്ങ​ൾ പി​ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗോ​ത്ര​സം​ഘം മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി ചൈ​ന​യ്ക്കു കൈ​മാ​റി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് സാ​മ്രാ​ജ്യം ത​ക​ർ​ന്ന​ത്.
ആ​യി​ര​ക്ക​ണ​ക്കി​നു ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് മ്യാ​ൻ​മ​റി​ലെ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, അ​ഭി​ന​യ അ​വ​സ​ര​ത്തി​നാ​യി താ​യ്‌​ല​ൻ​ഡി​ലേ​ക്കു പോ​യ ഒ​രു ചൈ​നീ​സ് ന​ട​നെ മ്യാ​ൻ​മ​റി​ലെ ത​ട്ടി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ർ​ത്ത ചൈ​നീ​സ് സൈ​ബ​ർ ലോ​ക​ത്തു പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്, മ്യാ​ൻ​മ​റി​ലെ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തോ​ട് ഈ ​മാ​ഫി​യ സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നു ചൈ​ന നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
2015നും 2023​നും ഇ​ട​യി​ൽ മിം​ഗ് മാ​ഫി​യ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10 ശ​ത​കോ​ടി യു​വാ​ൻ (13,200 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) മാ​ഫി​യ സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ചൈ​ന​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ന​വം​ബ​റി​ൽ ഇ​വ​രു​ടെ അ​പ്പീ​ലു​ക​ൾ ത​ള്ളി​യി​രു​ന്നു. 14 ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ മ​ര​ണ​ത്തി​നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​വ​രു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കാ​ര​ണ​മാ​യ​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

National

ഇ​​ന്ത്യ-​​ഇ​​യു ക​​രാ​​ർ; മ​​​റു​​​പ​​​ടി ട്രം​​​പി​​​നും ചൈ​​​ന​​​യ്ക്കും

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഉ​​​യ​​​ർ​​​ത്തു​​​ന്ന തീ​​​രു​​​വ ഭീ​​​ഷ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കും സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റു​​​പ​​​ടി​​​യാ​​​കും സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ.

അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​ന്ത്യ- ഇ​​​യു ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ തീ​​​രു​​​വ മു​​​ത​​​ൽ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള​ത​ട​ക്കം ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ-ഇ​​​യു ക​​​രാ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​​ല്ലാ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം അ​​​ടി​​​സ്ഥാ​​​ന തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ- അ​​​മേ​​​രി​​​ക്ക സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​ണ്.

ചൈ​​​ന​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി​​​യും പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു. ഉ​ത്​​​പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ചൈ​​​ന​​​യു​​​ടെ ആ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​യു കൂ​​​ടു​​​ത​​​ൽ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​ണ്. ചൈ​​​നീ​​​സ് എ​​​തി​​​രാ​​​ളി​​​ക​​​ളു​​​മാ​​​യി മ​​​ത്സരി​​​ക്കു​​​ക ഇ​​​ന്ത്യ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും പ്ര​​​യാ​​​സ​​​മാ​​​ണ്.

International

ചൈനയിൽ ഉന്നത സൈനിക മേധാവിമാർക്കെതിരേ അന്വേഷണം

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ഉ​​​ന്ന​​​ത പ​​​ട്ടാ​​​ളമേ​​​ധാ​​​വി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം. പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും സൈ​​​ന്യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ മി​​​ലി​​​ട്ട​​​റി ക​​​മ്മീ​​​ഷ​​​ൻ (സി​​​എം​​​സി) വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഴാം​​​ഗ് ‍യോ​​​ഷി​​​യ, സി​​​എം​​​സി ജോ​​​യി​​​ന്‍റ് സ്റ്റാ​​​ഫ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യ ലി​​​യു ഴെ​​​ൻ​​​ലി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ച്ഛ​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​നും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

എ​​​ഴു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഴാം​​​ഗ് ‍യോ​​​ഷി​​​യ സി​​​എം​​​സി​​​യു​​​ടെ ര​​​ണ്ടു വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗാ​​​ണ് സി​​​എം​​​സി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ. ഷി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​ട്ടാ​​​ണ് ഴാം​​​ഗ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​പാ​​​ർ​​​ട്ടി​​​യി​​​ലും പ​​​ട്ടാ​​​ള​​​ത്തി​​​ലും ന​​​ട​​​ത്തു​​​ന്ന ശു​​​ദ്ധി​​​ക​​​ല​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി. ഒ​​​ട്ടേ​​​റെ ഉ​​​ന്ന​​​ത ജ​​​ന​​​റ​​​ൽ​​​മാ​​​രും ര​​​ണ്ടു മു​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി​​​മാ​​​രും അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്നു.

International

ടിക്‌ടോക് വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്‌ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്‌ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.

2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്‌ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്‌ടോക് യുഎസ്ഡിഎസ് ജോയിന്‍റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.

ഈ കരാർ പ്രകാരം സംരംഭത്തിന്‍റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്‍റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്‌ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെ​​​​യ്ജിം​​​​ഗ്: 2025ൽ ​​​​ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ന​​​​സം​​​​ഖ്യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ന് 5.6 ആ​​​​ണ്.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ആ​​​​ക​​​​ട്ടെ, 8.04 ആ​​​​ണ്. 1949ൽ ​​​​ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കാ​​​​ക​​​​ട്ടെ, 1968നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലും.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2025ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ 33.9 ല​​​​ക്ഷം കു​​​​റ​​​​ഞ്ഞ് 140 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് താ​​​​ഴ്ന്നുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ 2016ൽ ​​​​ചൈ​​​​ന ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം തി​​​​രു​​​​ത്തി ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​ദ​​​​ന്പ​​​​തി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​നി​​​​ല​​​​യി​​​​ൽ താ​​​​ഴ്ന്നാ​​​​ൽ 2100 ആ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ പ​​​​കു​​​​തി ജ​​​​ന​​​​ങ്ങ​​​​ളേ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കൂ എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്.

