Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cuba

ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം ഫ്ലോ​റി​ഡ വ​രെ

ഹ​വാ​ന: ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ക്യൂ​ബ​യി​ലെ മാ​ന്‍റു​വ ന​ഗ​ര​ത്തി​ൽ നി​ന്നും ഏ​ക​ദേ​ശം 65 മൈ​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി ക​ട​ലി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

ഭൂ​നി​ര​പ്പി​ൽ നി​ന്നും ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ർ മാ​ത്രം താ​ഴ്ച​യി​ലാ​ണ് ഇ​ത് സം​ഭ​വി​ച്ച​ത്. ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്ന് ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സ്റ്റേ​റ്റി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

മി​യാ​മി, ഒ​ർ​ലാ​ൻ​ഡോ, ടാ​മ്പ, ജാ​ക്സ​ൺ​വി​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം നേ​രി​യ കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ട​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ സ്ഥി​രീ​ക​രി​ച്ചു.

International

30 വ​ർ​ഷം മു​ൻ​പ​ത്തെ വി​മാ​ന ആ​ക്ര​മ​ണം: മു​ൻ ക്യൂ​ബ​ൻ ഭ​ര​ണാ​ധി​കാ​രി റൗ​ൾ കാ​സ്ട്രോ​ക്കെ​തി​രെ അ​മേ​രി​ക്ക​യു​ടെ കു​റ്റ​പ​ത്രം

വാ​ഷിം​ഗ്ട​ൺ: മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് ര​ണ്ട് അ​മേ​രി​ക്ക​ൻ സി​വി​ൽ വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ട കേ​സി​ൽ മു​ൻ ക്യൂ​ബ​ൻ ഭ​ര​ണാ​ധി​കാ​രി റൗ​ൾ കാ​സ്ട്രോ (94) ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്കെ​തി​രെ അ​മേ​രി​ക്ക കു​റ്റ​പ​ത്രം പു​റ​പ്പെ​ടു​വി​ച്ചു. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​ന് ക്യൂ​ബ​ൻ ഭ​ര​ണ​കൂ​ട​ത്തി​ലെ ഒ​രു ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​നെ​തി​രെ യു​എ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ക​ഴി​ഞ്ഞ 70 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്.

1996 ഫെ​ബ്രു​വ​രി 24-നാ​യി​രു​ന്നു അ​ന്താ​രാ​ഷ്ട്ര വ്യോ​മാ​തി​ർ​ത്തി​യി​ൽ വ​ച്ച് നി​രാ​യു​ധ​രാ​യ ര​ണ്ട് വി​മാ​ന​ങ്ങ​ൾ​ക്ക് നേ​രെ ക്യൂ​ബ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഫ്ലോ​റി​ഡ ക​ട​ലി​ടു​ക്കി​ൽ ക്യൂ​ബ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്ന 'ബ്ര​ദേ​ഴ്സ് ടു ​ദി റെ​സ്ക്യൂ' എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യു​ടെ വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ. ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ലോ​സ് കോ​സ്റ്റ, അ​ർ​മാ​ണ്ടോ അ​ല​ജാ​ൻ​ഡെ ജൂ​നി​യ​ർ, മാ​രി​യോ ഡി ​ലാ പെ​ന, പാ​ബ്ലോ മൊ​റാ​ല​സ് എ​ന്നീ നാ​ല് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​ഭ​യാ​ർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ ക്യൂ​ബ​ൻ ചാ​ര​ന്മാ​ർ നു​ഴ​ഞ്ഞു​ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്ന​ത്തെ ക്യൂ​ബ​ൻ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന റൗ​ൾ കാ​സ്ട്രോ​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ മി​സൈ​ൽ തൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ക​ണ്ടെ​ത്ത​ൽ.

അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക, വി​മാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക, കൊ​ല​പാ​ത​കം എ​ന്നീ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഇ​വ​ർ​ക്ക് വ​ധ​ശി​ക്ഷ​യോ ജീ​വ​പ​ര്യ​ന്തം ത​ട​വോ ല​ഭി​ക്കാം. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ലൂ​യി​സ് റൗ​ൾ ഗോ​ൺ​സാ​ല​സ് (65) നി​ല​വി​ൽ യു​എ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ഫ്ബി​ഐ മി​യാ​മി ഫീ​ൽ​ഡ് ഓ​ഫി​സാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

30 വ​ർ​ഷ​മാ​യി നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തൊ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും, അ​മേ​രി​ക്ക​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​വ​ർ എ​ത്ര ഉ​ന്ന​ത പ​ദ​വി​യി​ലാ​യാ​ലും അ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും യു.​എ​സ് ആ​ക്റ്റിം​ഗ് അ​റ്റോ​ർ​ണി ജ​ന​റ​ൽ ടോ​ഡ് ബ്ലാ​ഞ്ചെ​യും എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ലും വ്യ​ക്ത​മാ​ക്കി.

