x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ല; അടുത്ത ലക്ഷ്യം ക്യൂബയെന്നും ട്രംപ്


Published: March 29, 2026 02:00 AM IST | Updated: March 29, 2026 02:00 AM IST

വാ​​​​ഷിം​​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും ഇ​​​​റാ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വ​​​​ത്തെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്നും മി​​​​യാ​​​​മി​​​​യി​​​​ൽ ന​​​​ട​​​​ന്ന ഫ്യൂ​​​​ച്ച​​​​ർ ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ് പ്രി​​​​യോ​​​​റി​​​​റ്റി ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ഇ​​​​നി പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​ന​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ചു​​​​വെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ട്രം​​​​പ്, പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മ​​​ന​​​യ്‌​​​യും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യും ന​​​​ൽ​​​​കി.

ഇ​​​​റാ​​​​ന്‍റെ വ്യോ​​​​മ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ ശൃം​​​​ഖ​​​​ല​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ല്ലാം വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ട്രം​​​​പ് പ​​​​രി​​​​ഹാ​​​​സ​​​​രൂ​​​​പേ​​​​ണ പ​​​​റ​​​​ഞ്ഞു. അ​​​ടു​​​ത്ത​​​ത് ക്യൂ​​​ബ​​​യാ​​​ണെ​​​ന്നും ട്രം​​​പ് പ​​​രോ​​​ക്ഷ സൂ​​​ച​​​ന ന​​​ൽ​​​കി.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​തു​​​​ട​​​​ങ്ങി​​​​യ യു​​​​ദ്ധം ര​​​​ണ്ടാം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​മ്പോ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​കനീ​​​​ക്ക​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​ന്‍റെ നാ​​​​വി​​​​ക​​​​സേ​​​​ന ക​​​​ട​​​​ലി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ലാ​​​​ണെ​​​​ന്നും വ്യോ​​​​മ​​​​സേ​​​​ന പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. മി​​​​സൈ​​​​ൽ ശേ​​​​ഖ​​​​ര​​​​ങ്ങ​​​​ളും ഡ്രോ​​​​ൺ ഉ​​​​ത്പാ​​​​ദ​​​​ന​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഇ​​​​റാ​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല നി​​​​ശ്ച​​​​ല​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​​റാ​​​​ന്‍റെ റ​​​​വ​​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡും മ​​​​റ്റ് സൈ​​​​നി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും വ്യ​​​​ക്ത​​​​മാ​​​​യ കേ​​​​ന്ദ്ര​​​നേ​​​​തൃ​​​​ത്വ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് യു​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി യാ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ഒ​​​​രു ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​ൻ അ​​​​വ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ട്രം​​​​പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു.

Tags : Donald Trump Cuba Iran West Asian Conflict Middle East war

Recent News

Corehub Up