International

സൗജന്യങ്ങളുടെ പെരുമഴ; എന്നിട്ടും ചൈനയിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു

ബെ​യ്ജിം​ഗ്: ഒ​രു കാ​ല​ത്ത് ജ​ന​സം​ഖ്യാ വ​ർ​ധ​ന ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ഒ​റ്റ​ക്കു​ട്ടി സ​ന്പ്ര​ദാ​യ​വും നി​ർ​ബ​ന്ധി​ത​മാ​ക്കി​യ ചൈ​ന ഇ​പ്പോ​ൾ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ങ്ങ​നെ താ​ങ്ങ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ന്നു.

ഏ​റ്റ​വും പു​തി​യ ജ​ന​ന നി​ര​ക്ക് ക​ണ​ക്കു​ക​ൾ ചൈ​ന​യെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ന​നി​ര​ക്കി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 17 ശ​ത​മാ​ന​വും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​ക്കു​ട്ടി സ​മ്പ്ര​ദാ​യ​ത്തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ് പ​ത്തു വ​ർ​ഷം മു​ന്പ് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും അ​തു ഇ​നി​യും ജ​ന​ന​നി​ര​ക്കി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ചൈ​ന​യെ വ​ല​യ്ക്കു​ന്ന​ത്.

17 ശ​ത​മാ​നം ഇ​ടി​വ്

ജ​ന​ന​നി​ര​ക്ക് കൂ​ട്ടാ​നാ​യി കു​റെ വ​ർ​ഷ​ങ്ങ​ളാ​യി വ​ൻ സൗ​ജ​ന്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തൊ​ന്നും കാ​ര്യ​മാ​യി ച​ല​ന​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. 2025ൽ 7.92 ​ദ​ശ​ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മേ ജ​നി​ച്ചു​ള്ളൂ. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 1.62 ദ​ശ​ല​ക്ഷം അ​ഥ​വാ 17 ശ​ത​മാ​ന​ത്തി​ന്‍റെ കു​ത്ത​നെ​യു​ള്ള ഇ​ടി​വ്. 2024ൽ ​ജ​ന​ന​നി​ര​ക്കി​ൽ നേ​രി​യ വ​ർ​ധ​ന പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു താ​ത്കാ​ലി​കം മാ​ത്ര​മാ​യി​രു​ന്നു. അ​തേ​സ​മ​യം, 2023 വ​രെ തു​ട​ർ​ച്ച​യാ​യി ഏ​ഴ് വ​ർ​ഷ​ങ്ങ​ളി​ൽ ജ​ന​ന നി​ര​ക്ക് കു​റ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.
ഒ​രു കാ​ല​ത്ത് ജ​ന​സം​ഖ്യ​യെ ബാ​ധ്യ​ത​യാ​യി​ട്ടാ​ണ് ലോ​കം വി​ല​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്നു ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് അ​തി​വേ​ഗം വ​ള​ർ​ച്ച നേ​ടു​ന്ന​ത്. ജ​ന​സം​ഖ്യ​യെ ആ​സ്തി​യാ​യി ക​രു​ത​ണ​മെ​ന്ന നി​ല​പാ​ടി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​തൂ​ക്കം.

സൗ​ജ​ന്യ​ങ്ങ​ൾ ഇ​ഷ്ടം പോ​ലെ

പ​ല രാ​ജ്യ​ങ്ങ​ളെ​യും പോ​ലെ ചൈ​ന​യും കു​റ​ഞ്ഞു​വ​രു​ന്ന ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. 2020ൽ ​ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ് 1.3 ആ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ഇ​ത് ഒ​ന്ന് മാ​ത്ര​മാ​ണ്. ചൈ​ന​യു​ടെ ജ​ന​സം​ഖ്യ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ 2.1 എ​ന്ന നി​ര​ക്കി​നേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണി​ത്.
2015ൽ ​സ​ർ​ക്കാ​ർ ഒ​റ്റ​ക്കു​ട്ടി ന​യം ഉ​പേ​ക്ഷി​ച്ച് കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യും 2021ൽ ​മൂ​ന്നാ​യും കൂ​ട്ടി​യി​രു​ന്നു. കു​ട്ടി​ക​ളു​ണ്ടാ​കാ​ൻ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വ​ലി​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ, ജ​നി​ക്കു​ന്ന ഓ​രോ കു​ട്ടി​ക്കും 3,600 യു​വാ​ൻ ഏ​ക​ദേ​ശം 47,000 ഇ​ന്ത്യ​ൻ രൂ​പ വീ​തം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് കു​റ​യ്ക്കാ​ൻ ഡേ ​കെ​യ​ർ, കി​ന്‍റ​ർ ഗാ​ർ​ട്ട​ൺ, വി​വാ​ഹാ​ലോ​ച​ന സേ​വ​നം ഈ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം നി​കു​തി​യി​ള​വ് കൊ​ണ്ടു​വ​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി​രു​ന്ന ചൈ​ന​യെ 2023ൽ ​ഇ​ന്ത്യ മ​റി​ക​ട​ന്നി​രു​ന്നു.

International

തീരുവ വെട്ടി ചൈനയും കാനഡയും

ബെ​​​യ്ജിം​​​ഗ്: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വ്യാ​​​പാ​​​ര​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ന​​​ഡ​​​യും ക​​​നേ​​​ഡി​​​യ​​​ൻ ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന​​​യും ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കും. കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് പ​​​ര​​​സ്പ​​​രം ചു​​​മ​​​ത്തി​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചുങ്ക​​​ങ്ങ​​​ളാ​​​ണു കു​​​റ​​​യ്ക്കു​​​ക.

49,000 ചൈ​​​നീ​​​സ് ഇ​​​ല‌​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ 6.1% തീ​​​രു​​​വ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​യു​​​ണ്ടാ​​​യ​​​ത്. ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് ചു​​​മ​​​ത്തി​​​യ 100 ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണ് നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പ‌​​​ക​​​ര​​​മാ​​​യി കാ​​​ന​​​ഡ​​​യി​​​ലെ ക​​​ടു​​​ക് ചു​​​ങ്കം 15% ആ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്നു ചൈ​​​ന​​​യും സ​​​മ്മ​​​തി​​​ച്ചു. ട്രൂ​​​ഡോ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ചൈ​​​ന ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചു​​​ങ്കം 84 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യാ​​​പാര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ത​​​ിനു മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 2017ലാ​​​ണ്.