International

ക്യൂബയിൽ യുഎസ് കണ്ണുവയ്ക്കുമ്പോൾ; സ്ഥിതി അതീവ ദയനീയം

കരിബിയൻ കടലിന്‍റെ നീലിമയിൽ പൊതിഞ്ഞ ഒരു ദ്വീപ്, അതാണ് ക്യൂബ. തുടിക്കുന്ന സംസ്കാരവും സമ്പന്നമായ ചരിത്രവും കരിബിയൻ ചൈതന്യവും ഒത്തുചേർന്ന ഒരു നാട്. ഹോസെ മാർത്തിയുടെ വിപ്ലവ കവിതകൾ വായിച്ച്, ചെ ഗുവേരയുടെ ആദർശങ്ങൾ ഏറ്റുപിടിച്ച്, ഫിദൽ കാസ്ട്രോയുടെ വാക്കുകളിൽ സ്വപ്നം കണ്ട ഒരു ജനത.

പക്ഷേ ആ ദ്വീപിന്‍റെ കഥ അതിന്‍റെ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തൊട്ടടുത്ത്, വെറും തൊണ്ണൂറ് മൈൽ അകലെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്‌ട്രമായ അമേരിക്ക സ്ഥിതിചെയ്യുന്നത്. ക്യൂബയുടെ ഏറ്റവും അടുത്ത അയൽക്കാരൻ പക്ഷേ ക്യൂബയുടെതന്നെ ഏറ്റവും വലിയ എതിരാളിയാണ്.

ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം വെറുമൊരു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തർക്കം മാത്രമല്ല. അത് ശീതയുദ്ധത്തിന്‍റെ നിഴലിൽ രൂപപ്പെട്ട, ആണവയുദ്ധത്തിന്‍റെ വക്കിൽ വരെ എത്തിയ, തലമുറകളെ മുഴുവൻ ബാധിച്ച ഒരു ദീർഘ ചരിത്രത്തിന്‍റെ കഥ കൂടിയാണ്. അധികാരത്തിന്‍റെയും പ്രതിരോധത്തിന്‍റെയും, ആദർശത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ.

ചരിത്ര പശ്ചാത്തലം

ക്യൂബയുടെ ചരിത്രം സ്വാതന്ത്ര്യത്തിനായുള്ള നിരന്തരമായ പോരാട്ടത്തിന്‍റെ ചരിത്രം കൂടിയാണ്. നൂറ്റാണ്ടുകളോളം സ്പാനിഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ആ ജനത 1898ൽ സ്വാതന്ത്ര്യത്തിന്‍റെ പടിവാതിൽക്കൽ വരെ എത്തി. സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടതോടെ ക്യൂബ സ്വതന്ത്രമായി എന്നിരുന്നാലും ആ സ്വന്തന്ത്രം പൂർണതയിലേക്ക് എത്തിയിരുന്നില്ല.

പ്ലാറ്റ് അമൻഡ്മെന്‍റ് എന്ന കരാറിലൂടെ ക്യൂബയുടെ വിദേശനയത്തിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടാനുള്ള അവകാശം അമേരിക്ക സ്വയം ഏറ്റെടുത്തു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അമേരിക്കൻ കമ്പനികൾ ക്യൂബയുടെ പഞ്ചസാര വ്യവസായവും ഭൂമിയും കൈയടക്കി. ഹവാന അമേരിക്കൻ താൽപര്യങ്ങളുടെ കേന്ദ്രമായി മാറ്റി. ക്യൂബൻ ഭരണാധികാരികൾ വാഷിങ്ടണിന്‍റെ ഇഷ്ടത്തിനനുസരിച്ച് ഭരിച്ചു. ഇത് സാധാരണ ജന ജീവിതത്തെ ദാരിദ്രത്തിലേക്കു നയിച്ചു.

ഇതിനു തുടർച്ചയായി, 1959 ജനുവരിയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ അമേരിക്കൻ അനുകൂലിയായ ഫുൾഗൻസിയോ ബാറ്റിസ്റ്റയുടെ സർക്കാരിനെ അധികാരഭ്രഷ്ടരാക്കി. ക്യൂബ ഒരു സോഷ്യലിസ്റ്റ് രാഷ്‌ട്രമായി പുനർജനിച്ചു. അമേരിക്കയുമായുള്ള ബന്ധം അതിവേഗം തകരാനും ഇതു പ്രധാന കാരണമായി.

ശീതയുദ്ധ കാലഘട്ടം

കാസ്ട്രോ അധികാരത്തിൽ വന്നതോടെ ക്യൂബ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു. ക്യൂബയിൽ പ്രവർത്തിച്ചിരുന്ന അമേരിക്കൻ കമ്പനികൾ സർക്കാർ ഏറ്റെടുത്തു. വാഷിങ്ടണിന് അത് അസഹനീയമായി മാറി. 1961ൽ അമേരിക്ക ക്യൂബയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. തൊട്ടടുത്ത വർഷം സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.

