x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​ക്ഷാ​മം രൂ​ക്ഷം; ക്യൂ​ബ​യ്ക്ക് കൈ​ത്താ​ങ്ങാ​യി ചൈ​ന​യു‌​ടെ ഭ​ക്ഷ്യ​ക​പ്പ​ൽ


Published: May 26, 2026 02:20 AM IST | Updated: May 26, 2026 02:20 AM IST

ഹ​വാ​ന: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഭ​ക്ഷ്യ​ക്ഷാ​മ​വും നേ​രി​ടു​ന്ന ക്യൂ​ബ​യ്ക്ക് ആ​ശ്വാ​സ​വു​മാ​യി ചൈ​ന​യു​ടെ സ​ഹാ​യം. ചൈ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 15,000 ട​ൺ അ​രി അ​ട​ങ്ങു​ന്ന ആ​ദ്യ ക​പ്പ​ൽ ക്യൂ​ബ​ൻ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ലെ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. ക്യൂ​ബ​യ്ക്കാ​യി ചൈ​ന വാ​ഗ്ദാ​നം ചെ​യ്ത ആ​കെ 60,000 ട​ൺ അ​രി​യു​ടെ ആ​ദ്യ ഗ​ഡു​വാ​ണി​ത്.

അ​ടു​ത്ത കാ​ല​ത്താ​യി ചൈ​ന ക്യൂ​ബ​യ്ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ​സ​ഹാ​യ​മാ​ണി​തെ​ന്ന് ക്യൂ​ബ​യി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ർ ഹു​വ സി​ൻ വ്യ​ക്ത​മാ​ക്കി. ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്തി രാ​ജ്യ​ത്തെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കും ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​മെ​ന്നും നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യാ​ണെ​ന്നും ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗേ​ൽ ഡി​യാ​സ് കാ​ന​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ ജ​നു​വ​രി​യി​ൽ യു​എ​സ് പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് വെ​ന​സ്വേ​ല​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി നി​ല​ച്ച​തും യു​എ​സ് ഉ​പ​രോ​ധ​ങ്ങ​ളും കാ​ര​ണം ക്യൂ​ബ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ടു​ത്ത വൈ​ദ്യു​തി മു​ട​ക്ക​വും എ​ണ്ണ​ക്ക​മ്മി​യും നേ​രി​ടു​ന്ന ദ്വീ​പ് രാ​ഷ്ട്ര​ത്തി​ന് ചൈ​ന​യു​ടെ ഈ ​സ​ഹാ​യം താ​ത്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

 

Tags : Cuba China shipment Latest News

Recent News

Corehub Up