International

ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് പ്ലസ് നാവികാഭ്യാസം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ചൈ​ന, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. ‘വി​ൽ ഫോ​ർ പീ​സ് 2026’ എ​ന്നാ​ണു പേ​ര്. ബ്രി​ക്സ് പ്ല​സ് സൈ​നി​കാ​ഭ്യാ​സം ആ​ണി​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ൽ, ഈ​ജി​പ്ത്, എ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിരീ​ക്ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും. റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ണ്ണു​രു​ട്ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഭ്യാ​സം പ്ര​ത്യേ​ക ​ശ്ര​ദ്ധ ആ​ക​ർ‌​ഷി​ക്കു​ന്നു.

International

ചൈനയിൽ ക്രൈസ്തവ വിശ്വാസികൾ അറസ്റ്റിൽ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു പു​​​റ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വ സ​​​ഭ​​​യി​​​ലെ (അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​ക​​​ൾ) ആ​​​റ് അം​​​ഗ​​​ങ്ങ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ചെം​​​ഗ്ഡു ന​​​ഗ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘ഏ​​​ർ​​​ളി റെ​​​യ്ൻ ക​​​വ​​​ന​​​ന്‍റ് ച​​​ർ​​​ച്ച്’ എ​​​ന്ന പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​യു​​​ടെ നേ​​താ​​​വ് ലി ​​​യിം​​​ഗ്ക്വി​​​യാം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ലി​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ വീ​​​ട് റെ​​​യ്ഡ് ചെ​​​യ്താ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ഇ​​​വ​​​ർ ചെ​​​യ്ത കു​​​റ്റ​​​കൃ​​​ത്യം ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ഡി​​​സം​​​ബ​​​റി​​​ൽ അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് വെ​​​ൻ​​​ചൗ ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ സ​​​യ​​​ൺ ച​​​ർ​​​ച്ച് എ​​​ന്ന അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​യി​​​ലെ പാ​​​സ്റ്റ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 30 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

ചൈ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഭ​​​ക​​​ളു​​​ണ്ട്.

International

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ചൈ​ന മ​ധ്യ​സ്ഥ​രാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ​ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നും ഇ​ട​യി​ൽ ചൈ​ന മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. 2025 മേ​യി​ൽ പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് താ​ഹി​ർ ആ​ൻ​ഡ്രാ​ബി​യാ​ണ് മ​ധ്യ​സ്ഥ​രാ​യി ചൈ​ന ഇ​ട​പെ​ട്ടു​വെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​നീ​സ് നേ​താ​ക്ക​ൾ പാ​ക്കി​സ്ഥാ​ൻ നേ​തൃ​ത്വ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​തേ നേ​താ​ക്ക​ൾ ഇ​ന്ത്യ​യു​മാ​യും ചി​ല ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് താ​ഹി​ർ പ​റ​യു​ന്ന​ത്.

വ​ള​രെ ന​ല്ല ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നും ചൈ​നീ​സ് നേ​താ​ക്ക​ൾ പ​ങ്കു​വ​ഹി​ച്ചു എ​ന്ന് ഞാ​ൻ ക​രു​തു​ന്നു. മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ൽ ചൈ​നീ​സ് വി​ശ​ദീ​ക​ര​ണം ശ​രി​യാ​ണെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്ന് താ​ഹി​ർ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ‍​ഡ് ട്രം​പ് ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി​യാ​ണ് ചൈ​ന​യാ​ണ് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ൻ ഡി​ജി ഓ​ഫ് മി​ലി​ട്ട​റി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സൈ​നി​ക ന​ട​പ​ടി നി​ർ​ത്തി​വ​ച്ച​തെ​ന്നും വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം.

International

തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം

ബെ​​​യ്ജിം​​​ഗ്: ​​​താ​​​യ്‌​​​വാ​​​നെ വ​​​ള​​​ഞ്ഞ് ചൈ​​​ന​​​യു​​​ടെ വ​​​ന്പ​​​ൻ സൈ​​​നി​​​കാ​​​ഭ്യാ​​​സം. അ​​​മേ​​​രി​​​ക്ക താ​​​യ്‌​​​വാ​​​ന് 11.1 ബി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല്ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ 11-ാം ദി​​​വ​​​സ​​​മാ​​​ണു ചൈ​​​ന സൈ​​​നി​​​കാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ പു​​​റം​​​ക​​​ക്ഷി ഇ​​​ട​​​പെ​​​ടു​​​ന്ന​​​തു ത​​​യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് അ​​​ഭ്യാ​​​സ​​​മെ​​​ന്നും ചൈ​​​നീ​​​സ് സേ​​​ന ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി.

താ​​​യ്‌​​വാ​​​ൻ ദ്വീ​​​പി​​​നു ചു​​​റ്റും ക​​​പ്പ​​​ലു​​​ക​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ളും വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. താ​​​യ്‌​​​വാ​​​ന്‍റെ വ​​​ട​​​ക്ക്, തെ​​​ക്ക് ക​​​ട​​​ൽ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് റോ​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ക്ഷേ​​​പി​​​ച്ചു​​​കൊ​​​ണ്ട് പ​​​ത്തു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട വെ​​​ടി​​​വ​​​യ്പു പ​​​രി​​​ശീ​​​ല​​​നം ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യി. ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​കാ​​​ശ​​​ത്തും ക​​​ര​​​യി​​​ലു​​​മു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ളെ നേരിടു​​​ന്ന​​​തി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ട​​​ത്തി.

താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യോ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ശി​​​ര​​​സ് ചൈ​​​നീ​​​സ് സേ​​​ന​​​യാ​​​കു​​​ന്ന ഇ​​​രു​​​ന്പു​​​മ​​​തി​​​ലി​​​ൽ ത​​​ട്ടി ത​​​ക​​​രു​​​മെ​​​ന്ന പ്ര​​​സ്താ​​​വ​​​ന ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ല​​​വി​​​ലു​​​ള്ള താ​​​യ്‌​​​വാ​​​നെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണ് ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചും താ​​​യ്‌​​​വാ​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ചൈ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ന​​​യം.