ബന്ധം വഷളായതിന്‍റെ ആദ്യ പരിണതഫലം 1961 ഏപ്രിലിൽ ലോകം കണ്ടു. സിഐഎയുടെ പിന്തുണയോടെ പരിശീലനം നേടിയ ക്യൂബൻ പ്രവാസികൾ ബേ ഓഫ് പിഗ്സിൽ ആക്രമണം നടത്തി. കാസ്ട്രോ സർക്കാരിനെ തകർക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. എന്നാൽ, ആ ശ്രമം പരാജയപ്പെട്ടുകയാണ് ഉണ്ടായത്. അമേരിക്കയ്ക്ക് അതു വലിയ നയതന്ത്ര തിരിച്ചടിയായി മാറി.

ഏറ്റവും നിർണായകമായ നിമിഷം വന്നത് 1962 ഒക്ടോബറിലാണ്. ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ വിന്യസിക്കുന്നുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പ്രസിഡന്‍റ് കെന്നഡി ക്യൂബയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. തുടർന്നുള്ള പതിമൂന്ന് ദിവസം ലോകം ശ്വാസം അടക്കിപ്പിടിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ പിൻവലിച്ച് ആണവ യുദ്ധം ഒഴിവാക്കി.
ആ പ്രതിസന്ധിക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം കൂടുതൽ വർധിച്ചു.

ഉപരോധത്തിന്‍റെ ആഘാതം

അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ക്യൂബയ്ക്കു വെറുമൊരു രാഷ്‌ട്രീയ സമ്മർദമായിരുന്നില്ല. അത് ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ നേരിട്ടു ബാധിച്ച തീരുമാനമായിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ ഉപരോധം ലോക ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നിലനിന്ന സാമ്പത്തിക ഉപരോധങ്ങളിൽ ഒന്നാണ്.

ആ ഉപരോധം ക്യൂബൻ സമ്പദ്‌വ്യവസ്ഥയെ അടിമുടി തകർത്തു. അമേരിക്കയുമായുള്ള വ്യാപാരം പൂർണമായും നിലക്കുവാനും മരുന്ന്, ഭക്ഷണം, ഇന്ധനം തുടങ്ങിയവയുടെ ക്ഷാമത്തിനും ഇതു കാരണമായി. സോവിയറ്റ് യൂണിയന്‍റെ പിന്തുണ ഉണ്ടായിരുന്ന കാലത്ത് ക്യൂബ ഒരു വിധം ഇതിനെതിരെ പിടിച്ചുനിന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണു. ആ കാലഘട്ടത്തെ ക്യൂബക്കാർ വിളിച്ചത് “സ്പെഷൽ പീരിയഡ്” എന്നാണ് - പട്ടിണിയുടെയും ഇരുട്ടിന്‍റെയും കാലംമായി അവർ അതിനെ അടയാളപ്പെടുത്തുന്നു.

സാധാരണ ജനത്തിന്‍റെ ജീവിതം കഠിനമായിരുന്നു. വൈദ്യുതി മണിക്കൂറുകളോളം നിലച്ചു. ആശുപത്രികളിൽ മരുന്നു തികയാതെ വന്നു. ഭക്ഷണ റേഷനിംഗ് സാധാരണമായി. ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ രാജ്യം വിടാൻ നിർബന്ധിതരായി. ആയിരക്കണക്കിനു ക്യൂബക്കാർ ചങ്ങാടങ്ങളിലും ചെറു ബോട്ടുകളിലും കയറി ഫ്ലോറിഡ കടലിടുക്ക് താണ്ടി അമേരിക്കയിലേക്ക് പലായനം ചെയ്തു.
എന്നാൽ, ക്യൂബ തളർന്നില്ല. പരിമിതമായ വിഭവങ്ങൾകൊണ്ട് ആരോഗ്യ സംരക്ഷണ സംവിധാനവും വിദ്യാഭ്യാസ മേഖലയും നിലനിർത്തി. ജൈവകൃഷി വ്യാപകമായി. ടൂറിസം പ്രധാന വരുമാന മാർഗമായി. ഉപരോധത്തെ അതിജീവിക്കാൻ ക്യൂബ സ്വന്തം വഴികൾ കണ്ടെത്തി.

