ഹവാന: അമേരിക്കയിലെ ട്രംപ് ഭരണകൂടം കൊലപാതകക്കുറ്റം ചുമത്തിയ, ക്യൂബയിലെ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോ പൊതുവേദിയിലെത്തി.
വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. റൗളിന് ബുധനാഴ്ച 95 വയസ് തികഞ്ഞതിന്റെ ആഘോഷവും ഒപ്പമുണ്ടായിരുന്നു.
1996ൽ റൗൾ ആഭ്യന്തരമന്ത്രിയായിരിക്കേ ക്യൂബൻ യുദ്ധവിമാനങ്ങൾ അമേരിക്കൻ പൗരന്മാരായ ക്യൂബൻ വംശജരുടെ രണ്ടു വിമാനങ്ങൾ വെടിവച്ചിട്ട് നാലുപേർ മരിച്ച സംഭവത്തിലാണ് ട്രംപ് ഭരണകൂടം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള സമ്മർദതന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു മേയ് 20ലെ നടപടി. ഇതിനുശേഷം ആദ്യമായിട്ടാണ് റൗൾ പൊതുവേദിയിലെത്തുന്നത്.
Tags : Raul Castro public Place cuba