Business

അ​​രി ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഇ​​ന്ത്യ മു​​ന്നി​​ൽ;ക​​ർ​​ഷ​​ക​​ർ​​ക്കു ജ​​ല​​ക്ഷാ​​മം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​രി ഉ​​ത്പാ​​ദിപ്പിക്കുന്ന രാ​​ജ്യ​​മെ​​ന്ന ഖ്യാ​​തി ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. ഈ ​​വ​​ർ​​ഷം ചൈ​​ന​​യെ മ​​റി​​ക​​ട​​ന്നാ​​ണ് ഇ​​ന്ത്യ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​രി ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം ഇ​​ര​​ട്ടി​​യാ​​യി. ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 20 മെ​​ട്രി​​ക് ട​​ണ്‍ അ​​രി​​യാ​​ണ് രാ​​ജ്യം ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്.

അ​​രി​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​യി​​ലും രാ​​ജ്യം മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള അ​​വ​​സ്ഥ​​യ​​ല്ല ഉ​​ള്ള​​ത്.

ക​​ർ​​ഷ​​ക​​ർ, സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, കാ​​ർ​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​ർ എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ക​​ണ​​ക്കു​​ക​​ളു​​ടെ അ​​വ​​ലോ​​ക​​ന​​വും വ​​ലി​​യൊ​​രു ആ​​ശ​​ങ്ക​​യാ​​ണ് പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​കൃ​​ഷി​​ക്ക് വ​​ള​​രെ​​യേ​​റെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ജ​​ലം ഇ​​ല്ലെ​​ന്ന കാ​​ര്യ​​മാ​​ണ് ഇ​​വ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​ക്കൃ​​ഷി ഇ​​പ്പോ​​ൾത​​ന്നെ ഇ​​ന്ത്യ​​യി​​ൽ നി​​ല​​വി​​ൽ കു​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഭൂ​​ഗ​​ർ​​ഭ​​ജ​​ല സ്രോ​​ത​​സു​​ക​​ളെ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ന്നു. ഇ​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലു​​ള്ള കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​തി​​നും വ​​ൻ തോ​​തി​​ൽ ക​​ട​​മെ​​ടു​​ക്കു​​ന്ന​​തി​​നും കർഷകരെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്നു.

വ​​ൻ​​തോ​​തി​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​ക​​ളി​​ൽ ഏ​​ക​​ദേ​​ശം ഒ​​രു ദ​​ശാ​​ബ്ദം മു​​ന്പ് 30 അ​​ടി താ​​ഴ്ച​​യി​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം ല​​ഭ്യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​രും കൃ​​ഷി-​​ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് അ​​തി​​വേ​​ഗ​​മാ​​ണ് താ​​ഴ്ന്നു. ഇ​​പ്പോ​​ൾ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ 80 അ​​ടി മു​​ത​​ൽ 200 അ​​ടി വ​​രെ താ​​ഴ്ത്തേ​​ണ്ടി​​യും വ​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ക​​ർ​​ഷ​​ക​​രു​​ടെ വാ​​ക്കു​​ക​​ളെ ശ​​രി​​വ​​യ്ക്കു​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ളും പ​​ഞ്ചാ​​ബ് അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ​​ഠ​​ന​​ങ്ങ​​ളും.

അ​​തേ​​സ​​മ​​യം, നെ​​ൽ​​കൃ​​ഷി​​ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കു​​ന്ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ, കു​​റ​​ഞ്ഞ അ​​ള​​വി​​ൽ മാ​​ത്രം ജ​​ലം ആ​​വ​​ശ്യ​​മാ​​യ കൃ​​ഷി​​യി​​ലേ​​ക്ക് മാ​​റു​​ന്ന​​തി​​ൽനി​​ന്ന് ക​​ർ​​ഷ​​ക​​രെ പി​​ന്തി​​രി​​പ്പി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ച്ച നെ​​ല്ലി​​ന്‍റെ മി​​നി​​മം താ​​ങ്ങു​​വി​​ല​​യും കൃ​​ഷി​​ക്കാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം പ​​ന്പ് ചെ​​യ്യാ​​ൻ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന വൈ​​ദ്യു​​ത സ​​ബ്സി​​ഡി​​ക​​ളും ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു. ഈ ​​ന​​യം ക​​ർ​​ഷ​​ക​​രെ വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​ക്കു പ​​ക​​രം നെ​​ൽ​​കൃ​​ഷി​​യി​​ൽ തു​​ട​​രാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു.

ഈ ​​സ​​ബ്സി​​ഡി​​ക​​ളി​​ൽ പ​​ല​​തും ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യസു​​ര​​ക്ഷ ഒ​​രു ദേ​​ശീ​​യ ആ​​ശ​​ങ്ക​​യാ​​യി​​രു​​ന്ന ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ങ്ങ​​ളി​​ൽ രൂ​​പക​​ല്പ​​ന ചെ​​യ്ത​​താ​​ണ്. ഇ​​തി​​പ്പോ​​ൾ വി​​ള വൈ​​വി​​ധ്യവ​​ത്ക​​ര​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്.

ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വുമധികം ജ​​ല​​ക്ഷാ​​മം നേ​​രി​​ടു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ വി​​ല​​യേ​​റി​​യ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം വ​​ൻ​​തോ​​തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​യി ക​​ർ​​ഷ​​ക​​ർ​​ക്കു പ​​ണം ന​​ൽ​​കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ ആ​​കെ​​ത്തു​​ക​​യെ​​ന്ന് വാ​​ഷിം​​ഗ്ട​​ണി​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ഡ് പോ​​ളി​​സി റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.
ലോ​​ക​​ത്തെ മൊ​​ത്തം അ​​രി ക​​യ​​റ്റു​​മ​​തി​​യു​​ടെ 40 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നാ​​ണ്. അ​​തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കു​​ന്ന ഏ​​തൊ​​രു മാ​​റ്റ​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വലിയ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യിലെ ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ഹാ​​രം ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​മാ​​യ​​തി​​ലും കൂ​​ടു​​ത​​ൽ അ​​രി ഇ​​വി​​ടെ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ക​​ർ​​ഷ​​ക​​ർ ഉ​​പ​​രി​​ത​​ല, ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും ക​​ർ​​ഷ​​ക​​ർ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന് ഇ​​ര​​ക​​ളാ​​കു​​ന്നു. മ​​ണ്‍​സൂ​​ണ്‍ ദു​​ർ​​ബ​​ല​​മാ​​യാ​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ൾ നി​​റ​​യാ​​തി​​രി​​ക്കും.

