x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​നം വാം​ഗ്‌​ചു​ക്കി​ന്‍റെ ചി​ത്രം വ​ര​ച്ചു; ഗു​വാ​ഹ​ത്തി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 11:39 AM IST | Updated: July 19, 2026 11:39 AM IST

സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​ത്രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ര​ച്ച​തി​നെ തുടർന്ന് അറസ്റ്റിലായവർ

ഗു​വാ​ഹ​ത്തി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ​രി​സ്ഥി​തി വാ​ദി​യു​മാ​യ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​ത്രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ര​ച്ച​തി​ന് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഗു​വാ​ഹ​ത്തി പോ​ലീ​സ്. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ചി​ത്രം വ​ര​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ദി​ബ്രു​ഗ​ഡ് സ്വ​ദേ​ശി​യാ​യ ന​കു​ൽ മി​ലി, ഗു​വാ​ഹ​ത്തി ദ​ക്ഷി​ൺ​ഗാ​വ് സ്വ​ദേ​ശി​യാ​യ ഗൗ​ര​വ് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ദി​സ്പു​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സി​സ്ത ഫ്ലൈ ​ഓ​വ​റി​ന​ടി​യി​ലും ജ്യോ​തി-​വി​ഷ്ണു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് തി​യേ​റ്റ​റി​ന് സ​മീ​പ​വു​മാ​ണ് ഇ​വ​ർ ചി​ത്രം വ​ര​ച്ച​ത്. ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്ത​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ സ​മ​രം ചെ​യ്ത് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് സോ​നം വാം​ഗ്ചു​ക്കി​നെ ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദി​വ​സ​മാ​ണ് ഗു​വാ​ഹ​ത്തി​യി​ൽ ഈ ​അ​റ​സ്റ്റ് ന​ട​ന്ന​ത്.

ഇ​വ​ർ​ക്കെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ൽ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ ചി​ത്രം മ​റ്റൊ​രു സ്ഥ​ല​ത്തും വ​ര​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്; ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

Tags : Guwahati Sonam Wangchuk Arrest Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up