ശത്രുത അലിഞ്ഞെങ്കിലും

പതിറ്റാണ്ടുകളുടെ ശത്രുതയ്ക്കു ശേഷം, 2014 ഡിസംബറിൽ ലോകം ഒരു അപ്രതീക്ഷിത നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയും ക്യൂബൻ പ്രസിഡന്‍റ് റൗൾ കാസ്ട്രോയും ഒരേസമയം ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. അർധ നൂറ്റാണ്ടിലേറെ നീണ്ട ഒറ്റപ്പെടലിന് അവസാനമിടാൻ ഇരു രാജ്യങ്ങളും തയാറാണെന്ന് അവർ പ്രഖ്യാപിച്ചു. 2015ൽ ഹവാനയിൽ അമേരിക്കൻ എംബസി വീണ്ടും തുറന്നു. 1961ൽ അടച്ചുപൂട്ടിയ ശേഷം ആദ്യമായി അമേരിക്കൻ പതാക ക്യൂബൻ മണ്ണിൽ ഉയർന്നു. ഒബാമ നേരിട്ട് ഹവാന സന്ദർശിച്ചു. 88 വർഷത്തിനിടെ ക്യൂബ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റായി ഒബാമ മാറി.

വീണ്ടും നയം മാറ്റം

എന്നാൽ, ആ അനുരഞ്ജനം അധികകാലം നീണ്ടില്ല. 2017ൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെ നയം മാറി. ക്യൂബയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. ഉപരോധം വീണ്ടും ശക്തിപ്പെടുത്തി. ക്യൂബയെ ഭീകരവാദ രാഷ്‌ട്രങ്ങളുടെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തി.
ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നപ്പോൾ മാറ്റത്തിന്‍റെ സൂചനകൾ ഉണ്ടായി. ചില നിയന്ത്രണങ്ങൾ ഇളവ് ചെയ്തു. എന്നാൽ, ഉപരോധം പൂർണമായി നീക്കിയില്ല. ക്യൂബൻ ജനതയുടെ ജീവിതം അപ്പോഴും ദുഷ്കരമായി തുടർന്നു.

ഇന്നത്തെ അവസ്ഥ

2026-ൽ ക്യൂബ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിൽ ഒന്നാണ്. Economist Intelligence Unit (EIU) ന്‍റെ കണക്കുകൾ പ്രകാരം 2026-ൽ ക്യൂബയുടെ ജിഡിപി 7.2 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഇതുവരെ ആകെ 23 ശതമാനത്തോളം സമ്പദ്‌വ്യവസ്ഥ ചുരുങ്ങിയിരിക്കുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിൽ ഒന്നായിരുന്ന ക്യൂബ, ഇന്ന് ആഭ്യന്തര ആവശ്യം പോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ്.

ഈ സാമ്പത്തിക തകർച്ചയുടെ ഏറ്റവും നേരിട്ടുള്ള ആഘാതം അനുഭവിക്കുന്നത് സാധാരണ ക്യൂബക്കാരനാണ്. ദിവസത്തിൽ 20 മണിക്കൂർ വരെ വൈദ്യുതി നിലയ്ക്കുന്നു. ഭക്ഷണവും മരുന്നും കടുത്ത ക്ഷാമത്തിലാണ്. ഒരു സർവേ പ്രകാരം പത്തിൽ ഏഴ് ക്യൂബക്കാരും ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കേണ്ട അവസ്ഥയിലാണ്. ഒരു മാസത്തെ ശരാശരി ശമ്പളം 13 ഡോളറിൽ താഴെ മാത്രം. ആശുപത്രികളിൽ മരുന്നു തികയുന്നില്ല. വഴിയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നു. ജെറ്റ് ഇന്ധനം തീർന്നതോടെ വിദേശ വിമാന സർവീസുകൾ നിലച്ചു. ടൂറിസം, ഒരുകാലത്ത് ക്യൂബയുടെ പ്രധാന വരുമാന സ്രോതസുകൾ ആയിരുന്നവ ഇന്ന് ഏതാണ്ട് തകർന്ന അവസ്ഥയിലാണ്.

കുഴഞ്ഞുമറിഞ്ഞ്

രാഷ്‌ട്രീയ ചിത്രം അതിലും സങ്കീർണമാണ്. ട്രംപ് ഭരണകൂടം ക്യൂബയെ അസാധാരണമായ ഭീഷണി എന്ന് വിശേഷിപ്പിച്ച് ദ്വീപിനുമേൽ ഊർജ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നു. 2026 മാർച്ചിൽ ക്യൂബൻ പ്രസിഡന്‍റ് മിഗേൽ ഡിയാസ്-കനൽ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ചു. ഊർജ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ചർച്ചകൾ എവിടെ എത്തുമെന്ന് ഇനിയും വ്യക്തമല്ല. മനുഷ്യാവകാശ രംഗത്തും അവസ്ഥ ഗുരുതരമാണ്. സ്വതന്ത്ര മാധ്യമങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. രാഷ്‌ട്രീയ തടവുകാർ ജയിലിൽ കഴിയുന്നു. ഈ ഉപരോധം ക്യൂബൻ ജനതയുടെ മൗലിക അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഉപരോധം ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം വിടുന്നവർ

ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം കുടിയേറ്റമാണ്. ഭക്ഷണവും വൈദ്യുതിയും ഭാവിയും ഇല്ലാതെ ആയിരക്കണക്കിന് ക്യൂബക്കാർ രാജ്യം വിടുകയാണ്. ജീവിതം അസഹ്യമാംവിധം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ് എന്ന് ദ്വീപിൽ തങ്ങുന്നവർ പോലും സമ്മതിക്കുന്നു.

ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇന്നും ഒരു വഴിത്തിരിവിലാണ്. അമേരിക്ക ഒരു വശത്ത് പരിമിതമായ നയതന്ത്ര സമ്പർക്കം തുടരുന്നു. ക്യൂബൻ സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരിട്ട് ഗുണം ലഭിക്കുന്ന സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക എന്നതാണ് വാഷിങ്ടണിന്‍റെ ഔദ്യോഗിക നിലപാട്. എന്നാൽ, ആ നയം ക്യൂബൻ ജനതയെ സഹായിക്കുന്നുണ്ടോ അതോ കൂടുതൽ ദുരിതത്തിലേക്ക് തള്ളുന്നുണ്ടോ എന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു.

വെനിസ്വേലയിലെ രാഷ്‌ട്രീയ സംഭവവികാസങ്ങളും ക്യൂബയിലെ പ്രതിഷേധ നിയന്ത്രണങ്ങളും ഇരു രാഷ്‌ട്രീങ്ങളും തമ്മിലുള്ള പിരിമുറുക്കം ഇനിയും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ ഈ ബന്ധം എങ്ങോട്ട് പോകും എന്നത് ഇന്നും അനിശ്ചിതമാണ്. ഭാവിയിൽ വെനസ്വേലയിൽ അമേരിക്ക ചെയ്തതുപോലെ ക്യൂബയിലേക്കും ഒരു കടന്നുകയറ്റം ഉണ്ടാകുമോയെന്ന ആകാംക്ഷയും പലർക്കുമുണ്ട്. ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അങ്ങനെയൊരു മോഹം ഇല്ലാതില്ല.

International

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ല; അടുത്ത ലക്ഷ്യം ക്യൂബയെന്നും ട്രംപ്

വാ​​​​ഷിം​​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്നും മി​​​​യാ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഫ്യൂ​​​​ച്ച​​​​ർ ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ് പ്രി​​​​യോ​​​​റി​​​​റ്റി ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ട്രം​​​​പ്, പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യും ന​​​​ൽ​​​​കി.

ഇ​​​​റാ​​​​ന്‍റെ വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ശൃം​​​​ഖ​​​​ല​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ല്ലാം വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ട്രം​​​​പ് പ​​​​രി​​​​ഹാ​​​​സ​​​​രൂ​​​​പേ​​​​ണ പ​​​​റ​​​​ഞ്ഞു. അ​​​ടു​​​ത്ത​​​ത് ക്യൂ​​​ബ​​​യാ​​​ണെ​​​ന്നും ട്രം​​​പ് പ​​​രോ​​​ക്ഷ സൂ​​​ച​​​ന ന​​​ൽ​​​കി.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​തു​​​​ട​​​​ങ്ങി​​​​യ യു​​​​ദ്ധം ര​​​​ണ്ടാം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​കനീ​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​ന്‍റെ നാ​​​​വി​​​​ക​​​​സേ​​​​ന ക​​​​ട​​​​ലി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലാ​​​​ണെ​​​​ന്നും വ്യോ​​​​മ​​​​സേ​​​​ന പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മി​​​​സൈ​​​​ൽ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും ഡ്രോ​​​​ൺ ഉ​​​​ത്പാ​​​​ദ​​​​ന​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല നി​​​​ശ്ച​​​​ല​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​റാ​​​​ന്‍റെ റ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡും മ​​​​റ്റ് സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​യ കേ​​​​ന്ദ്ര​​​നേ​​​​തൃ​​​​ത്വ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യാ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഒ​​​​രു ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ അ​​​​വ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

International

ക്യൂ​ബ അ​ന്ത്യ​നാ​ളു​ക​ളി​ലാ​ണ്; വ​ലി​യ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ക്യൂ​ബ അ​തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലാ​ണെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ക്യൂ​ബ​യി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ഉ​ട​ൻ ത​ക​രു​മെ​ന്നും, വ​ലി​യ രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ അ​വി​ടെ സം​ഭ​വി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഫ്ളോ​റി​ഡ​യി​ൽ ന​ട​ന്ന ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ ആ​യി​രു​ന്നു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. ശ​നി​യാ​ഴ്ച ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ക്യൂ​ബ ഒ​ഴി​കെ​യു​ള്ള അ​മേ​രി​ക്ക​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു.