ജ​​ല ചൂ​​ഷ​​ണ​​വും അ​​ധി​​കച്ചെ​​ല​​വും

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ശ​​ക്ത​​മാ​​യി മ​​ഴ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക​​ർ​​ഷ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​തു​​മൂ​​ലം പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും വ​​ലി​​യൊ​​രു ഭാ​​ഗം ഭൂ​​ർ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​യും ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യ​​പ്പെ​​ട്ട​​വ എ​​ന്നോ അ​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലു​​ള്ള​​തെ​​ന്നോ ത​​രം​​തി​​രി​​ച്ചി​​രി​​ക്കു​​ന്നു.

2024ലെ​​യും 2025ലെ​​യും ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഈ ​​ര​​ണ്ടു സം​​സ്ഥാ​​ന​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യി റീ​​ചാ​​ർ​​ജ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ 35 ശ​​ത​​മാ​​നം മു​​ത​​ൽ 57 ശ​​ത​​മാ​​നം വ​​രെ അ​​ധി​​ക ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്നു.

ഈ ​​സാ​​ഹ​​ച​​ര്യം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി 2023ൽ ​​ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​തിതീ​​വ്ര​​മാ​​യി ജ​​ല​​ചൂ​​ഷ​​ണം നേ​​രി​​ടു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു.

പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള കി​​ണ​​റു​​ക​​ളി​​ൽ​​നി​​ന്ന് താ​​ഴേ​​ക്കു പോ​​യി ജ​​ല​​മെ​​ത്തി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കു നീ​​ള​​മു​​ള്ള പൈ​​പ്പു​​ക​​ളും ശ​​ക്ത​​മാ​​യ മോ​​ട്ടോ​​ർ പ​​ന്പു​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ടി​​യും വ​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ ഒ​​രു കി​​ലോ​​ഗ്രാം അ​​രി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ 3000 മു​​ത​​ൽ 4000 ലി​​റ്റ​​ർ വ​​രെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ത് ആ​​ഗോ​​ള ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ 20 മു​​ത​​ൽ 60 ശ​​ത​​മാ​​നം വ​​രെ കൂ​​ടു​​ത​​ലാ​​ണെ​​ന്നും കാ​​ർ​​ഷി​​ക സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞൻ അ​​ശോ​​ക് ഗു​​ലാ​​ത്തി പ​​റ​​ഞ്ഞു.

ന​​യ​​ങ്ങ​​ളി​​ൽ മാ​​റ്റം

നെ​​ല്ലി​​നു​​ള്ള സ​​ബ്സി​​ഡി​​യും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ചൂ​​ഷ​​ണ​​വും ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ന​​യ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​നു​​ള്ള ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ടു​​വ​​രു​​ന്നു. വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. മി​​ല്ല​​റ്റു​​ക​​ളു​​ടെ കൃ​​ഷി​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം ഒ​​രു കൃഷിക്കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ വ​​ലി​​യ​​തോ​​തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കി​​ട​​യി​​ൽ ഇ​​തി​​നു പ്ര​​ചാ​​രം ല​​ഭി​​ച്ചി​​ല്ല.

നെ​​ൽ​​ക്കൃ​​ഷി ചെ​​യ്യു​​ന്ന ഓ​​രോ ഹെ​​ക്ട​​റി​​നും വ​​ളം, വൈ​​ദ്യു​​തി സ​​ബ്സി​​ഡി​​യാ​​യി പ​​ഞ്ചാ​​ബ് 39,000 രൂ​​പ​​യാ​​ണ് ചെ​​ല​​വാ​​ക്കു​​ന്ന​​ത്. ഈ ​​സ​​ബ്സി​​ഡി​​യു​​ടെ ഒ​​രു ഭാ​​ഗമുപയോഗിച്ച് കു​​റ​​ഞ്ഞ അ​​ള​​വി​​ൽ വെ​​ള്ളം ആ​​വ​​ശ്യ​​മു​​ള്ള വി​​ള ഉ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ത് ക​​ർ​​ഷ​​ക​​രു​​ടെ വ​​രു​​മാ​​നം നി​​ല​​നി​​ർ​​ത്താ​​നും സ​​ർ​​ക്കാ​​രി​​ന് സാ​​ന്പ​​ത്തി​​ക ലാ​​ഭ​​ത്തി​​നും കാ​​ര​​ണ​​മാ​​കും.

International

തായ്‌വാന് 1,115 കോടി ഡോളറിന്‍റെ ആയുധങ്ങൾ യുഎസ് നല്കും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​നീ​​​സ് ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌​​​വാ​​​ന് വ​​​ന്പ​​​ൻ ആ​​​യു​​​ധ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. എ​​​ട്ടു വി​​​ൽ​​​പ​​​ന ക​​​രാ​​​റു​​​ക​​​ളി​​​ലാ​​​യി മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും അ​​​ട​​​ക്കം 1,115 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​നു വി​​​ൽ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

താ​​​യ്‌​​​വാ​​​ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​കസ​​​ഹാ​​​യ​​​മാ​​​ണി​​​ത്. ട്രം​​​പി​​നു മു​​​ന്പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജോ ​​​ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്ത് മൊ​​​ത്തം 840 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കസ​​​ഹാ​​​യ​​​മേ താ​​​യ്‌​​​വാ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ.

ഹി​​​മാ​​​ർ​​​സ് റോ​​​ക്ക​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ 82 യൂ​​​ണി​​​റ്റ്, 420 ആ​​​ർ​​​മി ടാ​​​ക്റ്റി​​​ക്ക​​​ൽ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം താ​​​യ്‌​​​വാ​​​നു ന​​​ല്കു​​​ന്ന​​​ത്. യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​നാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളാ​ണി​വ.

താ​​​യ്‌​​​വാ​​​ൻ പാ​​​ക്കേ​​​ജി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക സോ​​​ഫ്റ്റ്‌​​വേ​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ണ് അ​​​റി​​​യി​​​പ്പ്. താ​​​യ്‌​​​വാ​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മേ​​​ഖ​​​ല​​​യി​​​ൽ സന്തു​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സൈ​​​നി​​​ക പാ​​​ക്കേ​​​ജി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ രോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര ധാ​​​ര​​​ണ​​​ക​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ൾ ചൈ​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

International

വെനസ്വേല: ട്രംപ് ഭരണകൂടം അബദ്ധം കാട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യ

മോ​​​സ്കോ: ​​​വെ​​​ന​​​സ്വ​​​ലേ​​​യു​​​ടെ എ​​​ണ്ണ​​​വി​​​ല്പ​​​ന ത​​​ട​​​ഞ്ഞ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി റ​​​ഷ്യ. വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധം കാ​​​ണി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല റ​​​ഷ്യ​​​യു​​​ടെ സൗ​​​ഹൃ​​​ദ​​​രാ​​​ജ്യ​​​മാ​​​ണ്. ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് അ​​​മേ​​​രി​​​ക്ക ക​​​ട​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. പ്രാ​​​യോ​​​ഗി​​​ക സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​ത്തി​​​നു മു​​​തി​​​രി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്നു​​​വെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം ത​​​ട​​​യാ​​​ൻ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ഒ​​​രു ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തോ​​​ടെ മു​​​ഖ്യ​​​ വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​മാ​​​യ എ​​​ണ്ണ വി​​​ൽ​​​ക്കാ​​​ൻ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ബാ​​​ര​​​ൽ എ​​​ണ്ണ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ല.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കാ​​​നാ​​​ണു ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി ​​​ബു​​​ധ​​​നാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ദേ​​​ശകാര്യ മ​​​ന്ത്രി യു​​​വാ​​​ൽ ഗി​​​ല്ലു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ ഭീ​​​ഷ​​​ണി​​​ക​​​ളെ ചൈ​​​ന എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും വാം​​​ഗ് യി ​​​വെ​​​ന​​​സ്വ​​​ലേ​​​ൻ മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്.

National

ചൈനീസ് പൗരനെ നാടുകടത്തി

ശ്രീ​​​​ന​​​​ഗ​​​​ർ: വീ​​​സ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ലം​​​​ഘി​​​​ച്ച് ല​​​​ഡാ​​​​ക്കി​​​​ലും ജ​​​​മ്മു കാ​​ഷ്മീ​​​​രി​​​​ലും പ്ര​​​​വേ​​​​ശി​​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ചൈ​​​​നീ​​​​സ് പൗ​​​​ര​​​​ൻ ഹു ​​​​കോ​​​​ങ്ടാ​​​​യി​​​​യെ ഹോ​​​​ങ്കോം​​​​ഗി​​​​ലേ​​​​ക്ക് നാ​​​​ടു​​​​ക​​​​ട​​​​ത്തി.

ടൂ​​​റി​​​സ്റ്റ് വീ​​​സ​​​യി​​​ലാ​​​ണ് ഹു ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വാ​​​​രാ​​​​ണ​​​​സി, ആ​​​​ഗ്ര, ന്യൂ​​​​ഡ​​​​ൽ​​​​ഹി, ജ​​​​യ്പു​​​ർ, സ​​​​ർ​​​​നാ​​​​ഥ്, ഗ​​​​യ, കു​​​​ശി ന​​​​ഗ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബു​​​​ദ്ധ​​​​മ​​​​ത കേന്ദ്രങ്ങൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ന​​​​വം​​​​ബ​​​​ർ 20ന് ​ ​​​ലേ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​യി ​​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ക​​​യും അ​​​വി​​​ടു​​​ത്തെ ഫോ​​​​റി​​​​നേ​​​​ഴ്സ് റീ​​​​ജ​​​ണ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ് കൗ​​​ണ്ട​​​​റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​തെ വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റുകയും ചെയ്തു.

International

പ​രീ​ക്ഷ​ണ​യോ​ട്ടം; ചൈ​ന​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ബീ​യ്ജിം​ഗ്: പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തിയ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റു. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലെ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ലാണ് സംഭവം.

ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ചൈ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ അ​പ​ക​ട​മാ​ണി​ത്. ഭൂ​ച​ല​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താൻ സ്ഥാ​പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ട്രെ​യി​ൻ ഓ​ടി​ച്ച​ത്.

ഈ ​ട്രെ​യി​ൻ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ന​രി​കി​ലെ ട്രാ​ക്കി​ൽ വ​ച്ച് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ള​ഞ്ഞ ട്രാ​ക്ക് ആ​യ​തി​നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രെ​യി​ൻ എ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

International

യു​എ​സി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി ചൈ​ന; ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് ചൈ​ന വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​സ്- ചൈ​ന വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മാ​സ​ങ്ങ​ളോ​ളം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.

യു​എ​സി​ൽ നി​ന്നു​ള്ള സോ​യാ​ബീ​ന്‍ ക​യ​റ്റു​മ​തി​യു​ടെ പ​കു​തി​യി​ല​ധി​ക​വും ചൈ​ന​യി​ലേ​ക്കാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി തീ​രു​വ​യെ തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ചൈ​ന ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ ക​ര്‍​ഷ​ക​ര്‍​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തി​ങ്ക​ളാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ് അ​റി​യി​ച്ചി​രു​ന്നു.

മെ​യ് മാ​സ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ന്‍ സോ​യാ​ബീ​ന്‍ ചൈ​ന വാ​ങ്ങു​ന്ന​ത്. ക​യ​റ്റു​മ​തി വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ ന​ഷ്ടം ഒ​രു പ​രി​ധി വ​രെ നി​ക​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ർ‌.

 

.

 

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങി​യ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​ക്കാ​ര​ണ​ത്താ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ‌

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. ഡി​ജി​സി​എ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​ത്തെ ചാ​രം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

National

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​ത്; ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് പ്ര​സ്താ​വ​ന.