ക്യൂ​ബ​യു​ടെ കാ​ര്യം താ​ൻ നോ​ക്കി​ക്കൊ​ള്ളാം. അ​വ​രു​ടെ കൈ​യി​ൽ പ​ണ​മി​ല്ല, ഇ​ന്ധ​ന​മി​ല്ല. മോ​ശം ത​ത്വ​ശാ​സ്ത്ര​മാ​ണ് ക്യൂ​ബ​യു​ടേ​ത്. വ​ള​രെ​ക്കാ​ല​മാ​യി മോ​ശ​മാ​യി തു​ട​രു​ന്ന ഒ​രു മോ​ശം ഭ​ര​ണ​കൂ​ട​മാ​ണ് അ​വ​രു​ടേ​ത്. ക്യൂ​ബ അ​തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലാ​ണെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​യ ക്യൂ​ബ​ക്കാ​ർ​ക്ക് വൈ​കാ​തെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ​മാ​ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​ച്ചാ​ൽ ത​ന്‍റെ ശ്ര​ദ്ധ ക്യൂ​ബ​യി​ലാ​യി​രി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

International

ക്യൂ​ബ​യ്ക്ക് സ​ഹാ​യ​വു​മാ​യി മെ​ക്സി​ക്ക​ൻ ക​പ്പ​ലു​ക​ൾ

ഹ​​​​വാ​​​​ന: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​രോ​​​​ധം മൂ​​​​ലം ഇ​​​​ന്ധ​​​​ന​​​​പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ ക്യൂ​​​​ബ​​​​യ്ക്കു സ​​​​ഹാ​​​​യ​​​​വു​​​​മാ​​​​യി മെ​​​​ക്സി​​​​ക്കൻ ക​​​​പ്പ​​​​ലു​​​​ക​​​​ളെ​​​​ത്തി. മെ​​​​ക്സി​​​​ക്ക​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ര​​​​ണ്ടു ക​​​​പ്പ​​​​ലു​​​​ക​​​​ളാ​​​​ണു ക്യൂ​​​​ബ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

പാ​​​​ൽ, അ​​​​രി, ബീ​​​​ൻ​​​​സ്, മീ​​​​ൻ, മാം​​​​സ ഉ​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, ടി​​​​ന്നി​​​​ല​​​​ട​​​​ച്ച ട്യൂ​​​​ണ, സ​​​​സ്യ എ​​​​ണ്ണ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 536 ട​​​​ൺ ഭ​​​​ക്ഷ്യസാ​​​​ധ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​രു ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​ത്.

ര​​​​ണ്ടാ​​​​മ​​​​ത്തെ ക​​​​പ്പ​​​​ലി​​​​ൽ 277 ട​​​​ണ്ണി​​​​ല​​​​ധി​​​​കം പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യാ​​​​ണു​​​​ള്ള​​​​ത്. ക​​​​പ്പ​​​​ലു​​​​ക​​​​ൾ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യാ​​​​ലു​​​​ട​​​​ൻ “വി​​​​വി​​​​ധ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ സ​​​​ഹാ​​​​യം അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക്ലോ​​​​ഡി​​​​യ ഷെ​​​​യി​​​​ൻ​​​​ബോം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. 1,500 ട​​​​ൺ പ​​​​യ​​​​റും പാ​​​​ൽ​​​​പ്പൊ​​​​ടി​​​​യും അ​​​​യ​​​​യ്ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു മെ​​​​ക്സി​​​​ക്കോ പ​​​​റ​​​​യു​​​​ന്നു.

വെ​​​​ന​​​​സ്വേ​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ​​ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തി​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന രാ​​​​ജ്യം. അ​​​​ടു​​​​ത്തി​​​​ടെ വെ​​​​ന​​​​സ്വേ​​​​ലൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ അ​​​​മേ​​​​രി​​​​ക്ക ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

സു​​​​ഹൃ​​​​ദ്‌​​രാ​​​​ജ്യ​​​​മാ​​​​യ റ​​​​ഷ്യ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​തെ മാ​​​​റി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തും ക്യൂ​​​​ബ​​​​യെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു. നേ​​​​ര​​​​ത്തേ രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ധ​​​​നം ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ക്യൂ​​​​ബ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ബാ​​​​ങ്ക് സ​​​​മ​​​​യം കു​​​​റ​​​​യ്ക്കു​​​​ക​​​​യും സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

International

ട്രം​പി​ന്‍റെ ഭീ​ഷ​ണി ഏ​ശി​യി​ല്ല; ക്യൂ​ബ​യെ സ​ഹാ​യി​ക്കു​മെ​ന്ന് മെ​ക്സി​ക്കോ

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഭീ​​​​ഷ​​​​ണി വ​​​​ക​​​​യ്ക്കാ​​​​തെ ക്യൂ​​​​ബ​​​​യ്ക്ക് സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കാ​​​​ൻ മെ​​​​ക്സി​​​​ക്കോ.

ക്യൂ​​​​ബ​​​​യ്ക്ക് ഭ​​​​ക്ഷ​​​​ണ​​​​മു​​​​ൾ​​​​പ്പെ​​​​ടെ മാ​​​​നു​​​​ഷി​​​​ക സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക്ലൗ​​​​ഡി​​​​യ ഷെ​​​​യ്ൻ​​​​ബോം അ​​റി​​യി​​ച്ചു. ഈ ​​​​ആ​​​​ഴ്ച​​​​യി​​​​ൽ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ മെ​​​​ക്സി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തി​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഷെ​​​​യ്ൻ​​​​ബോ​​​​മി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന. എ​​​​ന്നാ​​​​ൽ, ട്രം​​​​പു​​​​മാ​​​​യു​​​​ള്ള ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക്യൂ​​​​ബ​​​​ൻ കാ​​​​ര്യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഷെ​​​​യ്ൻ​​​​ബോം പ​​​​റ​​​​ഞ്ഞു.

ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ത​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ അ​​​​ധി​​​​നി​​​​വേ​​​​ശം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യം ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി നി​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഇ​​​​തോ​​​​ടെ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്ക് എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ധാ​​​​ന രാ​​​​ജ്യ​​​​മാ​​​​യി മെ​​​​ക്സി​​​​ക്കോ. 2025 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 30വ​​​​രെ പ്ര​​​​തി​​​​ദി​​​​നം 20,000 ബാ​​​​ര​​​​ൽ എ​​​​ണ്ണ ക്യൂ​​​​ബ​​​​യി​​​​ലേ​​​​ക്കു മെ​​​​ക്സി​​​​ക്കോ ക​​​​യ​​​​റ്റി യയ​​​​ച്ച​​​​താ​​​​യി പെ​​​​മെ​​​​ക്സ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യു​​​​ടെ മെ​​​​ക്സി​​​​ക്കോ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ഇ​​​​ത് ഏ​​​​ക​​​​ദേ​​​​ശം 7,000 ബാ​​​​ര​​​​ലാ​​​​യി കു​​​​റ​​​​ഞ്ഞു.

International

ക്യൂബ അമേരിക്കയുമായി ധാരണയുണ്ടാക്കണം: ട്രംപ്  

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മാ​​​നു​​​ഷി​​​ക​​ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക്യൂ​​​ബ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​വ​​​ര​​​വ് നി​​​ല​​​ച്ച​​​തോ​​​ടെ ക്യൂ​​​ബ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ വി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങൾക്കുമേ​​​ൽ അ​​​ധി​​​ക ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ചു​​​മ​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ട്രം​​​പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രുന്നു.

നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന റാ​​​ഞ്ചു​​​ന്ന​​​തു​​​വ​​​രെ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നാണ് ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ ല​​​ഭി​​​ച്ചി​​​രു​​​ന്നത്. ഇ​​​തി​​​നു​​​ശേ​​​ഷം മെ​​​ക്സി​​​ക്കോ​​​യാ​​​ണ് എ​​​ണ്ണ ന​​​ല്കുന്നത്. ട്രം​​​പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ക്യൂ​​​ബ​​​യി​​​ൽ മാ​​​നു​​​ഷി​​​ക ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു മെ​​​ക്സി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​ഡി​​​യ ഷെ​​​യി​​​ൻ​​​ബോം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

എ​​​ന്നാ​​​ൽ, ക്യൂ​​​ബ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ധാ​​​ര​​​ണ​​യു​​​ണ്ടാ​​​ക്കി​​​യാ​​​ൽ പ്ര​​​ശ്നം തീ​​​രു​​​മെ​​​ന്നു ട്രം​​​പ് പ​​​റ​​​ഞ്ഞു. ക്യൂ​​​ബ​​​യു​​​ടെ പ​​​ക്ക​​​ൽ പ​​​ണ​​​വു​​​മി​​​ല്ല, എ​​​ണ്ണ​​​യു​​​മി​​​ല്ല. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​യും പ​​​ണ​​​വും ​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ർ ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ അ​​​തും ഇ​​​ല്ലാ​​​താ​​​യി. അ​​​തേ​​​സ​​​മ​​​യം, ക്യൂ​​​ബ എ​​​ന്തു വി​​​ട്ടു​​​വീ​​​ഴ്ച​​​യാ​​​ണു ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്ന് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

International

ട്രം​പി​ന്‍റെ ഭീ​ഷ​ണി; ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗ്വേ​ൽ ഡ​യ​സ്

ഹ​വാ​ന: ട്രം​പി​ന് ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗ്വേ​ൽ ഡ​യ​സ് കാ​ന​ൽ. ക്യൂ​ബ​യ്ക്കെ​തി​രെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ ഭീ​ഷ​ണി​ക്കാ​ണ് ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് തി​രി​ച്ച​ടി​ച്ച​ത്. ക്യൂ​ബ ഒ​രു പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​ണെ​ന്നും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് മ​റ്റൊ​രു രാ​ജ്യ​വും ത​ങ്ങ​ളോ​ട് ആ​ജ്ഞാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം തി​രി​ച്ച​ടി​ച്ചു.

മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന തു​ള്ളി ര​ക്തം വ​രെ ഒ​ഴു​ക്കാ​ൻ ക്യൂ​ബ​ൻ ജ​ന​ത ത​യാ​റാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​മേ​രി​ക്ക​യു​ടെ ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ഹ​വാ​ന

വെ​ന​സ്വേ​ല​യി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ നി​ല​യ്ക്കു​മെ​ന്നും വൈ​കാ​തെ അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​ണ് ക്യൂ​ബ​യ്ക്ക് ന​ല്ല​തെ​ന്നു​മാ​ണ് ട്രം​പ് ക്യൂ​ബ​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ ഭീ​ഷ​ണി. വെ​ന​സ്വേ​ല​യി​ൽ നി​ന്ന് ഇ​നി എ​ണ്ണ​യോ പ​ണ​മോ ക്യൂ​ബ​യ്ക്ക് ല​ഭി​ക്കി​ല്ലെ​ന്ന് ട്രം​പ് ത​ന്‍റെ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ക്യൂ​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ദ്ധ​തി എ​ന്താ​ണെ​ന്ന് ട്രം​പ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

International

അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​ണ് ന​ല്ല​ത്; ക്യൂ​ബ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ക്യൂ​ബ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​ണ് ക്യൂ​ബ​യ്ക്ക് ന​ല്ല​തെ​ന്ന് പ​റ​ഞ്ഞ ട്രം​പ് അ​ധി​കം വൈ​കാ​തെ വെ​ന​സ്വേ​ല​യി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ നി​ല​യ്ക്കു​മെ​ന്നും അ​റി​യി​ച്ചു.

വെ​ന​സ്വേ​ല​യി​ൽ നി​ന്ന് ഇ​നി എ​ണ്ണ​യോ പ​ണ​മോ ക്യൂ​ബ​യ്ക്ക് ല​ഭി​ക്കി​ല്ലെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ ആ​യി​രു​ന്നു ഡോ​ണ​ൾ​ഡ് ട്രം​പ് ക്യൂ​ബ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ക്യൂ​ബ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്‍റെ പ​ദ്ധ​തി എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ട്രം​പ് ത​യാ​റാ​യി​ട്ടി​ല്ല. ക്യൂ​ബ​യെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം​മു​ട്ടി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് ട്രം​പ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ.

എ​ന്നാ​ൽ ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പി​ന് മ​റു​പ​ടി​യു​മാ​യി ക്യൂ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗ്വേ​ൽ ഡ​യ​സ് കാ​ന​ൽ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക്യൂ​ബ ഒ​രു പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​മാ​ണെ​ന്നും, ത​ങ്ങ​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് മ​റ്റാ​രും ആ​ജ്ഞാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഡ​യ​സ് കാ​ന​ൽ പ​റ​ഞ്ഞു.

International

മെലീസ ക്യൂബയിൽ; ഏഴു ലക്ഷം പേരെ ഒഴിപ്പിച്ചു

ഹ​​​വാ​​​ന: ​​​ജ​​​മൈ​​​ക്ക​​​യി​​​ൽ ക​​​ന​​​ത്ത നാ​​​ശം​​​വി​​​ത​​​ച്ച മെ​​​ലീ​​​സ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ക്യൂ​​ബ​​​യി​​​ലെ​​​ത്തി. മ​​​ണി​​​ക്കൂ​​​റി​​​ൽ 195 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് കൊ​​​ടു​​​ങ്കാ​​​റ്റ് ക്യൂ​​ബ​​​യു​​​ടെ തെ​​​ക്ക​​​ൻ‌ തീ​​​ര​​​ത്തു തൊ​​​ട്ട​​​തെ​​​ന്ന് യു​​​എ​​​സ് നാ​​​ഷ​​​ണ​​​ൽ ഹ​​​രി​​​ക്കേ​​​ൻ സെ​​​ന്‍റ​​​ർ അ​​​റി​​​യി​​​ച്ചു.

കൊ​​​ടു​​​ങ്കാ​​​റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പേ​​​മാ​​​രി, മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പ്. കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ പാ​​​ത​​​യി​​​ലു​​​ള്ള ഏ​​​ഴു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ​​​താ​​​യി ക്യൂ​​​ബ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, കൊ​​​ടു​​​ങ്കാ​​​റ്റി​​​ന്‍റെ വേ​​​ഗം കു​​​റ​​​ഞ്ഞു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ജ​​​മൈ​​​ക്ക​​​യു​​​ടെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ഞ്ചു ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

Latest News

Corehub Up