എ​ത്ര നി​രാ​ക​രി​ച്ചാ​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​താ​ണെ​ന്ന വ​സ്തു​ത മ​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കും എ​ന്നാ​ണ് ചൈ​നീ​സ് നി​യ​മം. ചൈ​ന​യു​ടെ ത​ന്നെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്‌​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

National

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ചൈ​നീ​സ് പൗ​ര​ൻ പി​ടി​യി​ൽ

ല​ക്നൗ: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ച് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ത​ന്ത്ര പ്ര​ധാ​ന​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ചൈ​നീ​സ് പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ രൂ​പൈ​ദി​ഹ ചെ​ക്ക്പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

സ​ശ​സ്ത്ര സീ​മ ബാ​ൽ ആ​ണ് ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന ലി​യു കു​ൻ​ജിം​ഗി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നേ​പ്പാ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ശേ​ഷം ലി​യു കു​ൻ​ജിം​ഗ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശം ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ളൊ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​സ്എ​സ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​ൻ,ചൈ​നീ​സ്, നേ​പ്പാ​ൾ ക​റ​ൻ​സി​ക​ളും . മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്എ​സ്ബി​യും പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

International

ചൈനയിലെ ജപ്പാൻകാർക്ക് സുരക്ഷാ മുന്നറിയിപ്പ്

ടോ​​​ക്കി​​​യോ: ചൈ​​​ന​​​യി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ സു​​​ര​​​ക്ഷാ കാ​​​ര്യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത​​​പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു ജ​​​പ്പാ​​​ൻ. ജ​​​ന​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യി​​​രി​​​ക്കേ​​​യാ​​​ണു ജ​​​പ്പാ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ചൈ​​​ന താ​​​യ്‌​​​വാ​​​നെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ജ​​​പ്പാ​​​നു സൈ​​​നി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി പ​​​റ​​​ഞ്ഞ​​​താ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ ഭ​​​രി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​നെ ത​​​ങ്ങ​​​ളു​​​ടെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണു ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സൈ​​​നി​​​ക​​ ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ താ​​​യ്‌​​​വാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം ചൈ​​​ന ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​ട്ടി​​​ല്ല.

പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ജ​​​പ്പാ​​​നും ചൈ​​​ന​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ല. ത​​​കാ​​​യി​​​ച്ചി പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ചൈ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തു സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു ജ​​​പ്പാ​​​നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നേ​​​ര​​​ത്തേ ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​രു​​​തെ​​​ന്നു ചൈ​​​ന നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ജ​​​പ്പാ​​​നി​​​ലെ​​​ത്തു​​​ന്ന ടൂ​​​റി​​​സ്റ്റു​​​ക​​​ളി​​​ൽ നാ​​​ലി​​​ലൊ​​​ന്നും ചൈ​​​ന​​​ക്കാ​​​രാ​​​ണ്. ചൈ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ജ​​​പ്പാ​​​ന്‍റെ ടൂ​​​റി​​​സം​​വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കും.

Business

ഖ​​ന​​ന യ​​ന്ത്ര​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി; ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്ര​​യ​​ത്വം കൂ​​ടി

മും​​ബൈ: അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ​​ക്കും ഖ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യ​​ന്ത്രോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്ര​​യ​​ത്വം കു​​ത്ത​​നെ വ​​ർ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്.

വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം അ​​ജി​​റ്റേ​​റ്റ​​റു​​ക​​ൾ, ഫ​​ർ​​ണ​​സു​​ക​​ൾ, ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ൾ, വേ​​ർ​​തി​​രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളു​​ടെ ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​നും ഉ​​ത്പാ​​ദ​​ന​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​ത്യേ​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 263 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ഇ​​ത്ത​​രം യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ടെ ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ചൈ​​ന​​യു​​ടെ പ​​ങ്ക് 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 24.6 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 44.6 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു, ഇ​​ത് ഈ ​​കാ​​ല​​യ​​ള​​വി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ്.

അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്ക് പു​​റ​​മെ, അ​​വ സം​​സ്ക​​രി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്കും ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്രി​​ത​​ത്വം ഉ​​യ​​രു​​ന്നു. സ്വ​​ന്ത​​മാ​​യ അ​​പൂ​​ർ​​വ ധാ​​തു മൂ​​ല്യ ശൃം​​ഖ​​ല കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന ത​​ന്ത്ര​​പ​​ര​​മാ​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഇ​​ത് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​ത്. ശു​​ദ്ധീ​​ക​​ര​​ണം, വേ​​ർ​​തി​​രി​​ക്ക​​ൽ, കാ​​ന്ത നി​​ർ​​മാ​​ണം എ​​ന്നി​​വ​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന യ​​ന്ത്ര​​ങ്ങ​​ളു​​ടെ ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ പ​​കു​​തി​​യോ​​ളം ഇ​​പ്പോ​​ൾ ചൈ​​ന​​യി​​ൽ നി​​ന്നാ​​ണ്. ക്ലീ​​ൻ എ​​ന​​ർ​​ജി, ഇ​​ല​​ക്‌ട്രി​​ക് മൊ​​ബി​​ലി​​റ്റി, പ്ര​​തി​​രോ​​ധ നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ നി​​ർ​​ണാ​​യ​​ക​​മാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾക്ക് ഈ ​​യ​​ന്ത്ര​​ങ്ങ​​ൾ അ​​ത്യാവശ്യ​​മാ​​ണ്.

ചില ഉ​​ത്പ​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ, ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള പ്ര​​ത്യേ​​ക യ​​ന്ത്രോ​​പ​​ക​​ര​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി അ​​ഞ്ചി​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു. സെ​​ഡി​​മെ​​ന്‍റേഷ​​ൻ, ക്രി​​സ്റ്റ​​ലൈ​​സേ​​ഷ​​ൻ അ​​ജി​​റ്റേ​​റ്റ​​റു​​ക​​ൾ, മാ​​ഗ്നെ​​ട്രോ​​ണ്‍ സ്പ​​ട്ട​​റിം​​ഗ്, കോ​​ട്ടിം​​ഗ് സി​​സ്റ്റ​​ങ്ങ​​ൾ, അ​​പൂ​​ർ​​വ എ​​ർ​​ത്ത് മാ​​ഗ്ന​​റ്റ് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ൻ​​ഡിം​​ഗ്, ലാ​​മി​​നേ​​റ്റിം​​ഗ് മെ​​ഷീ​​നു​​ക​​ൾ ഉൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ത്യേ​​ക യ​​ന്ത്ര​​ങ്ങ​​ൾ എ​​ന്നി​​വ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 159 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 864 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി.
മി​​ക്സിം​​ഗ് പാ​​ഡി​​ലു​​ക​​ൾ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മി​​ക്സ​​റു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി ഇ​​ര​​ട്ടി​​യാ​​യി 170 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ലോ​​ഹ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 32 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി മൂ​​ന്നി​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു.

ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ളെ വി​​ഭാ​​ഗ​​ത്തി​​ൽ ജ​​പ്പാ​​നെ​​യും ജ​​ർ​​മ​​നി​​യെ​​യും മ​​റി​​ക​​ട​​ന്ന് ചൈ​​ന ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​ത​​ര​​ണ​​ക്കാ​​രാ​​യി. 2019 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 24 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 44 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ഫ​​ർ​​ണ​​സു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ചൈ​​ന ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നി​​ടെ അ​​തി​​ന്‍റെ വി​​ഹി​​തം 38.2 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​നും 2020 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​നും ഇ​​ട​​യി​​ൽ ഇ​​ത് 56 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം മൊ​​ത്ത​​ത്തി​​ൽ ഇ​​ന്ത്യ 2.47 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളും ഖ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യ​​ന്ത്ര​​ങ്ങ​​ളും ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 1.07 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​തി​​ൽ 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ചൈ​​ന​​യി​​ൽ നി​​ന്നാ​​ണ്, ഏ​​ഴ് വ​​ർ​​ഷം മു​​ന്പ് ഇ​​ത് വെ​​റും 263 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു.

Business

ചൈ​​ന​​യി​​ൽ​​നി​​ന്ന് അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ; ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ​​ക്ക് ലൈ​​സ​​ൻ​​സ്

ന്യൂ​​ഡ​​ൽ​​ഹി: ചൈ​​ന​​യി​​ൽ​​നി​​ന്ന് അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള ലൈ​​സ​​ൻ​​സ് ചി​​ല ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ​​ക്ക് ല​​ഭി​​ച്ച​​താ​​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ മു​​ത​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ വ​​രെ​​യും ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ൾ മു​​ത​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ വ​​രെ​​യു​​ള്ള നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്ക് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ് ഈ ​​അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ. ഇ​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​ക്ക് ചൈ​​ന ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഇ​​ന്ത്യ​​യി​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക് ഉ​​ത്പ​​ന​​ങ്ങ​​ളു​​ടെ വ്യ​​വ​​സാ​​യ​​ത്തി​​ന് ഒ​​രു പ്ര​​ധാ​​ന ആ​​ശ​​ങ്ക​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു.

ഭാ​​വി​​ൽ അ​​പൂ​​ർ​​വ ഭൗ​​മ വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​യി​​ലെ ത​​ട​​സ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​ഭ്യ​​ന്ത​​ര​​വ്യ​​വ​​സാ​​യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ൻ ഇ​​ന്ത്യ ഇ​​വ​​യു​​ടെ ക​​രു​​ത​​ൽ ശേ​​ഖ​​രം വ​​ർ​​ധി​​പ്പി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു.

കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ നാ​​ഷ​​ണ​​ൽ ക്രി​​ട്ടി​​ക്ക​​ൽ മി​​ന​​റ​​ൽ മി​​ഷ​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി. നി​​ല​​വി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ധാ​​തു സം​​സ്ക​​ര​​ണ​​പ്ലാ​​ന്‍റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ഇ​​ൻ​​സെ​​ന്‍റീ​​വു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ 500 കോ​​ടി രൂ​​പ നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​പാ​​ർ​​ക്കു​​ക​​ളി​​ൽ ധാ​​തു സം​​സ്ക​​ര​​ണ യൂ​​ണി​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾക്കു സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കും. കൂ​​ടാ​​തെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ വി​​ക​​സി​​പ്പി​​ക്കാ​​ൻ അ​​വ​​രെ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും.

National

ഇന്ത്യൻ അതിർത്തിക്കു സമീപം വ്യോമ പ്രതിരോധ സൈറ്റ് നിർമിച്ച് ചൈന

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​ചൈ​​​ന സൈ​​​നി​​​ക​​​ർ 2020ൽ ​​​ഏ​​​റ്റു​​​മു​​​ട്ടി​​​യ ഗാ​​​ൽ​​​വ​​​ൻ താ​​​ഴ്‌വര​​​യ്ക്കു സ​​​മീ​​​പം ചൈ​​​ന പു​​​തി​​​യ വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സൈ​​​റ്റ് നി​​​ർ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ത്യ-​​​ചൈ​​​ന ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ലെ ഒ​​​രു ഫ്രി​​​ക്‌​​​ഷ​​​ൻ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്നി​​​നു സ​​​മീ​​​പം ചൈ​​​ന​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഉ​​​പ​​​ഗ്ര​​​ഹ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഫ്രി​​​ക്‌​​​ഷ​​​ൻ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ​​​നി​​​ന്നും ഏ​​​ക​​​ദേ​​​ശം 110 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മ​​​ക​​​ലെ ടി​​​ബ​​​റ്റി​​​ലെ പാ​​​ങ്കോം​​​ഗ് ത​​​ടാ​​​ക​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തെ തീ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു ചൈ​​​ന​​​യു​​​ടെ നി​​​ർ​​​മാ​​​ണം.


വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ക​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ക​​​ണ്‍ട്രോ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, ബാ​​​ര​​​ക്കു​​​ക​​​ൾ, വാ​​​ഹ​​​ന ഷെ​​​ഡു​​​ക​​​ൾ, യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ സം​​​ഭ​​​ര​​​ണ​​​ശാ​​​ല​​​ക​​​ൾ, റ​​​ഡാ​​​ർ സ്ഥാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​കു​​​ന്നു​​​ണ്ട്.

ദീ​​​ർ​​​ഘ​​​ദൂ​​​ര എ​​​ച്ച്ക്യു-9 സ​​​ർ​​​ഫ​​​സ്-​​​ടു- എ​​​യ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ​​​ക്ക് ഈ ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​നു​​​മാ​​​നം.

Latest News

Corehub Up